അച്ഛന്റെ തിരക്കഥക്ക് മാറ്റങ്ങൾ വരുത്തി മകൾ വിസ്മയ !!!!

ഇതിഹാസ താരം മനോഹൻ ലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്, മലയാളികൾ വളരെ അഭിമാനത്തോടെയും ആവേശത്തോടെയും അതിന്റെ ഓരോ വാർത്താക്കൾക്കായി കാതോര്തിരിക്കുകയാണ്, അദ്ദേഹത്തിന്റെ ഒരുപാട് നാളായിട്ടുള്ള ആഗ്രഹമാണ് ഒരു സംവിധായകൻ ആകുക എന്നത്, ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നേരത്തെ തുടങ്ങിയെങ്കിലും കഴിഞ്ഞ ദിവസം ബോറോസിന്റെ ചിത്രീകരണത്തിന് ബ്രഹ്മണ്ഡമായ തുടക്കം കുറിച്ചിരുന്നു, മമ്മൂട്ടി, ദിലീപ്,  തുടങ്ങിയ എല്ലാ താരങ്ങളും സംവിധായകരും ഒത്തൊരുമിച്ച് നടത്തിയ ചടങ്ങ് വളരെ വലിയ വിജയമായിരുന്നു. ലോകമെങ്ങും അദ്ദേത്തിന്റെ ഈ തുടക്കത്തിന് മോഹൻ ലാൽ എന്ന സൂപ്പർ സംവിധായകന് ആശംസകൾ അറിയിച്ചിരുന്നു….

സദസിൽ മമ്മൂട്ടി പറഞ്ഞ ഓരോ വാക്കുകളും അന്ന് സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു, ആ പ്രസംഗത്തിലെ ചില വാക്കുകൾ ഇതായിരുന്നു….  എന്തായാലും അദ്ദേഹത്തിന്റെ ഇത്രയും കാലത്തെ സിനിമ അനുഭവം ഈ സിനിമയ്ക്ക് വലിയൊരു മുതല്‍ക്കൂട്ടായിരിക്കും എന്ന് തന്നെയാണ് നമ്മള്‍ കരുതുന്നത്. 40 വര്‍ഷത്തിലേറെയായി ഞങ്ങള്‍ ഒരുമിച്ച്‌ യാത്ര ചെയ്യുന്നു. സിനിമയുടെ വളര്‍ച്ചയും തതകര്‍ച്ചയും കണ്ടും കേട്ടുമെല്ലാമാണ് ഞങ്ങളീ 40 വര്‍ഷം സഞ്ചരിച്ചത്.. എന്നിങ്ങനെ അദ്ദേഹം ഒരുപാട് സംസാരിച്ചു…

ഇപ്പോൾ അച്ഛന്റെ സിനിമയുടെ തിരക്കഥയിൽ മകൾ വിസ്മയ നടത്തിയ ചില മാറ്റങ്ങക്കെ കുറിച്ച് തിരക്കഥാകൃത്ത് ജിജോ പുന്നൂസ് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചയാകുന്നത്… അദ്ദേത്തിന്റെ വാക്കുകൾ ഇങ്ങനെ, ബറോസ് ഒരു പ്രോജക്ട് ആയിക്കഴിഞ്ഞത്തിനു ശേഷം ഇതിൽ യുവാക്കളുടെ സാനിധ്യം അല്ലെങ്കിൽ അഭിപ്രയം കൂടി അറിയണമെന്ന് തോന്നി, ഉടൻ തന്നെ മോഹൻലാൽ ഭാര്യ സുജിച്ചത്രയെ വിളിച്ച് മക്കളെ ഇങ്ങോട്ട് അയക്കാൻ ആവശ്യപ്പെട്ടു, പറഞ്ഞ ഉടൻ തൻ പ്രണവും വിസ്മയയും അവിടെ എത്തി, …

തിരക്കഥ വായിച്ച് തങ്ങൾ തന്നിൽ ഒരുപാട് ഡിസ്കഷനുകൾ നടന്നിരുന്നു, ആ വേളയിൽ തനിക്കൊരു റിക്വസ്റ്റ് ഉണ്ട് ജിജോ അങ്കിൾ എന് പറഞ്ഞുകൊണ്ട് വിസ്മയ പറഞ്ഞു, ഇതില്‍ ആഫ്രിക്കന്‍സിനെ നെഗറ്റീവ് കൊടുത്ത് ചിത്രീകരിക്കേണ്ട. അല്ലെങ്കില്‍ തന്നെ അവര്‍ പുറത്ത് ഒരുപാട് ചൂഷണങ്ങള്‍ നേരിടുന്നുണ്ട്. നമുക്ക് അതൊന്ന് മാറ്റാം,’ എന്നു പറഞ്ഞു. അങ്ങനെയാണ് അവിടെ കഥയില്‍ ഒരു മാറ്റം ഉണ്ടായത്… ആലോചിച്ചപ്പോൾ അത് വളരെ ശരിയാണെന്ന് തനിക്ക് തോന്നിയെന്നും അദ്ദേഹം പറയുന്നു, യുവ തലമുറയുടെ ചിന്തകളിൽ ഇത്തരത്തിലുള്ള മാറ്റങ്ങൾ ഉണ്ടാകുന്നത് വളരെ നല്ല കാര്യമാണെന്നും അദ്ദേഹം തുറന്ന് പറയുന്നു… സോഷ്യൽ മീഡിയയും ഈ ചിന്തക്ക് ഒരുപാട് സപ്പോർട്ട് നൽകുന്നുണ്ടെന്നും ജിജോ പറയുന്നു…

അച്ഛനറെയല്ലേ മകൾ എന്നാണ് ഇപ്പോൾ വൈറലായ സംസാരം, ചിത്ര രചനയിലും എഴുത്തിലും അതീവ താല്പര്യമുള്ള താരം കഴിഞ്ഞ ഫെബ്രുവരിയില്‍, പ്രണയദിനത്തില്‍ വിസ്മയയുടെ കവിതാ സമാഹാരമായ ‘ഗ്രെയ്ന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്’ പുറത്തിറങ്ങിയിരുന്നു. വിസ്മയ എഴുതിയ കവിതകളും വരച്ച ചിത്രങ്ങളും ചേര്‍ത്തുളളതാണ് പുസ്തകം. ഇത്രയും ചെറു പ്രായത്തില്‍ ഒരു പുസ്തകം ഇറക്കിയതില്‍ വിസ്മയെ പ്രശംസിച്ച്‌ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ആയോധന കലയിലും താരത്തിന് നല്ല താൽപര്യമാണ്.. വിദേശ രാജ്യത്തുപോയി വിസ്മയ അത് പേടിച്ചിരുന്നു….

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *