
എന്റെ പല മോശം അവസ്ഥകളിലും ചങ്കൂറ്റത്തോടെ കൂടെ നിന്നത് മണിയേട്ടനാണ്! അദ്ദേഹം കരഞ്ഞാൽ ഞാനും കരയുമായിരുന്നു ! മണിയെ കുറിച്ച് മഞ്ജു വാര്യർ
മലയാളികളുടെ ഏറ്റവും വലിയ നഷ്ടങ്ങളിൽ ഒന്നാണ് അനുഗ്രഹീത കലാകാരൻ കലാഭവൻ മണിയുടെ വേർപാട്, ഇപ്പോഴിതാ മണിയെ കുറിച്ച് മുമ്പൊരിക്കൽ മഞ്ജു പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്, മഞ്ജു ഒരിക്കൽ മണി അനുസ്മരണത്തിൽ പറഞ്ഞ വാക്കുകൾ ഇങ്ങനെ, മണിച്ചേട്ടൻ തന്റെ ജീവിതത്തോട് അത്രയും അടുത്ത ബന്ധമായിരുന്നു എന്നാണ് മഞ്ജു പറയുന്നത്. മണിച്ചേട്ടന്റെ പാട്ടുകൾ അദ്ദേഹത്തെക്കാൾ കൂടുതലും കേട്ടിരിക്കുന്നത് ഞാൻ ആണ്. ഉത്സവത്തിന്റെ ഓർമ്മകൾ ആണ് ഞങ്ങൾക്ക്. അത്രയും സിനിമകൾ നമ്മൾ ചെയ്തിട്ടുണ്ട്. എത്രയുണ്ട് എന്ന കണക്കൊന്നും എന്റെ കൈയ്യിൽ ഇല്ല.
ഗ്ലിസറിൻ ഇല്ലാതെ കരയും അദ്ദേഹം. ഞാൻ അദ്ദേഹത്തിന്റെ അഭിനയ പ്രതിഭ കണ്ടു അതിശയിച്ചു നിന്നിട്ടുണ്ട്. അദ്ദേഹം ഷൂട്ടിൽ ആണെങ്കിൽ കൂടി കരയുന്നത് കണ്ടാൽ ഞാനും കരയും. അത്രയും ഇഷ്ടം എന്റെ മനസ്സിൽ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ കണ്ണ് നിറഞ്ഞാൽ എന്റെയും കണ്ണ് നിറയും. ചിരിച്ചു കൊണ്ടുള്ള അദ്ദേഹത്തിന്റെ പല സംഭാഷണങ്ങളും അവസാനിക്കുന്നത് കരച്ചിലിൽ ആയിരിക്കും. ചിരിപ്പിക്കാനും കരയിപ്പിക്കാനും ഒകെക് കഴിവുള്ള ഒരു സകലകലാവല്ലഭൻ തന്നെ ആയിരുന്നു അദ്ദേഹം.

എനിക്ക് അദ്ദേഹത്തിന്റെ വേർപാട് ഇപ്പോഴും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. ഒരു പകുതി മാത്രമേ എന്റെ മനസ്സ് അതുമായി പൊരുത്തപ്പെട്ടിട്ടുള്ളൂ. എന്റെ ജീവിതത്തിൽ പലവട്ടം അദ്ദേഹത്തിന്റെ സ്നേഹവും ഇഷ്ടവും വാത്സല്യയും ഒക്കെ അറിഞ്ഞതാണ്. ഒരുപാട് ചങ്കൂറ്റത്തോടെ അദ്ദേഹം എന്റെ ഒപ്പം നിന്നു. നാടിനെയും നാട്ടുകാരെയും ഒക്കെ അത്രയും അകമഴിഞ്ഞ് സ്നേഹിക്കുന്ന ആളാണ് അദ്ദേഹം. സഹായം തേടി ചെല്ലുന്ന ഒരാളെ പോലും അദ്ദേഹം വെറും കൈയ്യോടെ അയച്ചിട്ടില്ല. അത്രയും നല്ലൊരു മനസ്സിന്റെ ഉടമ ആയിരുന്നു അദ്ദേഹം. ഒരുപാട് കഷ്ടപെട്ടിട്ടുള്ള ആളാണ് അദ്ദേഹം. നന്നായി കരഞ്ഞിട്ടുള്ള ആൾക്ക് മാത്രമേ നന്നായി ചിരിപ്പിക്കാൻ സാധിക്കൂ എന്ന് അദ്ദേഹം നമ്മൾക്ക് കാണിച്ചു തന്ന ആളാണ് എന്നും മഞ്ജു പറയുന്നു.
Leave a Reply