
എന്റെ അപ്പുവിന് എന്നെ എത്രമാത്രം ഇഷ്ടമാണ് എന്നെനിക്ക് ഒരിക്കല്‍ കൂടി ബോധ്യമായി ! എനിക്ക് വേണ്ടിയാണല്ലോ ആ കണ്ണുകൾ നിറഞ്ഞത് ! സുചിത്ര പറയുന്നു !
അപ്പു എന്ന് നമ്മൾ സ്നേഹത്തോടെ വിളിക്കുന്ന പ്രണവ് മോഹൻലാൽ എന്നും നമ്മളെ വിസ്മയിപ്പിച്ചുട്ടുള്ള ആളാണ്, മറ്റു താര പുത്രന്മാരെ അപേക്ഷിച്ച് പ്രണവ് വളരെ വ്യത്യസ്തനാണ്, ബോളുവുഡിൽ വരെ നമ്മൾ കണ്ടതാണ് ഓരോ താര പുത്രന്മാരുടെ സ്വാഭാവ സവിശേഷതകൾ. അപ്പു എന്നും ഒരു സാധാരണക്കാരനായി ജീവിക്കാനാണ് ആഗ്രഹച്ചത്, ഒരു യാത്ര പ്രിയനാണ് പ്രണവ്, അത് ഒരു പക്ഷെ താര പുത്രനായി അല്ലെങ്കിൽ കോടീശ്വരനായി അല്ല നടന്നും ബസിലും ബസിന്റെ മുകളിലും ഒക്കെയാണ് താരത്തിന്റെ യാത്ര.
ഇപ്പോൾ മരക്കാർ. ഹൃദയം എന്നിങ്ങനെ രണ്ടു ചിത്രങ്ങളാണ് പ്രണവിന്റേതായി റിലീസിനൊരുങ്ങുന്നത്. രണ്ടും വളരെ അധികം പ്രേക്ഷക പ്രതീക്ഷയുള്ള ചിത്രങ്ങളാണ്, ഇപ്പോൾ മകനെ കുറിച്ച് അമ്മയായ സുചിത്ര പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടുന്നത്. സുചിത്രയുടെ വാക്കുകൾ ഇങ്ങനെ, അപ്പുവിന്റെ മറ്റു സിനിമകളിൽ അവൻ മരക്കാർ കൂടുതൽ നന്നായി അഭിനയിച്ചിട്ടുണ്ട് എന്ന് മനസിലായി. അതിന് പല കാരണങ്ങളും ഉണ്ട്.
അതിൽ പ്രധാനമായും മരക്കാറിന്റെ ചുറ്റുപാടുകള്‍ അവന് ഏറെ പരിചിതമാണ് എന്നതാണ്. ഒന്നാമത്തെ കാര്യം അവന്റെ അച്ഛന്, പിന്നെ അവന്റെ പ്രിയപ്പെട്ട പ്രിയനങ്കിള്‍ പ്രിയന്റെ മക്കളായ സിദ്ധാര്‍ഥ്, കല്യാണി. സുരേഷ് കുമാറിന്റെ മക്കളായ കീര്‍ത്തി സുരേഷ്, രേവതി സുരേഷ്. അങ്ങനെ അതൊരു കുടുംബമായി അവന് തോണിയത് കൊണ്ട് പ്രണവ് വളരെ കംഫർട്ട് ആയിരുന്നു അവിടെ.

അതിൽ ഉപരി ഐ വി ശശിയുടെ മകൻ അനി ഐവി ശശി പിന്നെ സാബു സിറിള്‍, സുരേഷ് ബാലാജി, ആന്റണി പെരുമ്പാവൂര്‍ അങ്ങനെ ഒരുപാട് പേര് അവന്റെ വളരെ അടുത്ത പരിചയക്കാരാണ്. അതുകൊണ്ട് തന്നെ ഒരു ‘കംഫര്‍ട്ട് സോണ്‍’ അവന് ലഭിച്ചിട്ടുണ്ട് എന്ന കാര്യം തീര്‍ച്ചയാണ്. പിന്നെ പ്രിയന് കുഞ്ഞുനാളിലെ അവനെ അറിയുന്ന അവന്റെ സ്വന്തം ആളാണ്, പ്രിയൻ അവന് പറ്റിയ വേഷവും പറയാന്‍ സാധിക്കുന്ന സംഭാഷണങ്ങളും കരുതി നല്‍കിയതാണ് അതിൽ എടുത്ത് പറയേണ്ട കാര്യം.
അതിലുപരി അപ്പുവിന് ഒരു വ്യത്യസ്ത വസ്ത്രധാരണം കൂടിയായപ്പോൾ അവൻ മരക്കാരിൽ കൂടുതല്‍ നന്നായിരിക്കുന്നു. പിന്നെ വളരെ പ്രധാനപ്പെട്ട ഒരു കാര്യം സിനിമയില്‍ അവന്റെ അമ്മ മരിച്ച കാര്യം അറിയുന്ന ഒരു സീനുണ്ട്. അതാണ് അവൻ ആ സിനിമയിൽ ഏറ്റവും മനോഹരമായി ചെയ്തിരിക്കുന്ന രംഗം. ആ ഷോട്ട് എടുക്കുമ്പോള്‍ പ്രിയനും അനിയും പറഞ്ഞുവത്രേ, ‘നിന്റെ അമ്മ യഥാർഥത്തിൽ മരിച്ചതു പോലെ ആലോചിച്ചാല്‍ മതി’. ഒരു പക്ഷേ അവന് ഉള്ളാലെ ഒന്ന് തേങ്ങിയിരിക്കണം.
ആ രംഗം കണ്ടിരുന്നപ്പോൾ ഞാനും അറിയാതെ കരഞ്ഞുപോയി, കാരണം എന്റെ അപ്പുവിന് എന്നെ എത്രമാത്രം ഇഷ്ടമാണ് എന്നെനിക്ക് ഒരിക്കല്‍ കൂടി എനിക്ക് ബോധ്യമായി. അവന്റെ ചിരിയും കണ്ണീരുമെല്ലാം എനിക്ക് വേണ്ടിക്കൂടിയാണെല്ലോ, ഞങ്ങള്‍ക്ക് വേണ്ടിക്കൂടിയാണല്ലോ എന്നോർത്തപ്പോൾ അറിയാതെ വീണ്ടും കണ്ണ് നിറഞ്ഞു എന്നും സുചിത്ര പറയുന്നു.
Leave a Reply