മറ്റുള്ളവരിലേക്ക് നിങ്ങൾ കൊണ്ടുവരുന്ന ദയ, ശക്തി, പ്രകാശം എന്നിവ പ്രതിഫലിക്കുന്ന ഒരു വർഷവും നിങ്ങൾക്ക് ആശംസിക്കുന്നുവെന്നും മോഹൻലാൽ.. ജന്മദിനം ആഘോഷിച്ച് സൂപ്പർ സ്റ്റാർ

മലയാള സിനിമയുടെ സൂപ്പർ സ്റ്റാർ സുരേഷ് ഗോപി ഇന്ന് അദ്ദേഹത്തിന്റെ 67 മത് ജന്മദിനം ആഘോഷിക്കുകയാണ്, സുരേഷ് ഗോപിക്ക് എന്നത്തേയും പോലെ ഇത്തവണയും സിനിമ ലോകം ആശംസകൾ അറിയിച്ച് എത്തിയിട്ടുണ്ട്, അതിൽ മോഹൻലാലും മമ്മൂട്ടിയും ഉൾപ്പെടുന്നു, ജന്മദിനാശംസകൾ പ്രിയപ്പെട്ട സുരേഷ്, ഒരു മികച്ച വർഷം നിങ്ങൾക്ക് ആശംസിക്കുന്നു എന്നാണ് മമ്മൂട്ടി പോസ്റ്റ് ചെയ്തത്. ജന്മദിനാശംസകൾ, പ്രിയപ്പെട്ട സുരേഷ് എന്ന് മോഹൻലാൽ എഴുതി. ഊഷ്മളതയും സന്തോഷവും നിറഞ്ഞ ഒരു ദിവസം ആശംസിക്കുന്നു. കൂടാതെ മറ്റുള്ളവരിലേക്ക് നിങ്ങൾ കൊണ്ടുവരുന്ന ദയ, ശക്തി, പ്രകാശം എന്നിവ പ്രതിഫലിക്കുന്ന ഒരു വർഷവും നിങ്ങൾക്ക് ആശംസിക്കുന്നുവെന്നും മോഹൻലാൽ കുറിച്ചു.

അതേസമയം കേന്ദ്ര മന്ത്രി കൂടിയായ സുരേഷ് ഗോപി ഇപ്പോൾ വീണ്ടും സിനിമയിലും സജീവമാകുകയാണ്, അദ്ദേഹത്തിന്റെ ഏറ്റവും പുതിയ സിനിമ, പ്രവീൺ നാരായണൻ സംവിധാനം ചെയ്ത ജെ.എസ്.കെയാണ് സുരേഷ് ഗോപിയുടേതായി പുറത്തിറങ്ങാനുള്ള സിനിമ. ജൂൺ 27 നാണു സിനിമയുടെ വേൾഡ് വൈഡ് റിലീസ് തീരുമാനിച്ചിരുന്നത്. എന്നാൽ സിനിമയിലെ ജാനകി എന്ന പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം റിലീസ് അനുമതി സെൻസർ ബോർഡ് നിഷേധിച്ചിരുന്നു.

അതുപോലെ സിനിമയുടെ പ്രൊമോഷൻ സമയത്ത് പേളി മാണി ഷോയിൽ മലയാളത്തിലെ റൊമാന്റിക് നായകന്മാരെക്കുറിച്ച് സുരേഷ് ഗോപി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടിയിരുന്നു, ‘എന്നെ ഒരിക്കലും ആരും റൊമാന്റിക് ഹീറോ എന്ന് വിളിച്ചിട്ടില്ല. പക്ഷെ ഞാൻ റൊമാന്റിക് സിനിമകൾ ചെയ്തിട്ടുണ്ട്. മമ്മൂക്കയ്ക്കും ഒരു റൊമാന്റിക് ഹീറോ ഇമേജ് ഉണ്ടായിരുന്നു എന്ന് തോന്നുന്നില്ല. വളരെ സീരിയസ് ആയ പ്രണയങ്ങളാണ് മമ്മൂട്ടി ചെയ്തിട്ടുള്ളത്. ലവർ ബോയ് എന്ന് മമ്മൂക്കയെ ആരും വിളിച്ചിട്ടില്ല. പക്ഷെ പിൻനിലാവ് എന്ന സിനിമയിലൊക്കെ തലകുത്തി മറിഞ്ഞ്, പെണ്ണിനെ ഇംപ്രസ് ചെയ്യാൻ വേണ്ടിയുള്ള വിദ്യകൾ കാണിക്കുന്ന കഥാപാത്രങ്ങളും മമ്മൂട്ടി ചെയ്തിട്ടുണ്ട്. മോഹൻലാലിന്റെ റൊമാൻസിന് ആരാധകർ ഏറെയാണ്. പിന്നെ ചാക്കോച്ചനും അങ്ങനെ ഒരു ഇമേജ് ഉണ്ട്’ എന്നാണ് സുരേഷ് ഗോപി പറയുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *