
‘ഗ്ലാമര്‍ വേഷങ്ങള്‍ ഒഴികെയുള്ള എന്തും ഞാന്‍ ചെയ്യും’ ! അങ്ങനെ ഉണ്ടാവാന്‍ ഭര്‍ത്താവ് ഷമാസിക്ക സമ്മതിക്കുകയില്ല ! സജിത ബേട്ടി പറയുന്നു !
കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളിൽ ഒന്നാണ് സജിത ബേട്ടി. സിനിമ സീരിയൽ രംഗത്ത് വളരെ സജീവമായ ആളാണ് സജിത. വിവാഹത്തോടെ അഭിനയ മേഖലയിൽ നിന്നും വിട്ടുനിൽക്കുകയാണ്. കുട്ടിത്തം തുളുമ്പുന്ന മുഖവും,നിഷ്കളങ്കമായ വിടര്‍ന്ന കണ്ണുകളും ഉള്ള താരത്തിനു ഇന്നും വലിയ മാറ്റം ഒന്നും ഇല്ലെന്നാണ് സജിതയുടെ ഇപ്പോഴത്തെ ചിത്രങ്ങൾ കണ്ട ആരാധകർ പറയുന്നത്.
സജിത സിനിമയിൽ ആയാലും സീരിയലിൽ ആയാലും അധികവും ചെയ്തിരുന്നത് വില്ലത്തി വേഷങ്ങൾ ആയിരുന്നു. കൂടാതെ ഗ്ലാമർ വേഷങ്ങളും സജിത കൈകാര്യം ചെയ്തിരുന്നു. 2012 ലാണ് നടി ഷമാസിനെ വിവാഹം കഴിക്കുന്നത്, സജിത ഗർഭിണി ആയിരുന്നപ്പോഴും അഭിനയ രംഗത്ത് സജീവമായിരുന്നു.
ഇപ്പോൾ തന്റെ ലോകം മകളും ഭർത്താവുമാണെന്നാണ് നടി പറയുന്നത്. നാലാം വയസ്സിലേക്ക് കടക്കുന്ന മകൾ ഇസ ഫാത്തിമ ഷമാന്റെ വളർച്ച ആസ്വദിക്കുന്ന തിരക്കിലാണ് സജിത ബേട്ടി. തന്റെ കരിയര്‍ മുന്നോട്ടു കൊണ്ടു പോവാന്‍ വലിയ പിന്തുണ തരുന്നത് ഭര്‍ത്താവ് ഷമാസ് ആണെന്ന് സജിത ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. മുമ്പ് ഗ്ലാമര്‍ വേഷങ്ങളില്‍ അഭിനയിച്ചിരുന്ന താന്‍ അതില്‍ നിന്നും പെട്ടെന്ന് ട്രഡീഷണല്‍ ആയതൊന്നും അല്ല. പണ്ട് മുതല്‍ തന്നെ പര്‍ദ്ദ ധരിക്കുന്ന ആളാണ് താന്‍. നിസ്കാരം കറക്ടായി ഫോളോ ചെയ്യും, തല മറച്ചേ പുറത്തിറങ്ങൂ, മേക്കപ്പ് ഇടില്ല, ഇപ്പോഴും അതങ്ങനെ തുടര്‍ന്ന് കൊണ്ട് പോകുന്നു.

എന്നാൽ അഭിനയ രംഗത്ത് എത്തുമ്പോൾ അത് അങ്ങനെ തന്നെ തുടരാൻ പറ്റില്ലാലോ, അവിടെ കഥാപാത്രങ്ങള്‍ക്ക് അനുസരിച്ചു ഗ്ലാമര്‍ വേഷങ്ങള്‍ ഒഴികെയുള്ള എന്തും താന്‍ ചെയ്യും. ഇനിയും അങ്ങനെ തന്നെ ആയിരിക്കും. അത്തരത്തിലുള്ള ഒരു മാറ്റങ്ങളും ഇനി അങ്ങോട്ടും ഉണ്ടാകില്ല. അങ്ങനെ ഉണ്ടാവാന്‍ ഭര്‍ത്താവ് ഷമാസിക്ക സമ്മതിക്കുകയുമില്ല.
വിവാഹത്തിന് ശേഷം കുറച്ച് നാൾ ഭർത്താവുമായി വിദേശത്തായിരുന്നു, ഇപ്പോൾ നാട്ടിൽ സെറ്റിൽ ചെയ്തിരിക്കുകയാണ്. ഇനി നല്ല കഥാപാത്രങ്ങള്‍ ശരിയായി വന്നാല്‍ അഭിനയത്തിലേക്ക് തന്നെ താന്‍ തിരിച്ചു വരും. സിനിമയിലേക്കുള്ള നിരവധി ഓഫറുകള്‍ വരുന്നുണ്ടെങ്കിലും പ്രതീക്ഷിച്ചതു പോലൊരു കഥാപത്രം ഇനിയും കിട്ടിയിട്ടില്ല.
കൂടാതെ തന്നെ സിനിമ രംഗത്ത് ദിലീപ് ഏട്ടന്റെ ലക്കി ലക്കി ആര്‍ട്ടിസ്റ്റ് എന്നാണ് അദ്ദേഹം തന്നെ വിളിക്കുന്നത്. കാരണം ദിലീപ് അഭിനയിച്ച ചിത്രത്തില്‍ സജിത ഉണ്ടെങ്കില്‍ ഈ ചിത്രം ഹിറ്റാകുമെന്നാണ് പൊതുസംസാരം ഉണ്ട് എന്നും സജിത വളരെ സന്തോഷത്തോടെ പറയുന്നു. മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും സജീവമായിരുന്ന സജിത അന്യ ഭാഷകളിൽ കൂടുതലും ഗ്ലാമർ വേഷങ്ങളിലായിരുന്നു ചെയ്തിരുന്നത്. 1992 ൽ അഭിനയം തുടങ്ങിയ താരം 2000 ൽ മേലേവാര്യത്തെ മാലാഖകുട്ടികൾ എന്ന ചിത്രത്തിൽ കൂടി ആണ് ബാലതാരത്തിൽ നിന്നും നടിയായി ഉയരുന്നത്.
Leave a Reply