എനിക്ക് ഒരു പ്രണയം ഉണ്ടായിരുന്നു ! പക്ഷെ അദ്ദേഹത്തെ വിവാഹം ചെയ്യാൻ ആഗ്രഹിച്ചിരുന്നു ! പക്ഷെ ആ ഒരു കാര്യം കൊണ്ട് അത് നടക്കാതെ പോയി ! കവിയൂർ പൊന്നമ്മ പറയുന്നു!

മലയാള സിനിമയുടെ എക്കാലത്തെയും അമ്മ കഥാപാത്രമായി ആദ്യം ഏവരുടെയും മനസ്സിൽ കടന്ന് വരുന്നത് കവിയൂർ പൊന്നമ്മയുടെ മുഖമാണ്. മലയാളത്തിലെ മുൻ താരങ്ങളുടെ ഉൾപ്പടെ മിക്ക താരങ്ങളുടെയും അമ്മ വേഷത്തിൽ എത്തിയ കവിയൂർ പൊന്നമ്മ ഇപ്പോൾ ആരോഗ്യപരമായ ചില പ്രശ്നങ്ങൾ നേരിടുന്നത് കൊണ്ട് അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണ്. എന്നാൽ സിനിമയിൽ ഒരുപാട് നേട്ടങ്ങൾ കരസ്ഥമാക്കിയെങ്കിലും വ്യക്തി ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികൾ തരണം ചെയ്ത ആളാണ് പൊന്നമ്മ. ദാമ്പത്യ ജീവിതം ഏറെ പ്രശ്നങ്ങൾ നിറഞ്ഞതായിരുന്നു. എന്നാൽ ഇപ്പോൾ നടി തന്റെ ചില ഇഷ്ടങ്ങളെ കുറിച്ചും നടക്കാതെ പോയ ഒരു വിവാഹ നിശ്ചയത്തെ കുറിച്ചും പൊന്നമ്മ പറയുന്നത് ഇങ്ങനെ..

അതുപോലെ മലയാള സിനിമ കണ്ട ഏറ്റവും പ്രഗത്ഭനായ നടന്മാരിൽ ഒരാളാണ് ശങ്കരാടി. അദ്ദേഹത്തിന്റെ യഥാർഥ പേര് ചന്ദ്രശേഖരമേനോൻ എന്നായിരുന്നു. അദ്ദേഹം വളരെ വൈകിയാണ് വിവാഹം കഴിച്ചത്. എന്നാൽ ശങ്കരാടിയുമായി കവിയൂര്‍ പൊന്നമ്മയുടെ വിവാഹനിശ്ചയം കഴിഞ്ഞിട്ടുണ്ടെന്ന് പറഞ്ഞാല്‍ അധികമാര്‍ക്കും അറിയാന്‍ വഴിയില്ല. നാടകത്തില്‍ അഭിനയിച്ചിരുന്ന കാലത്ത് നടന്‍ ശങ്കരാടിയ്ക്ക് അങ്ങനൊരു ഇഷ്ടം വരുന്നത്. എന്നാല്‍ തനിക്ക് മറ്റൊരു പ്രണയമുണ്ടായിരുന്നു എന്നാണ് കവിയൂര്‍ പൊന്നമ്മ വെളിപ്പെടുത്തിയത്. സിദ്ദിഖ് അവതാരകനായിട്ടെത്തുന്ന പഴയൊരു ഷോ യില്‍ വെച്ചാണ് പൊന്നമ്മയുടെ ഈ പ്രണയകഥ പുറത്ത് വരുന്നത്.

പൊന്നമ്മയുടെ വാക്കുകൾ ഇങ്ങനെ… തനിക്ക് 18 വയസ് ഉള്ളപ്പോഴാണ് താൻ നാടകത്തിൽ അഭിനയിക്കാൻ എത്തിയത്, അതിന് മുമ്പ് ചില സിനിമയിലും മറ്റുമൊക്കെ അഭിനയിച്ചിട്ടുണ്ട്. അന്ന് ആരെങ്കിലുമായിട്ട് കല്യാണാലോചന വന്നിരുന്നോ എന്ന സിദ്ധിഖിന്റെ ചോദ്യത്തിന് അങ്ങനെ ഒന്ന് ഉണ്ടായിരുന്നതായി താരം പറയുന്നു. അയ്യോ അതൊന്നും ഇവിടെ പറയല്ലേ എന്നായി നടി. അന്ന് പൊന്നമ്മ അഭിനയിച്ച് കൊണ്ടിരുന്ന നാടകസമിതിയില്‍ ശങ്കരാടി ഒരു വിവാഹ ആലോചനയുമായി വന്നു. എന്നാല്‍ ഞാന്‍ അദ്ദേഹത്തെ പ്രേമിച്ചിട്ടൊന്നുമില്ലെന്ന് പൊന്നമ്മ പറയുന്നത്. എല്ലാവരും കൂടിയാണ് ആ ആലോചന കൊണ്ടുവന്നത്.

ആ സംഭവത്തോടെ  ഞങ്ങൾ ത,മ്മിൽ അടുപ്പമാണ് എന്ന രീതിയിൽ വാർത്തകൾ പ്രചരിക്കാൻ തുടങ്ങി. അങ്ങനെ പിന്നെ അത് വിവാഹ നിശ്ചയം വരെ എത്തി. പക്ഷെ അത് പിന്നീട് മുടങ്ങി പോകുക ആയിരുന്നു എന്നും പൊന്നമ്മ പറയുന്നു. എന്നാല്‍ എനിക്ക് ഒരു ഇഷ്ടമുണ്ടായിരുന്നതായി പൊന്നമ്മ പറയുന്നു. ഒരു വ്യക്തിയോട് ഇഷ്ടം ഒരുപാട് ഉണ്ടായിരുന്നു. പക്ഷെ അയാളുടെ പേര് ഞാനിവിടെ പറയുന്നില്ല. അദ്ദേഹത്തെ ഞാൻ ഉറപ്പായും വിവാഹം കഴിച്ചേനെ. പക്ഷേ മതം മാറണം എന്ന് പറഞ്ഞ് കൊണ്ടൊരു പ്രശ്‌നം വന്നപ്പോള്‍ ഞാന്‍ അതില്‍ നിന്നും പിന്മാറിയതാണ്. കാരണം എനിക്കെന്റെ കുടുംബം കൈവിടാന്‍ താല്‍പര്യമില്ലായിരുന്നു.

എന്നാൽ ഇവരോടൊപ്പം അതേ വേദിയിൽ ഉണ്ടായിരുന്ന തിലകൻ പറഞ്ഞു അത് ആരെണെന്ന് ഞാൻ പറയാമെന്ന്, പൊന്നമ്മയുടെ മൗന സമ്മതത്തോടെ തിലകൻ പറഞ്ഞു, അന്നത്തെ സൂപ്പര്‍ഹിറ്റ് സിനിമകളുടെ സംവിധായകനായിരുന്ന ജെ സി ഡാനിയേല്‍ ആയിരുന്നു കവിയൂര്‍ പൊന്നമ്മ സ്‌നേഹിച്ചതും വിവാഹം കഴിക്കണമെന്ന് ആഗ്രഹിച്ചിരുന്ന ആളെന്നും തിലകന്‍ തുറന്ന് പറഞ്ഞു….

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *