
അന്ന് ഈ മഹാ നടന്റെ ഇടപെടൽ മൂലം ഇന്ത്യൻ സൈന്യത്തിൽ ഇതുപോലൊരു മാറ്റം സംഭവിക്കുകയും, അതിലൂടെ ഇന്ത്യൻ സിനിമക്ക് തന്നെ ഒരു അതുല്യ പ്രതിഭയെ ലഭിക്കുകയും ചെയ്തു
മലയാള സിനിമയുടെ പെരുന്തച്ചൻ എന്ന് അറിയപ്പെട്ടിരുന്ന മഹാ പ്രതിഭയായിരുന്നു നടൻ തിലകൻ. ഒരു നടൻ എന്നതിനപ്പുറം തന്റെ നിലപാടുകളും അഭിപ്രായങ്ങളും അദ്ദേഹം മുഖം നോക്കാതെ വിളിച്ചുപറഞ്ഞിരുന്ന ആ പ്രകൃതം അദ്ദേഹത്തിന് ഏറെ ശത്രുക്കളെ നേടികൊടുത്തിരുന്നു. തിലകൻ സിനിമയിൽ എത്തുന്നതിന് മുൻപ് ഇന്ത്യൻ പട്ടാളക്കാരൻ ആയിരുന്നു എന്നത് അധികം ആർക്കും അറിയാത്ത കാര്യമാണ്.
തന്റെ കൗമാരകാലത്ത് മാതാപിതാകളിൽ നിന്ന് രക്ഷനേടുക എന്ന ഉദ്ദേശത്തോടെ അന്ന് അദ്ദേഹം പട്ടാളത്തിൽ ചേരുന്നു. എന്നാൽ അതിനിടയിൽ പട്ടാളത്തിൽ വെച്ച് അദ്ദേഹത്തിന് ഒരു രോഗം പിടിപെടുകയും അത് മൂർച്ച്ചിക്കുകയും ചെയ്തു. രോഗം ഭേതമാകണമെങ്കിൽ തന്റെ ഒരു കാൽ മുറിച്ച് കളയണമെന്ന് ഡോക്ടർമാർ തിലകനെ അറിയിച്ചു. പക്ഷെ തിലകന് അത് ഉൾക്കൊള്ളാനായില്ല. പക്ഷെ അന്നത്തെ നിയമം വെച്ച് പട്ടാള ആശുപത്രിയിൽ ചികിത്സയിലിരുന്ന സൈനികന്റെ ചികിത്സ തീരുമാനിക്കുന്നത് ഡോക്ടർ ആണ്, ഇന്നത്തേതുപോലെ അവയവങ്ങൾ മുറിച്ച് മാറ്റണമെങ്കിൽ രോഗിയുടെയോ ബന്ധുക്കളുടെയോ അനുവാദം ആവശ്യമില്ല. പക്ഷെ തിലകനെ സംബന്ധിച്ച് ആ തീരുമാനം ഉൾക്കൊള്ളുവാൻ അദ്ദേഹത്തിന് കഴിയുമായിരുന്നില്ല,
ഈ സമയത്താണ് അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു പട്ടാള ക്യാമ്പ് സന്ദർശിക്കുന്നത്, ക്യാമ്പ് സന്ദർശനത്തിനൊപ്പം സൈനിക ആശുപത്രിയും സന്ദർശിക്കുവാൻ തീരുമാനിച്ചു. പ്രധാനമന്ത്രി രോഗികളുടെ സമീപത്ത് എത്തുമ്പോൾ അദ്ദേഹത്തോട് ആരും തന്നെ സംസാരിക്കുവാൻ പാടില്ല എന്ന നിർദേശം അവർക്ക് നൽകിയിരുന്നു. അങ്ങനെ പ്രധാനമന്ത്രി തിലകൻ കിടന്നിരുന്ന കട്ടിലിന് സമീപം എത്തി അടുത്ത രോഗിയെ സന്ദർശിക്കുവാൻ തിരിഞ്ഞപ്പോൾ എല്ലാവരെയും ഞെട്ടിച്ച് തിലകൻ എനിക്ക് അങ്ങയോട് ഒരു കാര്യം പറയാനുണ്ട് എന്ന് ഉറക്കെ വിളിച്ചുപറഞ്ഞു.

എനിക്കുപറയാനുള്ളത് പരാതി ആണെന്നും അദ്ദേഹം വ്യക്തമാക്കി, രോഗികളുടെ അവയവം മുറിച്ച് മാറ്റുമ്പോൾ രോഗിയുടെയോ, ബന്ധുക്കളുടെയോ അനുവാദം എടുക്കുന്നില്ല എന്നും. എന്റെ കാലുകൾ ഇവർ മുറിച്ച് മാറ്റുവാൻ തീരുമാനിച്ചു പക്ഷെ എനിക്ക് സമ്മതമല്ല, അതുകൊണ്ട് വരുന്ന എന്ത് പരിമിത ഫലവും നേരിടാൻ താൻ തെയ്യാറാണ് എന്നും പ്രധാനമന്ത്രിയുടെ മുഖത്ത് നോക്കി അദ്ദേഹം ഉറക്കെ പറഞ്ഞു.
ഇത് കേട്ട നെഹ്റു ഒന്നും തന്നെ പറയാതെ പട്ടാളക്യാമ്പിൽ നിന്നും തിരികെ പോയി, ശേഷം ഓഫീസിൽ എത്തിയ പ്രധാനമന്ത്രി ആദ്യം എടുത്ത തീരുമാനം പട്ടാളക്കാരുടെ അവയവം മുറിച്ച് മാറ്റുമ്പോഴോ ,അവർക്ക് നൽകുന്ന ചികിത്സയുമായി ബന്ധപ്പെട്ട കാര്യങ്ങളോ അത് എന്ത് തന്നെയായാലും രോഗിയെയോ, ആവരുടെയോ ബന്ധുക്കളെ അറിയിച്ച് സമ്മതം വാങ്ങിയിരിക്കണം എന്നതാണ്. അങ്ങനെ ആ നിയമം നടപ്പിലാക്കി. തിലകൻ ആ കാലുമായി നാട്ടിൽ എത്തുകയും അവിടെ ചികിൽസിക്കുകയും ചെയ്ത് അതെ കാലുകൾ കൊണ്ടാണ് മലയാള സിനിമയിൽ വിജയ കൊടുമുടികൾ അദ്ദേഹം കയറി പോയത്.. മലയാളത്തിന്റെ മഹാ നടന്റെ ഇടപെടൽ മൂലം ഇന്ത്യൻ സൈന്യത്തിൽ ഇതുപോലൊരു മാറ്റം സംഭവിക്കുകയും, അതിലൂടെ മലയാള സിനിമക്ക് എക്കാലവും മികച്ച ഒരു അഭിനേതാവിനെ ലഭിക്കുകയും ചെയ്തു.
Leave a Reply