നിങ്ങളെ കു,ഴി,യിൽ വെച്ചാൽപോലും ഞാൻ കാണാൻ വരില്ല ! ആ വലിയ വ,ഴ,ക്കിന് ഒരു കാരണമുണ്ടായിരുന്നു ! അത് പരിഹരിച്ചത് ആ നടിയും !

നമ്മളെ വിട്ടുപിരിഞ്ഞ രണ്ടു അതുല്യ പ്രതിഭകളായിരുന്നു നടൻ തിലകനും കെപിഎസി ലളിതയും. ഇരുവരും ഒന്നിച്ച നിരവധി സിനിമകൾ ഇന്നും മലയാളികളുടെ ഇഷ്ട ചിത്രങ്ങളാണ്. രണ്ടുപേരും നമ്മെ വിട്ടുപിരിഞ്ഞത് സിനിമ ലോകത്തിന് തന്നെ ഒരു തീരാനഷ്ടമാണ്. മലയാള സിനിമ ലോകം റീയലിസ്റ്റിക്ക് ആയ കഥയും അഭിനേതാക്കളും, കൂടാതെ മലയാള സിനിമ രംഗം ഒരു പാഠ പുസ്തകമാണ് എന്നും അവർ  ലോകത്തോട് വിളിച്ചു പറഞ്ഞിട്ടുണ്ടെങ്കിൽ അതിനു പിന്നിൽ കെപിഎസി ലളിതയെപോലെയുള്ള അഭിനയ പ്രതിഭകളുടെ കഴിവ് ഒന്നുകൊണ്ട് മാത്രമാണ്.

നിരവധി ചിത്രങ്ങളിൽ  കെപിഎസി ലളിതയും തിലകനും ഒരുമിച്ച്  അഭിനയിച്ചിട്ടുണ്ട്. ഒരുപക്ഷെ തിലകനൊപ്പം അഭിനയിക്കുമ്പോഴും ആ രംഗം തന്റേത് കൂടിയാക്കി മാറ്റാന്‍ സാധിച്ചിട്ടുള്ള അപൂര്‍വ്വം പ്രതിഭകളില്‍ ഒരാളായിരുന്നു കെപിഎസി ലളിത.   എന്നാൽ ഇവർ ഇരുവരും തമ്മിൽ വലിയ പിണക്കത്തിൽ ആയിരുന്നു.  വര്‍ഷങ്ങളോളം ഇരുവരും പരസ്പരം മിണ്ടിയിരുന്നില്ല. ഒടുവില്‍ ശ്രീവിദ്യയുടെ ഇടപെടലിനെ തുടര്‍ന്നാണ് ഇരുവരും ഇണങ്ങുന്നത്. ആ സംഭവം ഇങ്ങനെ കെപിഎസി ലളിതയും തിലകനും ഒരുമിച്ച് ഒരു സിനിമയില്‍ അഭിനയിക്കാനിരിക്കുകയായിരുന്നു.

അത് നടക്കാതെ വരികയും ശേഷം ഭരതൻ ചമയം എന്ന ചിത്രമൊരുക്കി. ചമയത്തിലെ മുരളിയുടെ വേഷത്തിലേക്ക് ഭരതന്‍ ആദ്യം തിലകനെയാണ്  പരിഗണിച്ചിരുന്നത്. എന്നാല്‍ തിലകന്റെ അനാരോഗ്യവും പിന്നെ വെള്ളത്തിലിറങ്ങാനുള്ള ബുദ്ധിമുട്ടും മനസിലാക്കിയ ഭരതന്‍ തിലകന് പകരം മുരളിയെ തിരഞ്ഞെടുക്കുകയായിരുന്നു. ചമയത്തില്‍ കെപിഎസി ലളിതയ്ക്ക് വേഷമുണ്ടായിരുന്നില്ല. ഇതായിരുന്നു ലളിതയും തിലകനും പിണങ്ങാനുള്ള കാരണത്തിന്റെ തുടക്കം.

ശേഷം ലളിതയും തിലകനും തമ്മിൽ മറ്റൊരു സെറ്റിൽ വെച്ച് കാണാൻ ഇടവരികയും ഭരതൻ തന്നെ മനപൂർവം തന്നെ ചമയം സിനിമയിൽ നിന്നും തന്നെ  ഒഴുതിവാക്കിയതാണെന്നും മറ്റും പറയുകയും, ഭാരതനെ കുറിച്ച് വളരെ മോശമായി പറയുകയുമായിരുന്നു. ഇക്കാര്യം പറഞ്ഞ് ലളിതയുടെ പുരകൾ നടന്ന് വഴക്ക് ഉണ്ടാക്കിയ തിലകനോട് സഹികെട്ട് ലളിത തിരിച്ചു മറുപടി പറയുകയും. തിലകന്‍ ഒരു തീപ്പെട്ടിക്കൊള്ളി രണ്ടായി ഒടിച്ചിട്ട് ഇനി ഇത് ഒന്നിക്കുന്ന കാലത്തെ നിന്നോട് ഞാന്‍ മിണ്ടുകയുള്ളുവെന്ന് പറഞ്ഞു. നിങ്ങളെ കുഴിയില്‍ കൊണ്ടുവച്ചാല്‍ പോലും മിണ്ടാന്‍ വരില്ലെന്ന് ഞാന്‍ തിരിച്ചുപറഞ്ഞു’എന്നും കെപിഎസി ലളിത വെളിപ്പെടുത്തിയിരുന്നു.

ഇരുവരും വര്ഷങ്ങളോളം ഈ പിണക്കവുമായി താരങ്ങൾ മുന്നോട്ട് പോകുകയും ഇതേ പിണക്കം വെച്ചുകൊണ്ടാണ് സ്പടികം ഉൾപ്പടെ പല സിനിമകളും ഇവർ ചെയ്തത്, പിന്നീട് അനിയത്തിപ്രാവ് എന്ന സിനിമയുടെ ലൊക്കേഷനിൽ വെച്ച് നടി ശ്രീവിദ്യ ഇടപെട്ടിട്ടാണ് ഇവരുടെ പിണക്കം മാറ്റിയത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *