അച്ഛന്റെ പണത്തിലാണ് ഞാൻ കാർ എടുത്തത് എന്ന് കണ്ടു, അല്ല ഞാൻ ലോൺ എടുത്താണ് എന്റെ കാർ വാങ്ങിയത് ! അച്ഛന്റെ സ്വത്തിന്റെ അവകാശി അവരാണ് ! മാധവ്

മലയാള സിനിമയിൽ മറ്റൊരു താരപുത്രൻ കൂടി അരങ്ങേറുകയാണ്, സുരേഷ് ഗോപിയുടെ ഇളയ മകൻ മാധവ് സുരേഷ് അച്ഛന്റെ ഏറ്റവും പുതിയ സിനിമയായ ജെഎസ്കെ യിലാണ് മാധവ് അഭിനയിച്ചിരിക്കുന്നത്. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി മാധവ് നൽകുന്ന അഭിമുഖങ്ങൾ ഏറെ ശ്രദ്ധ നേടാറുണ്ട്. ഉറച്ച നിലപാടുകളോട് സംസാരിക്കുന്ന മാധവിന്റെ അഭിമുഖം ഏറെ വിമർശനങ്ങളും നേടികൊടുക്കാറുണ്ട്.

അടുത്തിടെ മാധവ്, ഒരു കാറ് എടുത്തിയിരുന്നു, അച്ഛന്റെ കാശിലാണ് മകൻ കളിക്കുന്നത് എന്നും കമന്റ് വന്നിരുന്നു, അതിനുള്ള മറുപടി നൽകുകയാണ് മാധവ്, ലോൺ എടുത്താണ് ഞാൻ വണ്ടിയെടുത്തത്. ഞാൻ പണിയെടുത്ത് അടയ്ക്കണം. അച്ഛനുണ്ടാക്കി വെച്ചിട്ടുണ്ടല്ലോ, അത് കൊണ്ട് നിനക്ക് പണിയെടുക്കണ്ടല്ലോ എന്ന് പറയുന്നവർക്കുള്ള മറുപടിയും മാധവ് സുരേഷ് നൽകി. എന്റെ അച്ഛനുണ്ടാക്കി വെച്ചത് അച്ഛന്റെ റിട്ടയർമെന്റ് ലെെഫിനാണ്. അല്ലെങ്കിൽ എന്റെ പെങ്ങൾമാരുടെ കല്യാണം നട‌ത്തനാണ്. അത് അവർ സെക്യൂർ ചെയ്ത് വെച്ചിട്ടുണ്ട്. സാമ്പത്തികമായി ഞാൻ പരാജയപ്പെട്ടാൽ എനിക്കൊരു സഹായമായി അത് കാണും. അത് എല്ലാവർക്കുമുള്ള പ്രിവിലേജല്ലെന്ന് മനസിലാക്കുന്നു. പക്ഷെ അതിന്റെ പേരിൽ പണിയെടുക്കാതിരിക്കാൻ പറ്റില്ല. ഞാൻ എന്നെ ബിൽഡ് ചെയ്യണമെന്നും മാധവ് സുരേഷ് വ്യക്തമാക്കി.

വിമർശനങ്ങൾ എന്റെ വളർച്ചയെ സഹായിക്കും, തനിക്ക് വരുന്ന ഹേറ്റ് കമന്റുകളെക്കുറിച്ചും ട്രോളുകളെക്കുറിച്ചും മാധവ് സുരേഷ് സംസാരിക്കുന്നുണ്ട്. ട്രോളുകളെ താൻ കാര്യമാക്കുന്നില്ലെന്ന് പറഞ്ഞ മാധവ് താൻ സ്വന്തം ജീവിതത്തിലേക്കാണ് ശ്രദ്ധ നൽകുന്നതെന്നും വ്യക്തമാക്കി. തനിക്ക് വരുന്ന ഹേറ്റിന്റെ പ്രധാന കാരണം അച്ഛൻ ബിജെപി മന്ത്രിയായതാണെന്നും മാധവ് സുരേഷ് പറയുന്നു. അത് പലർക്കും ഈ നാട്ടിൽ സഹിക്കുന്നില്ലെന്നും താരപുത്രൻ തുറന്നടിച്ചു.

അതുപോലെ തന്നെ, കഴിഞ്ഞ ദിവസം മറ്റൊരു അഭിമുഖത്തിൽ പൃഥ്വരാജിനെയും തന്നെയും താരതമ്യം ചെയ്യുന്നതിനെക്കുറിച്ചും തനിക്ക് വരുന്ന വിമർശനങ്ങളെക്കുറിച്ചും മാധവ് സംസാരിച്ചിരുന്നു. ആക്ടേർസ് അവർക്ക് വേണ്ടി നിലനിൽക്കേണ്ടതിന്റെ ഉദാഹരണമാണ് രാജുവേട്ടൻ. സെൽഫ് റെസ്പെക്ട് ക്ലിയർ ആണ്. വിമർശനവും വൾ​ഗാരിറ്റിയുമുണ്ട്. എനിക്ക് വളർച്ചയുണ്ടാകാനുള്ള വിമർശനമാണെങ്കിൽ സന്തോഷമേയുള്ളൂ. അച്ഛന്റെ രാഷ്ട്രീയം വെച്ച് തന്നെ വിമർശിക്കുന്നത് ശരിയല്ലെന്നും മാധവ് സുരേഷ് പറഞ്ഞു. തനിക്ക് എതിരെ വരുന്ന എല്ലാ മോശം കമന്റുകൾക്കും മാധവ് മറുപടി നൽകാറുണ്ട്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *