
‘എന്റെ സ്വന്തം രാജകുമാരി’ ! എന്റെ രാജകുമാരിക്ക് ഇന്ന് പിറന്നാൾ എന്ന് മഞ്ജു ! ഇപ്പോൾ മനസ്സിലായോ ഞാൻ എന്താ ഇങ്ങനെ ആയതെന്ന്.. മഞ്ജു വാര്യർ
മലയാളികളുടെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ., സിനിമയിൽ നിന്നും അകന്നു നിന്നിരുന്നു എന്നാലും മലയാളികൾക്ക് മഞ്ജുവിനോടുള്ള ഇഷ്ടത്തിന് ഒരു കുറവും സംഭവിച്ചിരുന്നില്ല. മഞ്ജു ഇന്ന് തന്റെ ജീവിതം ആസ്വധിക്കുക്കയാണ്, മഞ്ജു മാത്രമല്ല ജ്യേഷ്ഠൻ മധു വാര്യരും മുൻ ഭർത്താവും നടനും ആയ ദിലീപും ഒക്കെ പ്രേക്ഷകർക്ക് അതി പ്രിയങ്കരർ ആണ്. സിനിമയെ ഏറെ സ്നേഹിച്ച മധുവിന് എന്നാൽ നടനായി അധികം ശോഭിക്കാൻ കഴിഞ്ഞിരുന്നില്ല. പക്ഷേ അനുജത്തിക്ക് കൂട്ടായി മധു ഒപ്പം തന്നെയുണ്ട്.
ദിലീപുമായി വേർപിരിഞ്ഞ നിമിഷത്തിലും ഏട്ടന്റെ കൈ പിടിച്ചുകൊണ്ടാണ് മഞ്ജു കോടതി വരാന്തയിൽ നിന്നും പുറത്തേക്ക് എത്തുന്നത്. അന്ന് തൊട്ട് ഇന്നുവരെ മഞ്ജുവിന് ഒപ്പം തന്നെ കുടുംബം ഉണ്ട്. മഞ്ജുവിന് ഒപ്പം അല്ലെങ്കിലും മീനാക്ഷിയും മധുവിന്റെ മകൾ ആവണിയും തമ്മിൽ വലിയ കൂട്ടാണ്. മഞ്ജുവിന് ആവണി എന്നും പ്രിയപ്പെട്ടതാണ്, ചേട്ടന്റെ മകൾ എന്നതിനേക്കാൾ തന്റെ സ്വന്തം മകളെ പോലെയാണ് ,മഞ്ജു ആവണിയെ സ്നേഹിക്കുന്നത്.

ഇപ്പോഴിതാ ആവണിയുടെ ജന്മദിനത്തിൽ മഞ്ജു പങ്കുവെച്ച കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്. എന്റെ സ്വന്തം രാജകുമാരി എന്നാണ് മഞ്ജു അവണിയെ ചേർത്തുനിർത്തി പറയുന്നത്. മഞ്ജുവിന്റെ രാജകുമാരിക്ക് ഇന്ന് പിറന്നാൾ ദിനമാണ്. ആവണിക്ക് ഒപ്പമുള്ള ചിത്രങ്ങളും വീഡിയോസും പങ്കിട്ടാണ് പിറന്നാൾ ആശംസകൾ നേർന്നത്” ആളുകൾ പറയും ഞാൻ ഭയന്കര ക്രേസി ആണെന്ന്. എന്റെ കുടുംബത്തിലെ മറ്റുള്ളവരെ കണ്ടാൽ, അവർക്ക് മനസ്സിലാകും എന്തുകൊണ്ടെന്ന് ഞാൻ അങ്ങനെ ആയതെന്ന് ക്യാപ്‌ഷൻ നൽകി മഞ്ജുവും ആവണിയും ഒപ്പമുള്ള ഒരു ഫൺ വീഡിയോയും ലേഡി സൂപ്പർ സ്റ്റാർ റീ ഷെയർ ചെയ്തിട്ടുണ്ട്. സമപ്രായക്കാർ അല്ലങ്കിലും ആവണിയും മീനാക്ഷിയും തമ്മിൽ ഇപ്പോഴും നല്ല അടുപ്പമുണ്ടെന്നാണ് കരുതപ്പെടുന്നത്, മീനാക്ഷി ഇപ്പോൾ ഡോക്ടർ ആണ് ഒപ്പം മാസ്റ്റർ ഡിഗ്രി ചെയ്യുംന്നുമുണ്ട്.
Leave a Reply