
‘ചെക്കൻ കസറി’ !! ഇതാണ് ഞങ്ങൾ കാണാൻ ആഗ്രഹിച്ച പ്രണവ് മോഹൻലാൽ ! കയ്യടിച്ച് ആരാധകർ ! വീഡിയോ വൈറൽ !
മലയാള സിനിമയിലെ യുവ രാജകുമാരൻ എന്ന് വിശേഷിപ്പിക്കാവുന്ന ആളാണ് നടൻ പ്രണവ് മോഹൻലാൽ, പ്രണവ് എന്ന വ്യക്തി എന്നും എപ്പോഴും നമ്മളെ ഞെട്ടിപ്പിച്ചിട്ടുള്ള ആളാണ്, ഒരു പ്രത്യേക സ്വഭാവമുള്ള ആളാണ് പ്രണവ്, താര ജാടയോ സമ്പത്തിന്റെ അഹങ്കാരമായ ഒന്നും പ്രണവിനെ ബാധിച്ചിരുന്നില്ല, സാധാരക്കാരിൽ സാധാരണക്കാരനായി ജീവിക്കാനാന് പ്രണവ് എന്നും ആഗ്രഹിച്ചിരുന്നത്.
ജീവിക്കുന്നതും തുപോലെ തന്നെയാണ്, സ്വന്തമായി എന്ത് ജോലിയും ചെയ്ത് കണ്ടെത്തുന്ന പണം കൊണ്ട് യാത്രകൾ പോകുക, അതും ഒരു പ്ലാനിങ്ങും ഇല്ലാത്ത യാത്ര, നടന്നും, ബസിലും ട്രക്കുകളിലും, കാളവണ്ടിയിലും അങ്ങനെ വളരെ ലളിതമായ യാത്രകൾ ഇഷ്ടപെടുന്ന ഇന്നും അത് തന്നെയാണ് തുടരുന്നത്. ഒറ്റക്ക് യാത്രകൾ പോകാനാണ് പ്രണവ് ഇഷ്ടപ്പെടുന്നത്. അതികം ആരോടും സംസാരിക്കാത്ത പ്രകൃതക്കാരനാണ് പ്രണവ്. പ്രണവിന്റെ ഓരോ പ്രവർത്തികളും എന്നും മറ്റുള്ളവരെ അതിശയിപ്പിച്ചിട്ടേ ഉള്ളു.
സമൂഹ മാധ്യമങ്ങളിൽ ഒന്നും സജീവമല്ലാത്ത പ്രണവ് മറ്റൊരു ലോകത്താണ് ജീവിക്കുന്നത് എന്നുപോലും നമുക്ക് തോന്നിപോകും, ഏവരും ആഗ്രഹിച്ചതെന്നുപോലെ താര പുത്രൻ സിനിമയിൽ എത്തിയിരുന്നു എങ്കിലും ഇതുവരെയും ആരാധകർ പ്രതീക്ഷിച്ചതുപോലെ ഒരു പ്രകടനം പ്രണവിൽനിന്നും ഉണ്ടായിരുന്നില്ല എന്നത് ഒരു സത്യമാണ്.

എന്നാൽ ഇപ്പോൾ ഏറ്റവും പുതിയതായി വിനീത് ശ്രീനിവാസൻ എന്ന സംവിധായകൻ പ്രണവിനെ നായകനാക്കി ഒരുക്കിയ ചിത്രമാണ് ഹൃദയം. കഴിഞ്ഞ ദിവസം ഹൃദയത്തിലെ ഒരു ഗാനം പുറത്തുവിട്ടിരുന്നു. ഹൃദയത്തിലെ ദർശന എന്ന ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. റിലീസ് ചെയ്ത നിമിഷം മുതൽ സോഷ്യൽ മീഡിയയിൽ വമ്പൻ ഹിറ്റായി മാറിയിരിക്കുകയാണ് ഈ ഗാനം. ഒരു ട്രെൻഡ് സെറ്റർ ആയി മാറും ഈ ഗാനം എന്നാണ് പ്രേക്ഷകർ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്. പ്രണവ് മോഹൻലാൽ മികച്ച പ്രകടമാണ് ഗാനരംഗത്തിൽ കാഴ്ചവെച്ചിരിക്കുന്നത്. പ്രണവിന്റെ ത്രസിപ്പിക്കുന്ന പ്രകടനം തന്നെയാണ് ഈ ഗാനത്തിന്റെ ഹൈലൈറ്റ്.
മനോഹര ശബ്ദത്തിന്റെ ഉടമ കൂടിയായ ഹിഷാം അബ്ദുൽ വഹാബാണ് ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നതും ഒപ്പം ഈ ഗാനം പാടിയിരിക്കുന്നതും ഹിഷാം അബ്ദുൽ വഹാബും നായികയായ ദർശന രാജേന്ദ്രനും ചേർന്നാണ്. അരുൺ ആലാട്ട് ആണ് ഈ ഗാനത്തിന് വരികൾ രചിച്ചിരിക്കുന്നത്. പറഞ്ഞു ഫലിപ്പിക്കാൻ കഴിയാത്ത ഒരു ഫീലാണ് ഈ ഗാനത്തിന് ഉള്ളത്. ഒപ്പം നമ്മൾ ഇതുവരെ കണ്ടിട്ടില്ലാത്ത പ്രണവിന്റെ പ്രണയ ഭാവങ്ങളും ഗാനരംഗത്തിന് മാറ്റ് കൂട്ടുന്നു.
മികച്ച സ്വീകാര്യതാണ് ഗാനത്തിന് ലഭിക്കുന്നത്, ചെക്കൻ കസറി, മാസ്സ്, ഇതാണ് ഞങ്ങൾ കാണാൻ ആഗ്രഹിച്ച പ്രണവ്, ചിത്രത്തിന് വേണ്ടി ആകാംഷയോടെ കാത്തിരിക്കുന്നു എന്ന് തുടങ്ങിയ ആയിരകണക്കിന് പോസിറ്റീവ് റെസ്പോൺസാണ് ഗാനത്തിന് ലഭിക്കുന്നത്. വിനീത് ശ്രീനിവാസൻ രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ റിലീസ് സമയം കൂടി ഈ ഗാനത്തിന് ഒപ്പം പുറത്തു വിട്ടിട്ടുണ്ട്. അടുത്ത വർഷം ജനുവരിയിൽ ആണ് ഹൃദയം തീയേറ്ററിൽ എത്തുക എന്നാണ് ഇന്ന് അവർ പുറത്തു പറഞ്ഞിരിക്കുന്നത്. മ്യൂസിക്കിന് പ്രാധാന്യം കൊടുത്ത് ചെയ്തിരിക്കുന്ന ചിത്രത്തിൽ കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവർ നായികമാരായി എത്തുന്നത്.
Leave a Reply