ഇവിടെ സിനിമ ഉണ്ടാകാൻ മോഹൻലാലും മമ്മൂട്ടിയും തന്നെ വേണമെന്നില്ല, സിനിമ നിർത്തണമെന്ന് തീരുമാനിച്ചാൽ നിർത്തിയിരിക്കും ! സുരേഷ് കുമാർ വിജയിച്ചു !

സിനിമ താരങ്ങളും നിർമ്മാതാക്കളും നേർക്കുനേർ പോരാടുന്ന കാഴ്ചയാണ് നമ്മൾ കാണുന്നത്.  നിർമ്മാതാവ് സുരേഷ് കുമാർ മുമ്പും താരങ്ങൾ പ്രതിഫലം കുറയ്ക്കണമെന്ന് ആവിശ്യം ഉന്നയിച്ചിരുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, മോഹന്‍ലാലിനെ വച്ച്‌ ഇനി എന്നാണ് ഒരു സിനിമ എന്ന അവതാരകന്റെ ചോദ്യത്തിന് സുരേഷ് കുമാറിന്റെ മറുപടി ഇങ്ങനെ ആയിരുന്നു. അങ്ങനെ ഒരു സിനിമ ഇപ്പോൾ  ചര്‍ച്ചയില്‍ ആണ്. പഴയത് പോലെ  നല്ല കഥകള്‍ വന്നാല്‍ തീര്‍ച്ചയായും ചെയ്യും. എന്നുകരുതി ഇപ്പോൾ  നല്ല സിനിമകൾ മലയാളത്തിൽ ഉണ്ടാകാൻ  അതിനായി മോഹന്‍ലാലും മമ്മൂട്ടിയും തന്നെ വേണമെന്നില്ല, ഞാന്‍ നസീര്‍ സാറിനെ വെച്ച്‌ വരെ സിനിമ നിര്‍മ്മിച്ചിട്ടുള്ള ആളാണ്.

എനിക്ക് അങ്ങനെ  വലിയ താരങ്ങളെ വച്ച്‌ മാത്രമേ സിനിമ എടുക്കു എന്നുള്ള വാശിയോ അതിഅതിലൊരു ത്രില്ലോ ഒന്നും എനിക്കിതുവരെ തോന്നിയിട്ടില്ല. മലയാള സിനിമ ഒരുപാട് വളർന്നു.  നമ്മുക്ക് ഇപ്പോള്‍ ഒരുപാട്  ചോയ്‌സ് ഉണ്ട്. വലിയ താരങ്ങളെ വെച്ച്‌ സിനിമ ചെയ്താല്‍ മാത്രമേ വലിയ നിര്‍മ്മാതാവോ വലിയ നിര്‍മ്മാണ ബാനറോ ആവൂ എന്നൊന്നുമില്ല. നല്ല സിനിമകൾ ചെയ്താൽ ഈ പേരുകൾ തന്നെ ഉണ്ടാകും. ലാൽ എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ്. അദ്ദേഹത്തിനൊപ്പം ഒരു സിനിമ ചെയ്യുന്നത് ഒരുപാട് സന്തോഷം തരുന്ന കാര്യമാണെങ്കിലും ചിത്രത്തിന്റെ പ്രമേയം ആവശ്യപ്പെടുന്ന അഭിനേതാക്കളെ വെച്ചാണ് അത് ചെയ്യേണ്ടത് എന്നും സുരേഷ് പറയുന്നു.

അതേസമയം ഫിലിം ചേംബര്‍ സൂചനാ പണിമുടക്ക് നടത്തുമെന്നും പ്രഖ്യാപിച്ചിരുന്നു. എമ്പുരാന്റെ റിലീസ് ദിവസം, മാര്‍ച്ച് 27ന് പണിമുടക്ക് നടത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. എന്നാല്‍ ഫിയോക്ക് പ്രസിഡന്റ് കെ വിജയകുമാര്‍ ഇതിനെതിരെ പ്രതികരിച്ചിരുന്നു. മാര്‍ച്ച് 27ന് അല്ല സൂചനാ പണിമുടക്ക് എന്ന് വിജയകുമാര്‍ വ്യക്തമാക്കിയിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് ആന്റണി പെരുമ്പാവൂര്‍ തന്റെ വിവാദമായ പോസ്റ്റ് പിന്‍വലിച്ചിരിക്കുന്നത്.

അതുപോലെ ഇനി മുതൽ ഫിലിം ചേമ്പറിന്റെ യുട്യൂബ് ചാനലിൽ കൂടി സിനിമകളുടെ കൃത്യമായ കളക്ഷൻ രേഖകൾ പുറത്തുവിടാനാണ് തീരുമാനമെന്നും താരങ്ങള്‍ പ്രതിഫലം കുറയ്‌ക്കണം എല്ലാവര്‍ക്കുമുള്ളത് ഒരേ ഉത്തരവാദിത്തമാണെന്നും ജി. സുരേഷ് കുമാർ പറഞ്ഞു. അഭിനേതാക്കള്‍ പ്രതിഫലം കുറച്ചില്ലെങ്കില്‍ സിനിമ നിര്‍മാണം നിര്‍ത്തിവെക്കേണ്ട സാഹചര്യമുണ്ടാവുമെന്ന് ഫിലിം പ്രൊഡൂസേഴ്‌സ് അസോസിയേഷന്‍ നേരത്തെ തന്നെ സിനിമ താരങ്ങളുടെ സംഘടനയായ അമ്മയെ അറിയിച്ചിരുന്നു.

സിനിമ മേഖല സ്തംഭിപ്പിക്കണം എന്ന് വിചാരിച്ചാൽ ഞങ്ങൾ അത് ചെയ്തിരിക്കും. ഒരു താരവും അവിഭാജ്യഘടകമല്ല. ഞങ്ങള്‍ക്ക് മറ്റ് വഴികളുണ്ട്. മഞ്ഞില്‍ വിരിഞ്ഞ പൂക്കളും പ്രേമലുവും എങ്ങനെ ഹിറ്റ് ആയെന്ന് ഓര്‍ക്കണം. സിനിമ സമരത്തിന് അമ്മയുടെയോ ഫെഫ്കയുടെയോ പിന്തുണ വേണ്ട. താരങ്ങള്‍ കുത്തകയല്ല. ആറ് മാസം മുഖം കാണാതെയിരുന്നാല്‍ ജനം മറക്കും എന്നും ഫിലിം പ്രൊഡൂസേഴ്‌സ് അസോസിയേഷന്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *