‘കഷ്ടം! നമ്മുടെ സംസ്കാരത്തെ ബഹുമാനിക്കാൻ ഞാൻ നിങ്ങളോട് അഭ്യർഥിക്കുന്നു ! വിധവയായ സ്ത്രീ നിങ്ങൾ മാത്രമല്ല’; രേണുവിനോട് സ്വപ്ന സുരേഷ്

ആന്തരിച്ച് അനുഗ്രഹീത കലാകാരൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വലിയ സംസാര വിഷയമാണ്, ഇപ്പോഴിതാ രേണുവിനെ ഉപദേശിച്ചുകൊണ്ട് സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് നൽകിയ ഉപദേശമാണ് ഏറെ ശ്രദ്ധ നേടുന്നത്. രേണു സുധി വിഷുവിനോട് അനുബന്ധിച്ച് പങ്കുവച്ച ചിത്രങ്ങൾക്ക് രൂക്ഷ വിമർശനമാണ് സോഷ്യൽമീഡിയയിൽ ഉയരുന്നത്. രേണുവിന്റെ ഫോട്ടോഷൂട്ടിനെ വിമർശിച്ച് രം​ഗത്ത് എത്തിയിരിക്കുകയാണ് സ്വപ്ന. വിഷു ആശംസിച്ചുകൊണ്ടുള്ള രേണുവിന്റെ ഫോട്ടോയും പങ്കുവച്ചുകൊണ്ടാണ് വിമർശനം. വിധവയായ ഒരേയൊരു സ്ത്രീ രേണു മാത്രമല്ലെന്നും ദയവായി സംസ്കാരത്തെ ബഹുമാനിക്കാൻ പഠിക്കൂ എന്നുമാണ് സ്വപ്ന സുരേഷ് കുറിച്ചത്.

സ്വപ്നയുടെ വാക്കുകൾ ഇങ്ങനെ, ‘2025-ലെ പുതിയ വിഷു ഇതാണോ? ദയവായി ഞങ്ങളുടെ സംസ്കാരത്തെ ബഹുമാനിക്കണമെന്ന് നിങ്ങളോട് അഭ്യർഥിക്കുകയാണ്. ആണ്‍കുട്ടികള്‍ അങ്ങനെ പറയും, എന്റെ പൊക്കിൾ കാണിച്ചാല്‍ അമ്മ എന്നെ കൊല്ലുമെന്ന്. കഷ്ടം!! വിധവയോ വിവാ​ഹമോചിതയോ ആയ ഒരേയൊരു സ്ത്രീ നിങ്ങൾ മാത്രമല്ല. നിങ്ങളുടെ മണ്ടത്തരം വിൽക്കരുത്. ഭഗവാൻ കൃഷ്ണനെ വിചിത്രമായ ചില സൃഷ്ടികൾ കൊണ്ട് മാറ്റിസ്ഥാപിക്കാൻ കഴിയില്ല’- സ്വപ്ന സുരേഷ് ഫെയ്സ്ബുക്കിൽ കുറിച്ചു.

എന്നാൽ സ്വപ്നയുടെ ഈ വാക്കുകളെ വിമർശിച്ചുള്ള കമന്റുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. അതോടൊപ്പം തന്നെ സ്വപ്നയുടെ വാക്കുകളെ പിന്തുണച്ചും കമന്റുകളുണ്ട്. സ്വപ്ന പറഞ്ഞത് ശരിയാണ് ഇത് കാണുമ്പോൾ നാണക്കേട് തോന്നുന്നു എന്നായിരുന്നു ഒരാൾ കമന്റ് ചെയ്തത്. ഈ ചിത്രംകൊണ്ട് അവർ എന്താണ് നേടാൻ പോകുന്നതെന്നാണ് മറ്റൊരാൾ കമന്റിലൂടെ ചോദിച്ചത്. അതേസമയം കേസുകളും സ്വര്‍ണ്ണക്കടത്ത് വിവാദങ്ങള്‍ക്കിടെ പുറത്തുവന്ന ഫോട്ടോകളും ചൂണ്ടിക്കാട്ടി സ്വപ്‌നയെ പരിഹസിച്ചുള്ള കമന്റുകളും പോസ്റ്റിൽ നിറഞ്ഞിരുന്നു. അന്യരുടെ കാര്യത്തിൽ അഭിപ്രായം പറയാനുള്ള അവകാശം ആർക്കുമില്ലെന്നായിരുന്നു മറ്റൊരാളുടെ കമന്റ്. സ്വപ്ന നാടിനു നല്ല പേര് സമ്പാദിച്ചു കൊടുത്തയാളല്ലെന്നു മനസ്സിലാക്കണമെന്നുമുള്ള തരത്തിലെ കമന്റുകളും പോസ്റ്റിൽ നിറയുന്നുണ്ട്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *