
ജീവിതത്തില്‍ ഒരു പെണ്ണ് മാത്രം വേണമെന്ന് ആഗ്രഹിച്ചിട്ടില്ല, ടോക്സിക്ക് റിലേഷൻഷിപ്പുകള്‍ അവസാനിപ്പിക്കുകയാണ് നല്ലത് ! ഷൈൻ ടോം ചാക്കോ !
മലയാള സിനിമയിൽ ഏറെ ശ്രദ്ധ നേടിയിട്ടുള്ള നടനാണ് ഷൈൻ ടോം ചാക്കോ, മികച്ച നടൻ എന്നതിനപ്പുറം വ്യക്തിപരമായ അദ്ദേഹത്തെ പെരുമാറ്റത്തെ തുടർന്ന് ഏറെ വിമർശനങ്ങൾ നേരിട്ട ആളുകൂടിയാണ് ഷൈൻ, അടുത്തിടെ താൻ പ്രണയത്തിലാണെന്ന് പറഞ്ഞിരുന്നു ഷെയിൻ ഇപ്പോൾ താൻ വീണ്ടും സിംഗിൾ ആണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ്. താരത്തിന്റെ പുതിയ ചിത്രമായ ‘താനാര’യുടെ പ്രമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് ഷൈൻ ഇതേക്കുറിച്ച് സംസാരിച്ചത്.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, തന്നെക്കൊണ്ട് ഒരു റിലേഷൻഷിപ്പ് വിജയകരമായി മുന്നോട്ട് കൊണ്ടു പോകാൻ സാധിക്കില്ലെന്ന് വീണ്ടും തെളിയിച്ചെന്നും ടോക്സിക്ക് റിലേഷൻഷിപ്പുകള്‍ അവസാനിപ്പിക്കുകയാണ് നല്ലതെന്നും ഷൈൻ പറഞ്ഞു. അഭിനയവും ജീവിതവും രണ്ട് രീതിയില്‍ കൊണ്ടുപോകാമെന്നാണ് കരുതിയത്. എന്നാല്‍ തന്നേക്കൊണ്ട് അതിന് സാധിക്കില്ലെന്ന് തിരിച്ചറിഞ്ഞുവെന്നും ഷൈൻ പറഞ്ഞു. ഒരു ബന്ധം അവസാനിപ്പിക്കുമ്ബോള്‍ ആദ്യം കുറച്ച് ബുദ്ധിമുട്ട് തോന്നും. ആ സമയം കഴിഞ്ഞാല്‍ പിന്നെ വ്യക്തിക്ക് പൂർണ സ്വാതന്ത്യം അനുഭവിക്കാമെന്നും ഷൈൻ വ്യക്തമാക്കി.

ഞാൻ ഇതുവരെയും എന്റെ ജീവിതത്തില്‍ ഒരു പെണ്ണ് മാത്രം വേണമെന്ന് ആഗ്രഹിച്ചിട്ടില്ല. പ്രണയവും ഒരു താല്‍പര്യവുമില്ലാത്ത കാര്യമായിരുന്നു, പക്ഷേ അതിലേക്ക് വീണ്ടും വീണ്ടും ചെന്നുപെടുന്നത് മാനസിക ബലഹീനതകള്‍ കൊണ്ടാണ്. എന്നാല്‍ ഉണ്ടായിരുന്ന റിലേഷല്‍ അവസാനിച്ചു. ഒരു ബന്ധത്തിലാകുമ്പോൾ ഒരുപാട് കാര്യങ്ങള്‍ നഷ്ടപ്പെടും അത് എനിക്കും മറ്റൊരു വ്യക്തിക്കും ജീവിതത്തില്‍ കൂടുതല്‍ ബുദ്ധിമുട്ടുകളുണ്ടാക്കും. ആ വ്യക്തിയെ കൂടുതല്‍ ഇഷ്ടപ്പെടുന്നത് കൊണ്ട് എന്നോടൊപ്പം നില്‍ക്കണമെന്ന് പറയാൻ സാധിക്കില്ല. അങ്ങനെ ചെയ്യുമ്ബോള്‍ സ്നേഹിക്കുന്ന വ്യക്തിയെ ഞാൻ തന്നെ കൂടുതല്‍ ദ്രോഹിക്കുന്നതിന് തുല്ല്യമാണ്.
ഞങ്ങള്‍ തമ്മില്‍ നല്ല പ്രണയത്തിലായിരുന്നു. അതിനാല്‍ ആ ബന്ധം ടോക്സിക്കായി മാറിയിട്ടുമുണ്ട്. ഭയങ്കര ടോക്സിക്ക് ആയതുകൊണ്ടാണ് കൂടുതല്‍ റൊമാന്റിക് ആകുന്നത്. പക്ഷേ ആ അവസ്ഥ എനിക്ക് നിലനിർത്താൻ സാധിക്കില്ല. ആ സമയത്ത് എനിക്ക് സ്വയം നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയും ഉണ്ടാകും. കുറച്ച് സമയത്തേക്കു മാത്രം ഞാനുമായി റിലേഷൻഷിപ്പിലാകാം. അല്ലാതെ ജീവിതകാലം മുഴുവൻ കൊണ്ടുപോകാൻ നോക്കി കഴിഞ്ഞാല്‍ നിങ്ങളുടെ സമാധാനം നഷ്ടപ്പെട്ടുപോകും. ഞാൻ എല്ലാവരോടും പറയും, എന്നെ ഉപയോഗിച്ചതിനു ശേഷം അങ്ങ് മുക്കിലേക്ക് എറിയുക, എന്നിട്ടു തിരിഞ്ഞുനോക്കാതെ പൊക്കോണം. കുറച്ച് കഴിയുമ്പോൾ ഞാൻ എഴുന്നേറ്റു പൊയ്ക്കോളും
Leave a Reply