എനിക്ക് പ്രചോദനമായത് ആ നടനാണ്, ഇങ്ങനെ ഒരു സുഹൃത്തിനെ എനിക്ക് തന്നതിന് ഞാൻ ദൈവത്തോടും വിനീത് ഏട്ടനോടും നന്ദി പറയുകയാണ് ! ഹൃദയത്തിലെ ആന്റണി താടിക്കാരന്‍ പറയുന്നു !

ഹൃദയം എന്ന വിനീത് ശ്രീനിവാസൻ സിനിമ മലയാള സിനിമാപ്രേക്ഷകർക്ക് നൽകിയത് ഒരു പുതു പുത്തൻ ഉണർവ് ആണ്. പ്രണവ് മോഹൻലാൽ എന്ന നടൻറെ റെയിഞ്ച് എന്താണെന്ന് മനസിലാക്കി താരൻ അദ്ദേഹത്തിന് സാധിച്ചു. ചിത്രത്തിലെ ഓരോ നിമിഷവും നമുക്ക് മറക്കാൻ കഴിയാത്ത ദൃശ്യ വിരുന്ന് തന്നെയാണ് സമ്മാനിച്ചത്. ഈ ചിത്രം നമുക്ക് ഒരുപാട് പുതുമുഖങ്ങളെ കൂടി സമ്മാനിച്ചിരുന്നു. അത്തരത്തിൽ  ചിത്രത്തിൽ ഒരു മികച്ച വേഷം കൈകാര്യം ചെയ്ത നടനാണ് ആന്റണി താടിക്കാരന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അശ്വത് ലാല്‍.

ഈ ഒരൊറ്റ ചിത്രംകൊണ്ടുതന്നെ അദ്ദേഹത്തിന്റെ തുടക്കം തന്നെ അതി ഗംഭീരമാകുകയും ഒപ്പം അദ്ദേഹത്തിലെ നടന്റെ കരിയർ ഗ്രാഫ് കുത്തനെ ഉയർത്താനും അദ്ദേഹത്തിന് കഴിഞ്ഞു. ചിത്രത്തിൽ വളരെ ശ്രദ്ധിക്കപ്പെട്ട ഒരു കഥാപാത്രം കൂടിയായിരുന്നു അശ്വിത്തിന്റെത്. ഇപ്പോഴിതാ തനിക്ക് പ്രചോദനമായ നടനെ കുറിച്ചും ഒപ്പം തനിക്ക് ലഭിച്ച ഏറ്റവും നല്ല സുഹൃത്തിനെ കുറിച്ചും തുറന്ന് പറയുകയാണ് താരം.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, ഹൃദയം എന്ന സിനിമയുടെ വിജയത്തിന്റെ സന്തോഷത്തിലാണ് ഇപ്പോൾ ഞാൻ, അഭിനയ രംഗത്തേക്ക് കടന്ന് വരാൻ പ്രചോദനമായ ഒരുപാട് താരങ്ങൾ ഉണ്ട് അതിൽ പ്രധാനമായും ഒരുപാട് പേര്‍ എന്നെ ഇന്‍സ്‌പെയര്‍ ചെയ്തിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ ഇന്‍സ്പിരേഷനാണ് നമ്മളെ ഇവിടെ വരെ എത്തിച്ചത്. ഇതാണ് ശരിയായ വഴി, ഇങ്ങനെയാണ് സഞ്ചരിക്കേണ്ടത് എന്ന് നമുക്ക് പറഞ്ഞുതരാനും അടുത്തുനിന്ന് ചോദിക്കാനുമൊന്നും ആരും ഉണ്ടായിരുന്നില്ല. ഓരോരുത്തരുടേയും ജീവിത യാത്രയില്‍ അനുഭവിച്ചിട്ടുള്ള കാര്യങ്ങളൊക്കെ അവര്‍ പറയുന്നത് കേട്ട് ഒരുപാട് ഇന്‍സ്‌പെയര്‍ ആയിട്ടുണ്ട്. സുരാജേട്ടനൊക്കെ എന്നെ ഒരുപാട് ഇന്‍സ്‌പെയര്‍ ചെയ്ത ആളാണ്.

അതുപോലെ ജഗതി ചേട്ടൻ, അദ്ദേഹം എന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. അതുപോലെ തന്നെയാണ്, സലിം കുമാർ, ഹരിശ്രീ അശോകൻ, സലിം കുമാർ ഇവരൊക്കെ ഒരുപാട് ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അവരെയൊക്കെ തന്നെയാണ് പണ്ട് സ്റ്റേജ് പ്രോഗ്രാമൊക്കെ ചെയ്യുമ്പോള്‍ ഞങ്ങള്‍ അനുകരിക്കാന്‍ ശ്രമിച്ചിരുന്നതും, അശ്വത് പറയുന്നു. അതുപോലെ നടൻ പ്രണയവുമായി വളറെ അടുത്ത സൗഹൃദമാണ് ഉള്ളത്. ആ സൗഹൃദം അങ്ങനെ തന്നെ നിലനില്‍ക്കുന്നതിന് വേണ്ടി ഞാനും ആഗ്രഹിക്കുന്നു. ഹൃദയത്തിന്റെ വിജയത്തിൽ ഞങ്ങളെപ്പോലെ തന്നെ പ്രണവും വലിയ സന്തോഷത്തിലാണ്. ഏതായാലും ഇങ്ങനെ ഒരു സുഹൃത്തിനെ തന്നതിന് ഞാന്‍ വിനീതേട്ടനോടും ഈശ്വരനോടും നന്ദി പറയുകയാണ്, അശ്വത് പറയുന്നു.

ഹൃദയത്തിന്റെ ഷൂട്ടിങ് തുടങ്ങുന്നതിന് മുമ്പ്, സ്ക്രിപ്റ്റൊക്കെ ഞങ്ങൾക്ക് വായിക്കാൻ തന്നിരുന്നു, എനിക്ക് മാറ്റങ്ങൾ എന്തെങ്കിലും വേണമെങ്കിൽ പായാനും ഞങളുടെ അഭിപ്രായവും എല്ലാം വിനീത് ഏട്ടൻ ചോദിച്ചിരുന്നു, നമ്മുടെ അഭിപ്രായങ്ങള്‍ പറയാനും മാറ്റങ്ങള്‍ കൊണ്ടുവരാനുമുള്ള ഒരു സ്വാതന്ത്ര്യവും ഒപ്പം പല സീനുകളും ഇങ്ങനെ പോരെ, നിങ്ങള്‍ക്ക് എന്താണ് തോന്നുന്നത് എന്നൊക്കെ വിനീതേട്ടന്‍ ചോദിച്ചിരുന്നു എന്നും അശ്വിത് പറയുന്നു, ഇത്തരത്തിൽ അദ്ദേഹം ഞങ്ങൾക്ക് തന്ന ആ സ്വാതന്ദ്ര്യമാണ്  ഞങ്ങളുടെആ കോമ്പോ ഇത്രയും വർക്ക് ആകാനും ഒപ്പം ആ സിനിമയുടെ വിജയത്തിന്റെ കാരണവും എന്നാണ് അശ്വിത് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *