
ഒരു സിനിമയിൽ തല കാണിച്ചാൽ നാടും നാട്ടുകാരെയും മറക്കുന്ന താരങ്ങൾ അനുശ്രീയെ കണ്ടു പഠിക്കണം ! സ്നേഹത്തിന് നന്ദി പറഞ്ഞ് അനുശ്രീ !
ഇന്ന് മലയാള സിനിമയിൽ ഏറെ ശ്രദ്ധ നേടിയ നടിമാരിൽ ഒരാളാണ് അനുശ്രീ. മറ്റു നടിമാരിൽ നിന്നും അനുശ്രീയെ വ്യത്യസ്തയാക്കുന്നത് വന്ന വഴി മറക്കാത്ത കലാകാരി എന്ന നിലയിലാണ്. മലയാള സിനിമയിൽ കലാഭവൻ മണിക്ക് ശേഷം സ്വന്തം നാടിനെ ഇത്രമാത്രം ചേർത്തുപിടിച്ച മറ്റൊരു കലാകാരിയില്ല, പത്തനാപുരം സ്വദേശിനിയാണ് അനുശ്രീ. നാട്ടിലെത്തിയാൽ സിനിമാ താരത്തിന്റെ അലങ്കാരങ്ങളൊന്നുമില്ലാതെ നാട്ടുകാർക്കൊപ്പം കൂടാനാണ് തനിക്കിഷ്ടമെന്ന് താരം പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. നാട്ടിലെ ആഘോഷങ്ങളിലും സജീവ സാന്നിധ്യമാകാറുണ്ട് അനുശ്രീ.
ഇപ്പോഴിതാ അനുശ്രീയുടെ സ്വന്തം നാടായ കമുകുംചേരിയിലുള്ള അമ്പലത്തിലെ ഉത്സവത്തിൻ്റെ ഭാഗമായി എടുത്ത വീഡിയോയാണ് ഏറെ ശ്രദ്ധേയമായിരിക്കുന്നത്. ദാവണിയണിഞ്ഞ് മൂല്ലപ്പൂവും ചൂടി കൂട്ടുകാരികളോടൊപ്പം നാടൻ ചുവടുകളുമായി കൈകൊട്ടിക്കളിയിൽ മുഴുകിയിരിക്കുന്ന അനുശ്രീയാണ് വീഡിയോയിൽ. കുറച്ചു പ്രശസ്തി വന്നാൽ നാടും വീടും മറക്കുന്ന താരങ്ങളിൽ നിന്നും അനുശ്രീ വേറിട്ടു നിൽക്കുന്നു എന്ന തരത്തിലുള്ള കമൻ്റുകളാണ് ആരാധകർ പങ്കുവയ്ക്കുന്നത്.

തൊട്ടുപിന്നാലെ സ്നേഹത്തിന് നന്ദി പറഞ്ഞ് അനുശ്രീയും എത്തി, അനു കുറിച്ച വാക്കുകൾ ഇങ്ങനെ., ഒരുപാട് സന്തോഷം…ഒരുപാട് സ്നേഹം..” എന്നു തുടങ്ങുന്ന കുറിപ്പും അനുശ്രീ പോസ്റ്റ് ചെയ്തിട്ടുണ്ട്. ”ഒത്തിരി നാളുകൾക്കു ശേഷമാണ്…ഒരുപാട് വർഷങ്ങൾക്കു ശേഷമാണ്… ഒരു സിനിമാതാരം ആയി കഴിഞ്ഞ് എൻ്റെ നാട്ടിൽ, ഞാൻ വളർന്ന മണ്ണിൽ, തിരുവിളങ്ങോനപ്പൻ്റെ മുറ്റത്ത് ഒരു പ്രോഗ്രാം ചെയ്യുന്നത്. അതിനുശേഷം എല്ലാവരും തന്ന സ്നേഹം ഞാൻ പ്രതീക്ഷിച്ചതിലും അപ്പുറമാണ്…
എനിക്ക് ഇത്രയും സപ്പോർട്ട് ചെയ്തതിന്, സ്നേഹം തന്നതിന്, നല്ല വാക്കുകൾ പറഞ്ഞതിന് ഒരുപാട് നന്ദി. എൻ്റെ ഉള്ളിലെ സന്തോഷം മറ്റൊരാൾക്ക് പറഞ്ഞാൽ മനസ്സിലാകുമോ എന്ന് അറിയില്ല. പക്ഷേ, ഈ മണ്ണിൽ ജനിച്ചു വളർന്ന എനിക്ക് ഒരുപാട് വർഷങ്ങൾക്കു ശേഷം ഒരു പെർഫോമൻസിന് ഇത്രയും സ്നേഹം തന്നപ്പോൾ അത് പറയാതിരിക്കാൻ വയ്യ” എന്നാണ് അനുശ്രീ കുറിച്ചിരിക്കുന്നത്. അനുവിന്റെ വിഡിയോ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ വലിയ കൈയ്യടി നേടി മുന്നേറുകയാണ്. സിനിമാ താരങ്ങളിൽ നിന്നും അനുശ്രീയെ വ്യത്യസ്തമാക്കുന്നത് ഇതാണ്, ജനങ്ങൾ അനുവിനെ ഇഷ്ടപ്പെടാനുള്ള കാര്യവും ഇതാണ് എന്നിങ്ങനെ ധാരാളം കമൻ്റുകളാണ് ആരാധകർ പങ്കുവയ്ക്കുന്നത്.
Leave a Reply