ആ മണിനാദം നിലച്ചിട്ട് ഇന്നേക്ക് ഒമ്പത് വർഷം തികയുന്നു ! മണ്ണില്‍ ചവുട്ടി നിന്ന കലാകാരന്‍, സാധാരണക്കാരെ ചേർത്തുപിടിച്ച അതുല്യ കലാകാരൻ ഇന്നും ജനഹൃദയങ്ങളിൽ ജീവിക്കുന്നു !

മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത അതുല്യ കലാകാരനാണ് കലാഭവൻ മണി. മലയാളത്തിന്‍റെ സ്വന്തം  കലാഭവൻ മണിയുടെ ഓർമ്മകള്‍ക്ക് ഒന്‍പത് വയസ്. മണ്ണില്‍ ചവിട്ടി നിന്ന് സാധാരണക്കാരായ മനുഷ്യരെ ചേര്‍ത്ത് പിടിക്കാനും അവരുടെ കണ്ണീരൊപ്പാനും അവരെ ആനന്ദിപ്പിക്കാനും മനസ് കാണിച്ച അതുല്യ കലാകാരന്‍ ഇന്നും ജനഹൃദയങ്ങളിൽ മരണമില്ലാതെ തുടരുന്നു. നടൻ, നാടൻ പാട്ട് കലാകാരൻ, തികഞ്ഞ മനുഷ്യസ്നേഹി, കഴിവും അര്‍പ്പണബോധവും വന്ന വഴി മറക്കാത്തൊരു മനസുമുണ്ടെങ്കില്‍ ഏത് ഉയരവും എത്തിപിടിക്കാമെന്ന്ചെറിയ ജീവിതകാലം കൊണ്ട് കലാഭവന്‍ മണി മലയാളിക്ക് കാണിച്ചുതന്നു.

അദ്ദേഹത്തിന്റെ ഏക മകൾ ശ്രീലക്ഷ്മി ഇന്ന് ഡോക്ടറാണ്, അച്ഛന്റെ ഏറ്റവും വലിയ ആഗ്രഹമാണ് മകൾ നിറവേറ്റിരിയിരിക്കുന്നത്. ഒരു കോമഡി നടന്‍ എന്ന നിലയില്‍ നിന്നും ദേശീയ സംസ്ഥാന അവാര്‍ഡുകള്‍ വാങ്ങുന്ന താരത്തിലേക്ക് മണി വളര്‍ന്നു. നേട്ടങ്ങളുടെ പട്ടിക ഏറെ പൂര്‍ത്തീയാക്കനുള്ളപ്പോഴാണ് അപ്രതീക്ഷിതമായി മാനിച്ചേട്ടൻ നമ്മെ വിട്ടുപോകുന്നത്. ചാലക്കുടി എന്ന നാടിൻറെ എല്ലാമെല്ലാമായിരുന്നു മണി. സ്വന്തം നാടിനെയും നാട്ടുകാരെയും ഇത്രയധികം സ്നേഹിച്ച മറ്റൊരു കലാകാരൻ വേറെ ഉണ്ടായിട്ടില്ല.

ഇന്നത്തെ പുതുതലമുറയിലെ വലിയ റാപ്പ് ഗായകർക്ക് പോലും ഇന്നും എത്തിപെടാൻ കഴിയാത്ത ഒന്നാണ് മണിച്ചേട്ടന്റെ നാടൻ പാട്ടുകൾ. ‘അക്ഷരം’ എന്ന ചിത്രത്തിലെ ഓട്ടോഡ്രൈവറുടെ കഥാപാത്രത്തിലൂടെയാണ് ചലച്ചിത്ര രംഗത്തേക്ക് കലാഭവൻ മണി അരങ്ങേറ്റം കുറിച്ചത്. ‘സല്ലാപം’ എന്ന ചിത്രത്തിലെ ചെത്തുകാരൻ രാജപ്പന്റെ വേഷം മണിയെ ശ്രദ്ധേയനാക്കി. കരുമാടിക്കുട്ടൻ’, ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’ എന്നീ ചിത്രങ്ങൾ മണിയെന്ന അസാമാന്യ പ്രതിഭയെ അടയാളപ്പെടുത്തിയ ചിത്രങ്ങളായി മാറി.

ചുരുങ്ങിയ സമയം കൊണ്ട് തെന്നിന്ത്യൻ സിനിമകളിൽ തിരക്കുള്ള നടനായി അദ്ദേഹം മാറി, തമിഴകത്തെ വിറപ്പിച്ച കൊടും വില്ലനായി മാറി. കലാഭവൻ മണിയുടെ രൂപവും ഭാവവും ശരീരഭാഷയും മറ്റും തമിഴ് പ്രേക്ഷകർക്കിടയിൽ മണിയെ പ്രിയങ്കരനാക്കിമാറ്റി. 2016 മാർച്ച് അഞ്ചിനാണ് വീടിനുസമീപത്തെ അതിഥിമന്ദിരമായ ‘പാഡി’യിൽ കലാഭവൻ മണിയെ രക്തം ഛർദിച്ച് അവശനിലയിൽ കണ്ടെത്തിയത്.

ഉടൻ തന്നെ അദ്ദേഹത്തെ,  എറണാകുളത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിറ്റേന്നു വൈകീട്ടോടെ മ,ര,ണം സംഭവിക്കുകയായിരുന്നു. ദുരൂഹതകൾ ഏറെ ബാക്കിയാക്കിയാണ് മണി കടന്ന് പോയത്. അവയുടെ ചുരുളഴിക്കാൻ ഒൻപത് വർഷങ്ങൾക്കിപ്പുറം സാധിച്ചിട്ടില്ലെന്നത് അദ്ദേഹത്തിന്റെ ആരാധകരെ ഇന്നും നോവിക്കുന്നു. മോഹൻലാലും മമ്മൂട്ടിയും തങ്ങളുടെ പ്രിയ നടന്റെ ഓര്മ ദിവസമായ ഇന്ന് ഓർമ്മപ്പൂക്കൾ അർപ്പിച്ച് എത്തിയിരുന്നു. നിരവധി മലയാളികളാണ് മണിക്ക് ഓർമ്മപ്പൂക്കൾ അർപ്പിച്ച് എത്തുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *