ഇന്നും വാടക വീട്ടിലാണ് എന്റെ താമസം, അച്ഛൻ സ്വത്തുക്കൾ ഒന്നും തന്നെ ആർക്കും ഷെയർ ചെയ്തു നൽകിയിയിരുന്നില്ല ! വീട് വെക്കാത്തതിന്റെ കാരണം നടൻ ഷോബി തിലകൻ പറയുന്നു

മലയാള സിനിമയുടെ പെരുന്തച്ചൻ എന്ന പേരില് അറിയപ്പെടുന്ന നടനായിരുന്നു തിലകൻ. പകരം വെക്കാനില്ലാത്ത അതുല്യ കലാകാരൻ, ഓരോ കഥാപാത്രങ്ങളായി ജീവിച്ചു കാണിച്ചുതന്ന അനുഗ്രഹീത പ്രതിഭ. അദ്ദേഹം നമ്മെ വിട്ടുപോയെങ്കിലും ഇന്നും മറക്കാൻ കഴിയാത്ത ഒരുപാട് മികച്ച കഥാപാത്രങ്ങൾ നമുക്ക് സമ്മാനിച്ചിട്ടാണ് അദ്ദേഹം യാത്രയായത്. തിലകൻ എന്ന സുരേന്ദ്രനാഥ തിലകൻ മലയാളം കൂടാതെ മറ്റു ഭാഷകളും അഭിനയിച്ചിട്ടുണ്ട്. അദ്ദേഹത്തിന് ആറു മക്കൾ ആയിരുന്നു, രണ്ടു വിവാഹം കഴിച്ചിരുന്നു. മകൻ ഷമ്മി തിലകൻ ഇന്ന് സിനിമ രംഗത്ത് വളരെ സജീവമാണ്, അതുപോലെ മറ്റൊരു മകനായ ഷോബി തിലകനും സിനിമ സീരിയൽ ഡബ്ബിങ് മേഖലകളിൽ വളരെ ആക്റ്റീവ് ആണ്.

രണ്ട് വിവാഹബന്ധങ്ങളിൽ നിന്നുമായി ആറു മക്കളുടെ പിതാവായിരുന്നു തിലകൻ. അതിൽ ഷമ്മിയും ഷോബിയും മാത്രമാണ് കലാരംഗത്ത് കൂടുതൽ ശോഭിച്ചത്. അദ്ദേഹത്തിന്റെ മ,ര,ണ,ശേഷം സ്വത്തുവകകൾ എന്ത് ചെയ്തു എന്ന ചോദ്യം എവിടെയും ചർച്ച ചെയ്യപ്പെടുകയോ, തിലകൻ ബാക്കിയാക്കി പോയ സ്ഥാവര ജംഗമ വസ്തുക്കൾ എന്തെല്ലാമെന്ന് എവിടെയെങ്കിലും, പരിശോധിക്കപ്പെടുകയോ ഉണ്ടായിരുന്നില്ല. എന്നാൽ, ഷോബിയുടെ താമസം ഇപ്പോഴും വാടക വീട്ടിലാണ് എന്ന് അദ്ദേഹം പറയുന്നു. വീട് വെക്കാത്തതിന്റെ കാരണവും ഷോബി തിലകൻ വ്യക്തമാക്കുന്നുണ്ട്. സൈന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിലാണ് ഷോബി തിലകൻ സംസാരിച്ചത്.

ഷോബി പറയുന്നതിങ്ങനെ, അച്ഛൻ തിലകൻ നാലഞ്ചു വീടുകൾ നിർമിച്ചു വച്ചിരുന്നു എന്ന് ഷോബി തിലകൻ പറയുന്നു. ഇവയെല്ലാം പിതാവിന്റെ പേരിലാണ്. ഇതൊന്നും അച്ഛൻ ഷെയർ ചെയ്തു നൽകിയിട്ടില്ല. അത് ഷെയർ ചെയ്താൽ മാത്രമേ തനിക്ക് വീടുവെക്കാൻ പറ്റുള്ളൂ. അതുകൊണ്ട് സ്വന്തം വീടെന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചേരാൻ കഴിയുന്നില്ല എന്ന് ഷോബി തിലകൻ. പത്തനംതിട്ട ജില്ലയിലെ അയിരൂർ എന്നയിടത്താണ് ഷോബി തിലകന്റെ ജനനം.

