
‘വരുന്നത് രാജകുമാരിയാകുമ്പോൾ വരവും രാജകീയമാകണമല്ലോ’ ! അതെ എന്റെ മായകുട്ടി ഇനി സിനിമയിലേക്ക് ! ആ സന്തോഷ വാർത്ത പങ്കുവെച്ച് മോഹൻലാലും ആന്റണിയും !
മലയാള സിനിമയുടെ താരരാജാവ് മോഹൻലാലിൻറെ മകൾ വിസ്മയ മോഹൻലാൽ സിനിമാലോകത്തേക്ക് എത്തുകയാണ് എന്ന വാർത്തയാണ് ഇപ്പോൾ ആരാധകരെ ആവേശത്തിലാക്കുന്നത്, തുടക്കം സിനിമയിലൂടെയാണ് വിസ്മയ തുടക്കം കുറിക്കുന്നത്. ‘തുടക്കം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെ തന്റെ മായക്കുട്ടി അഭിനയത്തിലേക്ക് എന്ന് മോഹൻലാൽ പറയുന്നു. എന്റെ മായക്കുട്ടി തുടക്കം കുറിക്കുന്നു; പ്രിയപ്പെട്ട മായക്കുട്ടി, നിന്റെ “തുടക്കം” സിനിമയുമായുള്ള ആജീവനാന്ത പ്രണയത്തിൻ്റെ ആദ്യ ചുവടുവയ്പ് മാത്രമായിരിക്കട്ടെ- ലാലേട്ടൻ പറയുന്നു. അതേസമയം എന്റെ പ്രിയപ്പെട്ട മായക്കുട്ടിക്ക്, എല്ലാ പ്രാർത്ഥനകളും. ഒരു മികച്ച ‘തുടക്കം’ നേരുന്നു എന്നാണ് ആന്റണി പെരുമ്പാവൂർ കുറിച്ചത്.
യാത്രകളും വിദേശത്ത് ആയുധ കല അഭ്യസിക്കലുമൊക്കെയായിരുന്നു വിസ്മയയുടെ പ്രധാന പരിപാടി, എന്നാൽ ഇപ്പോൾ അപ്രതീക്ഷിതമായി ഈ സിനിമയിലേക്കുള്ള വരവ് ആരാധകർ ആകാംക്ഷയോടെയാണ് സ്വീകരിച്ചത്. 2018 എന്ന സിനിമയ്ക്ക് ശേഷം ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലൂടെയാണ് വിസ്മയ മലയാള സിനിമ രംഗത്തേക്ക് എത്തുന്നത്. സിനിമയുടെ നിർമാതാക്കളായ ആശിർവാദ് സിനിമാസ് തന്നെയാണ് ചിത്രത്തിന്റെ അപ്ഡേറ്റ് പുറത്തുവിട്ടത്.

തന്റെ സന്തോഷം അറിയിച്ച് സംവിധായകൻ ജൂഡും ഒരു കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. ഇതൊരു നിയോഗമായി കാണുന്നു. എന്റെ ലാലേട്ടന്റെയും സുചിചേച്ചിയുടെയും, പ്രിയപ്പെട്ട മായയുടെ ആദ്യ സിനിമ എന്നെ വിശ്വസിച്ചു ഏല്പിക്കുമ്പോൾ ഞാൻ കണ്ടതാണ് ആ കണ്ണുകളിൽ നിറഞ്ഞ സന്തോഷവും പ്രതീക്ഷയും. നിരാശപ്പെടുത്തില്ല ലാലേട്ടാ.. ചേച്ചി… കൂടുതൽ അവകാശവാദങ്ങൾ ഒന്നുമില്ല, ഒരു കുഞ്ഞു സിനിമ.
എന്നും, എന്റെ മനസ്സ് പറയുന്ന സിനിമകളാണ് ഞാൻ ചെയ്തിട്ടുള്ളത്. ഇന്നും അങ്ങനെ തന്നെ. ആന്റണി ചേട്ടാ ഇതൊരു “ആന്റണി ജൂഡ് “തുടക്ക”മാകട്ടെ എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു. പ്രിയ പ്രേക്ഷകർ കൂടെ നിൽക്കുമെന്ന പ്രതീക്ഷയോടെ.. എന്നാണ് ജൂഡ് കുറിച്ചത്. ചെറുപ്പം മുതൽ Martial Arts ആർട്സിനോടും അങ്ങേയറ്റം പാഷനേറ്റീവ് ആണ് വിസ്മയ, പ്രണവിനെ കുറിച്ച് കൂടുതൽ വാർത്തകൾ വന്നു എങ്കിലുംവിസ്മയയും ലോകത്തിന്റെ പല കോണുകളിൽ സഞ്ചരിച്ചു നേടിയ അറിവുണ്ട് ലോക പരിജ്ഞാനം ഉണ്ട്. കലയോടുള്ള അമിതമായ പ്‌ഷൻ ഉണ്ട്. അച്ഛന്റെയും അമ്മയുടെയും പാരമ്പര്യം എടുത്തു നോക്കിയാൽ അഭിനയം എന്ന കലയുടെ ജീൻ ആണ് വിസ്മയയുടെ ഉള്ളിൽ അടങ്ങിയിരിക്കുന്നത്. ഉറപ്പായും കീർത്തിയും കല്യാണിയും ദുല്ഖറും ഒക്കെ സമ്മാനിച്ച പോലെ ഉള്ള ഹിറ്റുകൾ മായ്ക്കും സമ്മാനിക്കാൻ ആകുമെന്നാണ് ആരാധകരും പ്രതീക്ഷിക്കുന്നത് എന്നാണ് ആരാധകര് സമൂഹ മാധ്യമങ്ങളിൽ കുറിക്കുന്നത്.
Leave a Reply