‘ദിലീപേട്ടന്റെ ലക്കി ആര്‍ട്ടിസ്റ്റാണ് ഞാൻ’ !! തട്ടമിടാതെ പുറത്തിറങ്ങില്ല, മേക്കപ്പ് ഉപേക്ഷിച്ചു ! നടി സജിത ബേട്ടി പറയുന്നു !!
ബാലതാരമായി സിനിമയിൽ എത്തിയ അഭിനേത്രിയാണ് സജിത ബേട്ടി. കുടുംബ പ്രേക്ഷകരുടെ ബേട്ടി തന്നെയായിരുന്നു സജിത. സിനിമയിലും സീരിയലിലും ഒരുപോലെ തിളങ്ങി നിന്ന സജിത വിവാഹത്തോടെ അഭിനയ മേഖലയിൽ നിന്നും വിട്ടുനിൽക്കുകയാണ്. കുട്ടിത്തം തുളുമ്പുന്ന മുഖവും,നിഷ്കളങ്കമായ വിടര്‍ന്ന കണ്ണുകളും ഉള്ള താരത്തിനു ഇന്നും വലിയ മാറ്റം ഒന്നും ഇല്ലെന്നാണ് സജിതയുടെ ഇപ്പോഴത്തെ ചിത്രങ്ങൾ കണ്ട ആരാധകർ പറയുന്നത്.
സജിത അധികവും ചെയ്തിരുന്നത് വില്ലത്തി വേഷങ്ങൾ ആയിരുന്നു. പ്രായത്തിനനുസരിച്ചുള്ള കഥാപാത്രങ്ങൾ ആയിരുന്നില്ല സജിത കൈകാര്യം ചെയ്തതിൽ അധികവും. കൂടാതെ ഗ്ലാമർ വേഷങ്ങളും സജിത കൈകാര്യം ചെയ്തിരുന്നു. 2012 ലാണ് സജിത ഷമാസിനെ വിവാഹം കഴിക്കുന്നത്, സജിത ഗർഭിണി ആയിരുന്നപ്പോഴും അഭിനയ രംഗത്ത് സജീവമായിരുന്നു.
ഇപ്പോൾ തന്റെ ലോകം മകളും ഭർത്താവുമാണെന്നാണ് നടി പറയുന്നത്. നാലാം വയസ്സിലേക്ക് കടക്കുന്ന മകൾ ഇസ ഫാത്തിമ ഷമാന്റെ വളർച്ച ആസ്വദിക്കുന്ന തിരക്കിലാണ് സജിത ബേട്ടി. കൂടാതെ താൻ മേക്കപ്പ് ഒഴുവാക്കി എന്നും അതിനൊപ്പം തട്ടമിടാതെ താൻ പുറത്തിറങ്ങാറില്ല എന്നും ഉത്തമയായ ഒരു വീട്ടമ്മയാണ് താൻ ഇപ്പോൾ എന്നും താരം പറയുന്നു.
കുറച്ചുകാലം ഭർത്താവിനൊപ്പം വിദേശത്തായിരുന്ന സജിത ഇപ്പോൾ നാട്ടിൽ സെറ്റിൽഡ് ആണ്. ബിസിനസ്സുകാരനായ ഭർത്താവ് ഷമാസ് തന്റെ ഒപ്പം എന്തിനും ഏതിനും സപ്പോട്ട് നൽകുന്ന ആളാണ് എന്ന് നടി പലപ്പോഴും തുറന്ന് പറഞ്ഞിരുന്നു. കൂടാതെ താൻ ദിലീപേട്ടന്റെ ലക്കി ആര്‍ട്ടിസ്റ്റ് എന്നാണ് അദ്ദേഹം തന്നെ വിളിക്കുന്നത്. കാരണം ദിലീപ് അഭിനയിച്ച ചിത്രത്തില്‍ സജിത ഉണ്ടെങ്കില്‍ ഈ ചിത്രം ഹിറ്റാകുമെന്നാണ് പൊതുസംസാരം ഉണ്ട് എന്നും സജിത വളരെ സന്തോഷത്തോടെ പറയുന്നു. ഗര്‍ഭിണിയായതു മുതല്‍ ആണ് സീരിയല്‍ നിന്നും ചെറിയൊരു ഇടവേള എടുത്തിരുന്നത്.
താൻ വീണ്ടും അഭിനയ മേഖലയിലേക്ക് തിരികെ വരുമെന്ന് നടി പറഞ്ഞിരുന്നു. ഭര്‍ത്താവും കുഞ്ഞുമൊത്ത് വയനാട്ടിലാണ് സജിത ഇപ്പോള്‍. തത്ക്കാലം കുഞ്ഞിന് വേണ്ടി എടുത്ത ഇടവേള നല്ലൊരു കഥാപാത്രം കിട്ടുന്നതോടെ അവസാനിപ്പിക്കും എന്നാണ് സജിത പറയുന്നത്. 1992 ൽ അഭിനയം തുടങ്ങിയ താരം 2000 ൽ മേലേവാര്യത്തെ മാലാഖകുട്ടികൾ എന്ന ചിത്രത്തിൽ കൂടി ആണ് ബാലതാരത്തിൽ നിന്നും നടിയായി ഉയരുന്നത്.
മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും അഭിനയിച്ചിട്ടുള്ള സജിത അന്യഭാഷാ ചിത്രത്തിൽ കൂടുതലും ഗ്ലാമർ വേഷങ്ങളാണ് ചെയ്തിട്ടുള്ളത് . ദിലീപ് ചിത്രങ്ങളിൽ സജിത ഉണ്ടെങ്കിൽ വിജയം ആകും എന്നാണ് പറയുന്നത്. ടു കൺട്രിസ് , റിങ് മാസ്റ്റർ , വില്ലാളി വീരൻ, മിസ്റ്റർ മരുമകൻ, മായാമോഹിനി, തുടങ്ങിയ ചിത്രങ്ങളിൽ ദിലീപിനൊപ്പം സജിത അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ പൊതുവെ നടിയുടെ പുതിയ ചിത്രങ്ങൾ കൂടുതലും പർദ്ദയിൽ ആണ് സജിതയെ കാണാറുള്ളത്. എങ്കിലും സൽവാറിൽ മൊഞ്ചത്തി ആയിട്ടും എത്താറുണ്ട്. മേക്കപ്പ് ഇല്ലങ്കിലും സജിത സുന്ദരിയാണെന്നും ആരാധകരിൽ ചിലർ പറയുന്നുണ്ട്..
Leave a Reply