
ഞാനും മീരയും പഠിച്ചത് ഒരേ കോളേജിലാണ് ! അന്ന് മീര വലിയ താരമായിരുന്നു ! അത്ഭുതത്തോടെയായിരുന്നു മീരയെ കണ്ടിരുന്നത് ! നയൻതാര പറയുന്നു
മലയാളത്തിൽ നിന്നും പോയി തെന്നിന്ത്യൻ സിനിമകളിൽ തിളങ്ങുന്ന നടിമാർ ഏറെയാണ്, അതിൽ ഒരു സമയത്ത് തെന്നിന്ത്യൻ സിനിമകളിലെ സൂപ്പർ സ്റ്റാറായി തിളങ്ങിയ നടിയായിരുന്നു മീര ജാസ്മിൻ. ഇപ്പോൾ നയൻതാരയും അതെ പാതയിൽ തന്നെയാണ്. 2000-ൽ മീര ജാസ്മിൻ വലിയ ഒരു ഐക്കണായിരുന്നുവെന്നും, താൻ ഉൾപ്പെടെയുള്ള പെൺകുട്ടികൾ വലിയ ആദരവോടെയായിരുന്നു മീരയെ കണ്ടിരുന്നതെന്നും അടുത്തിടെ ഒരു അഭിമുഖത്തിൽ നയൻതാര പറഞ്ഞു. നയൻതാരയും മീര ജാസ്മിനും ആദ്യമായി ഒരുമിച്ച് അഭിനയിച്ച ‘ടെസ്റ്റ്’ എന്ന ചിത്രത്തിന്റെ പ്രൊമോഷനിടെയാണ് നയൻതാര മീര ജാസ്മിനെ കുറിച്ച് സംസാരിച്ചത്.
പൊതുവെ മറ്റു നടിമാരെ കുറിച്ച് അധികം സംസാരിക്കാത്ത ആളാണ് നയൻതാര, എന്നാൽ മീരയെ കുറിച്ചുള്ള നയൻസിന്റെ വാക്കുകൾ ഇപ്പോൾ ഏറെ ശ്രദ്ധ നേടുകയാണ്. മീര പഠിച്ച അതേ കോളേജിലായിരുന്നു താനും പഠിച്ചതെന്ന് നയൻതാര പറഞ്ഞു. വാക്കുകൾ ഇങ്ങനെ, മീര പഠിച്ച കോളേജിലായിരുന്നു ഞാൻ പഠിച്ചത്. മീരയും ഞാനും ഒരേ നാട്ടുകാരാണ്. മീരയുടെ കസിൻ ആയ ഒരു പെൺകുട്ടി എന്റെ ക്ലാസിലുണ്ടായിരുന്നു. മീര അന്ന് വളരെ വലിയ സ്റ്റാർ ആയിരുന്നു. റൺ (2002) അഭിനയിച്ച സമയം. മീരയുടെ കസിൻ എന്റെകൂടെ വന്നിരിക്കുമായിരുന്നു. പലപ്പോഴും ‘മീരയുടെ കസിൻ’ ആണെന്നും മീരയുടെ വിശേഷങ്ങളുമെല്ലാം പറയുമായിരുന്നു.

എല്ലാ ദിവസം അവൾ മീരയെക്കുറിച്ച് എന്തെങ്കിലും സംസാരിക്കും. ‘ഓ, മീര ഇവിടെയില്ല. അവൾ സ്വിറ്റ്സർലൻഡിലാണ്. അവൾ പാട്ടിന്റെ ഷൂട്ടിങ്ങിലാണ്.’ അങ്ങനെ, മീര എപ്പോഴും എന്റെ കാതുകളിൽ ഉണ്ടായിരുന്നു. എല്ലാ ദിവസവും മീരയെക്കുറിച്ച് കേട്ടുകൊണ്ടിരുന്നു. ഞാൻ എപ്പോഴും അത്ഭുതത്തോടെയായിരുന്നു മീരയെ കണ്ടിരുന്നത്,” നയൻതാര പറഞ്ഞു. ടെസ്റ്റിന്റെ സെറ്റിൽ വച്ചായിരുന്നു ആദ്യമായി മീര ജാസ്മിനെ നേരിൽ കണ്ടതെന്നും നയൻതാര പറഞ്ഞു. നടിയുടെ വാക്കുകൾ ഇപ്പോൾ വലിയ ശ്രദ്ധ നേടുകയാണ്.
Leave a Reply