
മലയാള സിനിമയിൽ ഒരേ ഒരു ലേഡി സൂപ്പർ സ്റ്റാർ മാത്രമേ ഉള്ളു അത് ഉർവശിയാണ്, മറ്റാരെയും അങ്ങനെ തോന്നിയിട്ടില്ല ! മഞ്ജുപിള്ളയുടെ വാക്കുകൾക്ക് കൈയ്യടി
മലയാള സിനിമയുടെ അഭിമാനമായ അഭിനേത്രിയാണ് ഉർവശി, പകരം വെക്കാനില്ലാത്ത മികച്ച കഥാപാത്രങ്ങളായി നമ്മുടെ മുന്നിൽ നിറഞ്ഞാടിയ ഉർവശി മലയാളികളുടെ പ്രിയങ്കരിയായ അഭിനേത്രിയാണ്. സമൂഹ മാധ്യമങ്ങളിലും അല്ലാതെയും എപ്പോഴും ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ് ആരാണ് മലയാള സിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ എന്ന്.. ഉർവശി, ശോഭന മഞ്ജു വാര്യർ എന്നിങ്ങനെ ഒരുപാട് പേരുകൾ ആ ലിസ്റ്റിൽ ചർച്ചചെയ്യപ്പെടാറുണ്ട്. ഇവരിൽ മഞ്ജുവും ശോഭനയും നൃത്തം കൊടും ഏവരെയും വിസ്മയിപ്പിച്ചിട്ടുണ്ട്. എന്നാൽ ഉർവശി എന്ന അഭിനേത്രിയെ സംബന്ധിച്ച് അവർ തന്റെ അഭിനയം കൊണ്ട് വിസ്മയിപ്പിച്ചിട്ടുള്ള ആളാണ്. ഏത് തരം കഥാപാത്രങ്ങളും ഉർവശിയുടെ കൈകളിൽ ഭദ്രമാണ്. നടിപ്പിൽ രാക്ഷസി എന്നാണ് കമൽ ഹാസൻ ഉർവശിയെ കുറിച്ച് പറഞ്ഞിട്ടുള്ളത്.
ഇന്നും നായികയായി തുടരാൻ അവർക്ക് സാധിച്ചിട്ടുണ്ട് എങ്കിൽ അത്രയും കഴിവുള്ള ഒരു അഭിനേത്രിയാണ് ഉർവശി എന്ന് നമ്മൾ തിരിച്ചറിയണം. എന്നാൽ ഇന്ന് മലയാള സിനിമയിൽ താര മൂല്യത്തിൽ മുന്നിൽ നിൽക്കുന്നത് മഞ്ജു വാര്യർ ആണ്. ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നതും മഞ്ജു തന്നെയാണ്. എന്നാൽ താൻ ഒരിക്കലും ലേഡി സൂപ്പർ സ്റ്റാർ അല്ലെന്നും ഒരു സാധാരണ നടി ആണെന്നും മഞ്ജു ആവർത്തിക്കുമ്പോൾ അവരെ വീണ്ടും ആ പദവിലേക്ക് കൊണ്ടുവന്ന് എത്തിക്കുന്നത് ആരാധകരാണ്.

ഇപ്പോഴിതാ ഉർവശിയെ കുറിച്ച് നടി മഞ്ജു പിള്ള പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. മലയാള സിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ ഉർവശി ആണെന്ന് അഭിപ്രായപ്പെട്ടിരികകുകയാണ് നടി മഞ്ജു പിള്ള. മിർച്ചി മലയാളത്തോടായിരുന്നു മഞ്ജു പിള്ളയുടെ പ്രതികരണം, ആരെയൊക്കെ നമ്മൾ ലേഡി സൂപ്പർ സ്റ്റാർ എന്ന് എത്രയൊക്കെ പറഞ്ഞാലും ഉർവശി എന്ന നടിയെ കടത്തി വെട്ടാൻ മലയാളം ഇൻഡസ്ട്രിയിൽ ഇന്നു വരെ ആരും ഉണ്ടായിട്ടില്ല. നായികാ സ്ഥാനത്ത്. എത്രയൊക്കെ പറഞ്ഞാലും എന്റെ മനസ്സിലേ ലേഡി സൂപ്പർ സ്റ്റാർ അന്നും ഇന്നും ഉർവശി ആണ്.
ചേച്ചിയുടെ, മിഥുനം, എന്ന സിനിമയാണ് എനിക് ഏറ്റവും ഇഷ്ടം. ചേച്ചിയുടെ ഏറ്റവും വലിയ പ്രത്യേകത അവർ എത്ര വ്യത്യസ്തമായ കഥാപാത്രങ്ങളാണ് ചെയ്തിരിക്കുന്നത്. ടൈപ് കാസ്റ്റ് ആയില്ല. അത് കൊണ്ടാണ് അവർ തല ഉയർത്തി നിന്ന് പറഞ്ഞത് ഞാൻ ഒരു നായകന്റെയും നായിക അല്ല, ഞാൻ സംവിധായകന്റെ ആർട്ടിസ്റ്റ് ആണെന്ന്. അവർക്ക് അത്ര കോൺഫിഡൻസ് ആണ്, അവർക്ക് പകരംവെക്കാൻ ഇന്ന് ഈ നിമിഷം വരെയും ഒരാളെ താൻ കണ്ടിട്ടില്ല എന്നും മഞ്ജു പിള്ള പറയുന്നു. എന്നാൽ ഇത് മനപ്പൂർവം മഞ്ജുവിനെ കുത്തി പറഞ്ഞതല്ലേ എന്നാണ് വീഡിയോക്ക് ലഭിക്കുന്ന കമന്റുകൾ…
Leave a Reply