
പണത്തിനായി ഒരുപാട് ജോലികൾ ചെയ്തിട്ടുണ്ട് ! മരത്തിലും പോസ്റ്റിലുമൊക്കെ വലിഞ്ഞ് കയറി ! പക്ഷെ എന്റെ പിന്നിലൊരു കെട്ടിട്ട് പിടിച്ചിട്ടുണ്ട് ! നിവിൻ പറയുന്നു !
മലർവാടി ആർട്സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ മലയാള സിനിമക്ക് ലഭിച്ച താരമാണ് നിവിൻ പൊളി. തന്റെ സിനിമ ജീവിതത്തെ കുറിച്ച് നിവിൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്. ആദ്യ സിനിമക്ക് ശേഷം വീണ്ടും ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു. മലര്വാടിക്ക് ശേഷം ലഭിച്ച അംഗീകാരം പിന്നീട് ലഭിച്ചില്ല, പിന്നെ തട്ടത്തിൽ മറയത്ത് എന്ന സിനിമക്ക് ശേഷമാണ് മാറ്റങ്ങൾ വന്നു തുടങ്ങിയത്. അതിൽ നിന്നെല്ലാം താൻ ഒരുപാട് പഠിച്ചു എന്നാണ് നിവിൻ പറയുന്നത്.
ഏതൊരു നടനും സിനിമയിൽ സ്വന്തം പേര് സമ്പാദിക്കുന്നവരെ കഷ്ടപ്പാടുകൾ തന്നെയായിരിക്കും, പിന്നെ നമ്മൾ തോറ്റ് പിന്മാറാതെ പൊരുതികൊണ്ട് ഇരിക്കുക എന്നത് മാത്രമാണ് ചെയ്യാനുള്ളത്, നിങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുന്നവർ ഉണ്ടാകും പക്ഷെ മുന്നോട്ട് പോകുക, ഞാൻ ഇന്നും പൊരുതുന്നുണ്ട് പക്ഷെ ഇപ്പോൾ ഞാനത് ആസ്വദിക്കുന്നു. എങ്കിലും അതത്ര എളുപ്പമല്ല, പക്ഷെ മാനേജ് ചെയ്യാൻ പറ്റുന്നുണ്ട്.
ഉണ്ടായിരുന്ന ജോലി ഉപേക്ഷിച്ച് സിനിമയുടെ പുറമെ പൊയ്ക്കൊള്ളാൻ റിന്ന പറഞ്ഞ ആ എസ് ആണ് എന്നെ ഇന്ന് ഈ നിലയിൽ എത്തിച്ചത്. എന്റെ ആഗ്രഹങ്ങൾക്ക് വേണ്ടി സ്വന്തം ആഗ്രഹങ്ങൾ വേണ്ടായെന്ന് വെച്ച ആളാണ് ഭാര്യ റിന്ന. അതുകൊണ്ടു തന്നെ അനാവശ്യമായി ഞാൻ സമയം കളയുന്നതിന് റിന്ന എതിരാണ് എന്നും ഭാര്യയെ കുറിച്ച് നിവിൻ പറയുന്നു. അവൾ അങ്ങനെ യെല്ലകര്യങ്ങക്കും എസ് പറയാറില്ല, ഇപ്പോൾ ഉദാഹരണം എനിക്ക് ഷൂസ് വലിയ ഇഷ്ടമാണ്.

ചില സമയത്ത് ഞാൻ കുറച്ച് വില കൂടിയ ഷൂസ് വാങ്ങിയാണ് അവൾ ചോദിക്കും ഇതിന്റെ ആവിശ്യം ഉണ്ടോയെന്ന്, കുറച്ച് കഴിഞ്ഞ് ചിന്തിക്കുമ്പോൾ അത് ശരിയാണെന്ന് എനിക്കും തോന്നും, അവൾ എന്റെ പിന്നിലൊരു കെട്ട് ഇട്ടു പിടിച്ചിട്ടുണ്ട്, കുറച്ചു ദിവസതേക്ക് കൂട്ടുകാരുമൊക്കെയായി കറങ്ങാൻ പോകുമ്പോൾ വീട്ടിലേക്ക് തന്നെ തിരികെ വിളിക്കുമെന്നും നിവിൻ പറയുന്നു. ഞാൻ വളർന്ന് വന്ന അതേ രീതിയിലാണ് എന്റെ മക്കളായ ദാദയേയും റീസയെയും വളർത്തുന്നത്. കൈനിറയെ പണവുമായുള്ള കുട്ടിക്കാലം ആയിരുന്നില്ല തന്റേത് എന്നും നിവിൻ പറയുന്നു.
പഠിക്കുന്ന സമയത്ത് പഠനത്തോടൊപ്പം ചെറിയജോലികളും ചെയ്തിരുന്നു, നാട്ടിലെ കംപ്യൂട്ടർ സെന്ററുകളുടെ നൂറുകണക്കിന് ബോർഡുകൾ പോസ്റ്റിലും മരത്തിലും വലിഞ്ഞു കയറി കെട്ടിയിട്ടുണ്ട്. ഒപ്പം കൂട്ടുകാരായ സിജുവും, നമ്മുടെ നടൻ സിജു വിൽസണും ഉണ്ടാകാറുണ്ട്, അങ്ങനെയൊക്കെ കിട്ടിയ ആദ്യത്തെ ശമ്പളം അച്ഛനും അമ്മയ്ക്കും നൽകിയിരുന്നു എന്നും നിവിൻ പറയുന്നു. നടന്റെ ഏറ്റവും പുതിയ ചിത്രം കനകം മൂലം കാമിനി മൂലം ഇപ്പോൾ പ്രദർശനം തുടരുന്നു. .
Leave a Reply