ആ പാവത്തിനെ ഒരു സീരിയലിൽ പോലും അഭിനയിക്കാൻ അവർ സമ്മതിച്ചിരുന്നില്ല ! അദ്ദേഹത്തിന്റെ ആ ശാപം ആരെയും വെറുതെ വിടില്ല ! വിനയൻ പറയുന്നു !
മലയാള സിനിമ രംഗത്തെ പകരം വെക്കാനില്ലാത്ത അതുല്യ പ്രതിഭ ആയിരുന്നു തിലകൻ. മലയാള സിനിമയുടെ പെരുന്തച്ചൻ എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്. പക്ഷെ സഘടനപരമായി അദ്ദേഹം നിരവധി പ്രശ്നങ്ങൾ നേരിട്ടിരുന്നു. ഇപ്പോഴിതാ വിനയൻ തിലകനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. തിലകന്‍ ചേട്ടന്‍ ഉണ്ടായിരുന്നുവെങ്കില്‍ അദ്ദേഹത്തിന് എന്റെ പത്തൊമ്പതാം നൂറ്റാണ്ടില്‍ സിംഹഗര്‍ജ്ജനമുള്ള ഒരു കഥാപാത്രം നൽകുമായിരുന്നു. അദ്ദേഹം വിലക്കിന്റെ പീഡനമനുഭവിച്ച് മ,രി,ച്ചത് എന്നെ സംബന്ധിച്ച് ഒരു വലിയ സങ്കടം നല്‍കുന്നതാണ്.
തിലകൻ ചേട്ടൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല അദ്ദേഹത്തിന് സിനിമ രംഗത്ത് നിന്ന് ഇങ്ങനെ ഒരു വിലക്ക് ഉണ്ടാകുമെന്ന്. ആ പാവത്തെ ഒരു സീരിയലില്‍ പോലും അഭിനയിക്കാന്‍ സമ്മതിച്ചില്ല. അദ്ദേഹം എന്റെ മുമ്പില്‍ വെച്ച് ഒരിക്കല്‍ പൊട്ടിത്തെറിച്ച് ക,ര,ഞ്ഞു,പോയി. ഞാനത് ഒരിക്കലും മറക്കുകയില്ല’ എന്നാണ് വിനയന്‍ തിലകനെ അനുസ്മരിച്ച് പറഞ്ഞത്. അപ്രിയ സത്യങ്ങള്‍ വിളിച്ച് പറഞ്ഞതിലൂടെ സിനിമാ ലോബിയ്ക്ക് മുന്നിൽ നിഷേധിയായ തിലകനെ നീണ്ടകാലം അയിത്തം കല്‍പിച്ച് മാറ്റി നിര്‍ത്തിയിരുന്നു മലയാള സിനിമ.
അദ്ദേഹം ഒരിക്കലും ഒരു ക്രിമിനൽ കേസിൽ പ്രതിയായിരുന്നില്ല, സ്വന്തം അഭിപ്രായം തുറന്നുപറഞ്ഞു എന്ന കുറ്റത്തിന് മരണം വരെ സിനിമത്തമ്പുരാക്കന്മാര്‍ ശത്രുവായി പുറത്തുനിര്‍ത്തിയ തിലകന്‍ ചേട്ടനോട് അമ്മ മാപ്പുപറയുമായിരിക്കും… അല്ലേ… താരസംഘടനയായ അമ്മ’യെന്ന് സംവിധായകന്‍ ആഷിഖ് അബു അടുത്തിടെ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ഷമ്മി തിലകനും ഇപ്പോഴും സിനിമ സംഘടനകളുമായി പ്രശ്നങ്ങൾ നടക്കുന്നുണ്ട്. അദ്ദേഹത്തെ അമ്മയിൽ നിന്നും പുറത്താക്കി എന്നും വാർത്തകൾ ഉണ്ടായിരുന്നു.
കഴിഞ്ഞ ദിവസം അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ കൂടി പറഞ്ഞിരുന്നു, മോഹൻലാലുമായി ഇനി ഒരു സിനിമയും ചെയ്യില്ലെന്ന്. സമൂഹ മാധ്യമങ്ങൾ വഴി ആരാധകരോട് സംവദിക്കുന്ന ഒരാളുകൂടിയാണ് ഷമ്മി തിലകൻ. അത്തരത്തിൽ ഒരു ആരാധകൻ അദ്ദേഹത്തോട് ചോദിച്ചിരുന്നു, ‘ആത്മകഥ എഴുതാൻ താൽപ്പര്യമുണ്ടോ എന്ന് തിലകൻ സാറിനോട് അഭിമുഖത്തിൽ ഒരാൾ ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞതോർമ്മ വരുന്നു: “ഞാൻ സത്യസന്ധമായി ആത്മകഥ എഴുതിയാൽ പലതും എഴുതേണ്ടി വരും. ഇവിടെയുള്ള പല പ്രമുഖ സിനിമാക്കാരുടെയും കുടുംബ ജീവിതം തകരും.. അതുകൊണ്ട് തന്നെ തൽക്കാലം ഞാനതുദ്ദേശിക്കുന്നില്ല ” എന്നായിരുന്നു’ എന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം.
ഇതിനു അദ്ദേഹം നൽകിയ മറുപടി ഇങ്ങനെ ആയിരുന്നു, ‘എന്നാൽ, അവസാന നാളുകളിൽ അദ്ദേഹം അതിനുള്ള തയ്യാറെടുപ്പിൽ തന്നെയായിരുന്നു. കുറച്ച് എഴുതിയിരുന്നു. യാത്രയിലെല്ലാം അതിൻ്റെ ഫയലുകൾ കൊണ്ടുനടന്നിരുന്നു. എന്നാൽ അച്ഛൻ മ,രി,ക്കുന്നതിന് ഒരാഴ്ചമുമ്പ് ആ രേഖകളെല്ലാം ഏതോ ‘അജ്ഞാതകേന്ദ്ര’ത്തിലേക്ക് ചില തൽപരകക്ഷികൾ ഒളിച്ചുകടത്തി എന്നുമാണ് ഷമ്മി തിലകൻ മറുപടി പറഞ്ഞത്.
Leave a Reply