
സിനിമ താരങ്ങളെ ആരാധിക്കേണ്ട കാര്യമുണ്ടോ, പ്രതിഫലം വാങ്ങി അവർ അവരുടെ ജോലിയാണ് ചെയ്യുന്നത് ! അവരുടെ പുറകെ നടന്ന് നിങ്ങൾ നിങ്ങളുടെ വിലപ്പെട്ട ജീവിതം നശിപ്പിക്കരുത് ! ഫഹദ്
അഭിനയം കൊണ്ടും വ്യത്യസ്തമായ നിലപാടുകൾ കൊണ്ടും ഏറെ ശ്രദ്ധ നേടിയ ആളാണ് നടൻ ഫഹദ് ഫാസിൽ. ഇന്ന് ചെറിയ വേഷങ്ങൾ ചെയ്യുന്ന താരങ്ങൾക്ക് പോലും ഫാൻസ് അസോസിയേഷനുകൾ ഉള്ള ഈ കാലത്ത് തെന്നിന്ത്യൻ സൂപ്പർ സ്റ്റാറായ ഫഹദിന് അങ്ങനെ ഒരു ഫാൻസ് ഗ്രൂപ്പുകളും ഇല്ല എന്നത് ഏറെ ശ്രദ്ധേയമാണ്. അത് അദ്ദേഹത്തിന്റെ നിര്‍ബന്ധമായ ആവശ്യപ്രകാരം തന്നെയാണ്. ഇപ്പോഴിതാ താൻ അങ്ങനെ ആവിശ്യപെടുന്നതിന്റെ കാരണം വ്യക്തമാക്കുകയാണ് അദ്ദേഹം…
ഫഹദിന്റെ ആ വാക്കുകൾ ഇങ്ങനെ, ജീവിതത്തില്‍ പലതും കണ്ടു, കേട്ടു, പഠിച്ചു. ഞാന്‍ അമേരിക്കയില്‍ പോയി പഠിച്ചിട്ടും അവസാനത്തെ സെമസ്റ്റര്‍ എഴുതാതെയാണ് തിരിച്ചുവന്നത്. ഇപ്പോഴും എനിക്കൊരു ഡിഗ്രിയില്ല. സിനിമയില്ലെങ്കില്‍ എനിക്ക് മറ്റൊരു ജോലി അറിയില്ല. ആ അവസ്ഥ നന്നായി അറിയാം മറ്റൊരാള്‍ക്കും അതുണ്ടാകാന്‍ പാടില്ല. പഠിക്കേണ്ട സമയത്ത് പഠിക്കണം. നടന്മാര്ക്ക് വേണ്ടി യൗവ്വനം കളയരുത്. സിനിമ തിയേറ്ററില്‍ പോയി കണ്ടാല്‍ മതിയല്ലോ, ഞാനടക്കം എല്ലാ അഭിനേതാക്കളും പ്രതിഫലം വാങ്ങി തന്നെയാണ് ജോലി ചെയ്യുന്നത്, അതിനുവേണ്ടി അവരെ അന്ധമായി ആരാധിച്ച് നിങ്ങളുടെ വിലപ്പെട്ട സമയം കളയരുത് എന്നാണ് എന്റെ അഭിപ്രായം.

എനിക്ക് ചെറുപ്പക്കാരോടാണ് പറയാനുള്ളത്, പണ്ടൊക്കെ ഇങ്ങനെ അന്ധമായ ആരാധന മറ്റു സംസഥാനങ്ങളിൽ മാത്രമാണ് കണ്ടിരുന്നത്, ഇപ്പോൾ കേരളത്തിലും ആ രീതിയാണ് കണ്ടുവരുന്നത്. നിങ്ങൾ നിങ്ങളുടെ ജീവിതത്തിനും ഭാവിക്കും വേണ്ടിയാകണം സമയം കണ്ടത്തേണ്ടത്, സിനിമ താരങ്ങളുടെ പുറകെ ഓടി തീർക്കാനുള്ളതല്ല നിങ്ങളുടെ ജീവിതം, സിനിമ ഒരു വലിയ ലോകമാണ്, അത് അതിന്റെതായ വഴിക്ക് പൊയ്ക്കൊള്ളും, നിങ്ങൾ നിങ്ങളുടെ ജീവിതത്തെ ഫോക്കസ് ചെയ്യൂ എന്നുമാണ് ഫഹദ് പറയുന്നത്, ഇതുകൊണ്ട് മാത്രമാണ് താൻ ഫാൻസ് അസോസിയേഷനുകൾ പ്രോത്സാഹിപ്പിക്കാത്തത് എന്നും ഫഹദ് പറയുന്നു. അദ്ദേഹത്തിന്റെ ഈ വാക്കുകൾക്ക് വലിയ കൈയ്യടിയാണ് ലഭിക്കുന്നത്.
Leave a Reply