മുമ്പൊരിക്കൽ തന്റെ കുട്ടികാലത്തെ ജീവിതത്തെ കുറിച്ചും അദ്ദേഹം പറഞ്ഞത് ഏറെ ശ്രദ്ധ നേടിയിരുന്നു, ആ വാക്കുകൾ ഇങ്ങനെ, എന്റെ കുട്ടിക്കാലം കളർഫുൾ ആയിരുന്നില്ല. ദാരിദ്ര്യവും ഇൻസെക്യൂരിറ്റിയും നിറഞ്ഞതായിരുന്നു. ആരുമില്ലാത്ത അവസ്ഥ വരെ ഉണ്ടായിരുന്നു. നമ്മളെ പഠിപ്പിക്കാനും വളർത്താനും താൽപര്യമുള്ള ആരും എന്റെ ചുറ്റിലും ഉണ്ടായിരുന്നില്ല. എനിക്ക് നഴ്സറി പ്രായമായപ്പോൾ തന്നെ അച്ഛനും അമ്മയും വേർപിരിഞ്ഞിരുന്നു. ഞാൻ അമ്മയുടെ വീട്ടിലാണ് വളർന്നത്. പക്ഷെ അമ്മ ഒപ്പമുണ്ടായിരുന്നില്ല. അമ്മ നാടകം രംഗത്ത് ജോലി തിരക്കിൽ ആയിരുന്നു, അമ്മയുടെ അമ്മയ്ക്കൊപ്പമാണ് ജീവിച്ചത്. എന്നെ നിയന്ത്രിക്കാനും, സ്നേഹിക്കാനും, നോക്കാനും ശാസിക്കാനും ഒന്നും ആരും ഉണ്ടായിരുന്നില്ല.

ഒരുപാട് കഷ്ടപ്പെട്ടാണ് ജീവിച്ചത്, എട്ടാം ക്ലാസ് കഴിഞ്ഞിട്ടാണ് അച്ഛന്റെ അടുത്ത് വരുന്നത്. അതുവരെ അച്ഛനെ കണ്ടിട്ട് പോലുമില്ല. അച്ഛന്റെ കൂടെ ഷമ്മി ചേട്ടനൊക്കെയാണ് ഉണ്ടായിരുന്നത്. ഞാനും മൂത്തചേട്ടനുമാണ് അമ്മയുടെ വീട്ടിൽ വളർന്നത്. അമ്മയോട് വിരോധമില്ല, അമ്മയോട് തങ്ങളെ നോക്കാതിരുന്നതെന്താണെന്ന് ഇതുവരെ ചോദിച്ചിട്ടില്ല. അമ്മയ്ക്ക് സാമ്പത്തീക ബുദ്ധിമുട്ടുണ്ടായിരുന്നു. സ്നേഹം അനുഭവിക്കേണ്ട സമയത്ത് ആരും എന്റെ അടുത്തില്ലായിരുന്നു. ചെറു പ്രായം തൊട്ടുതന്നെ വലിയ നിരാശ ബാധിച്ചിരുന്നു. കരഞ്ഞുകൊണ്ടാണ് കുട്ടിക്കാലം ജീവിച്ചത്. അതുകൊണ്ട് തന്നെ എനിക്ക് എന്റെ ഭാര്യ വീട്ടുകാരോട് വലിയ അടുപ്പമാണ് എന്നും അദ്ദേഹം പറഞ്ഞിരുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *