ഇനി നോക്കിയിരിക്കില്ല ! പുഷ്പം പോലെ എടുത്ത് പുറത്തുകളയും ! ‘പുക കാരണം കാരവാനിൽ കയറാൻ കഴിയില്ല; ശക്തമായ നടപടിയുണ്ടാകും’ ! സുരേഷ് കുമാർ

നടി വിൻസിയുടെ പരാതിയുടെ പുറത്ത് ഇപ്പോൾ നടൻ ഷൈൻ ടോം ചാക്കോക്കെതിരെ നടപടിക്ക് ഒരുങ്ങുകയാണ് സിനിമ സംഘടനകൾ. സൂത്രവാക്യം സിനിമ സെറ്റിൽ വച്ച് ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ച് തന്നോട് മോശമായി പെരുമാറിയെന്ന് നടി വിൻസി അലോഷ്യസ് നൽകിയ പരാതിയിൽ പ്രതികരണവുമായി നിര്‍മാതാവും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റുമായ ജി സുരേഷ് കുമാർ. വിഷയത്തിൽ ശക്തമായ നടപടിയുണ്ടാകുമെന്ന് സുരേഷ് കുമാർ പറയുന്നു. കൂടാതെ ഈ വിഷയത്തിൽ യാതൊരു വിട്ടുവീഴ്ചയും ഇല്ലാത്ത നടപടി തന്നെ സർക്കാരും പോലീസും സ്വീകരിക്കണമെന്നും സുരേഷ് കുമാർ കൂട്ടിച്ചേർത്തു.

നിർമ്മാതാവ് സുരേഷ് കുമാറിന്റെ വാക്കുകൾ ഇങ്ങനെ,, എന്റെ അടുത്ത് ആരും പരാതിയുമായി വന്നിട്ടില്ല. എന്നാൽ ഈ വ്യക്തി ലഹരി ഉപയോഗിക്കുന്നതായുള്ള ആരോപണം വ്യാപകമായി സിനിമാ വൃത്തങ്ങൾക്കിടയിൽ തന്നെയുണ്ട്. സിനിമാ സെറ്റിൽ ഒന്നോ രണ്ടോ അല്ല, പല അഭിനേതാക്കളും ടെക്ക്നീഷ്യന്മാരും ഇത്തരം ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുന്നുണ്ട്. ഈ അടുത്ത് കാരവാൻ ഓണേഴ്സുമായി നടന്ന ഒരു മീറ്റിങ്ങിൽ ഒരു കാരവാൻ ഓണർ പറഞ്ഞത് പുക കാരണം കാരവാന്റെ ഉള്ളിൽ കയറാൻ കഴിയുന്നില്ലെന്നാണ്.

ഇനി ഈക്കാര്യത്തിൽ യാതൊരു, വിട്ടുവീഴ്ചയും ഇല്ലാതെ ശക്തമായ നടപടി സർക്കാരിൽ നിന്നും പൊലീസിൽ നിന്നും ഉണ്ടാകണം. നൂറ് ശതമാനം ഇയാളെ മാറ്റി നിർത്തും. ഈ നടനെതിരെ നടപടി എടുക്കും. അതിൽ ഭയപ്പെടേണ്ടതില്ല,’ ജി സുരേഷ് കുമാർ പറഞ്ഞു. സിനിമാ സെറ്റിലെ ദുരനുഭവുമായി ബന്ധപ്പെട്ട് നടി വിന്‍സി അലോഷ്യസ് താരസംഘടനയായ അമ്മയ്ക്കും ഫിലിം ചേംബറിനും പരാതി നല്‍കിയിരുന്നു. ഇന്നാണ് വിൻസി നടന്റെ പേര് വെളിപ്പെടുത്തിയത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *