‘ഗോകുലിനെ ഞാൻ ഒരു തരിമ്പ് പോലും സിനിമയിൽ സഹായിച്ചിട്ടില്ല ! രാധിക പറയുമ്പോഴാണ് അവന്റെ ആ വേദന ഞാൻ മനസിലാക്കുന്നത് ! സുരേഷ് ഗോപി പറയുന്നു !

സുരേഷ് ഗോപി നമ്മുടെ പ്രിയങ്കരനായ നടനും ഒപ്പം ഏവരും ഇഷ്ടപെടുന്ന ഒരു വ്യക്തി കൂടിയാണ് അദ്ദേഹം. ഏറെ നാളത്തെ ഇടവേളക്ക് ശേഷം ഇപ്പോൾ വീണ്ടും സിനിമയിൽ സജീവമാകാൻ തയാറെടുക്കുകയാണ്. കാവൽ ഇപ്പോൾ വിജയകരമായി പ്രദർശനം തുടരുന്നു. അതോടൊപ്പം ഇപ്പോൾ ചില കാര്യങ്ങൾ അദ്ദേഹം തുറന്ന് പറഞ്ഞത് ഏറെ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ് നടന്റെ വാക്കുകൾ ഇങ്ങനെ, ഒരു വലിയ ഇടവേളക്ക് ശേഷം ചെയ്ത ചിത്രമായിരുന്നു ‘വരനെ ആവശ്യമുണ്ട്’. സത്യത്തിൽ  ഞാൻ ആ ചിത്രം  ചെയ്യുന്നില്ല എന്ന് തീരുമാനിച്ചതാണ്. കഥ കേട്ടപ്പോൾ തന്നെ ഇഷ്ടമായി പക്ഷെ ആ ചിത്രം താമസിക്കാൻ കാരണം ശോഭന ഡേറ്റ് നൽകാൻ ഒരു വർഷമെടുത്തു എന്നതായിരുന്നു. ഷൂട്ടിങ്ങ് ചെന്നൈയിൽ ആയിരുന്നു. സെറ്റിലേക്ക് പോകാൻ തീരുമാനിച്ച ദിവസം രാവിലെ എന്റെ വീട്ടിൽ ഒരു സന്ദർശകനെത്തി.

അദ്ദേഹം പറഞ്ഞ കാര്യങ്ങൾ കേട്ടപ്പോൾ ഞാൻ ആ സിനിമ ചെയ്യുന്നില്ല എന്ന് തീരുമാനിച്ചിരുന്നു പക്ഷെ പിന്നീട് സംവിധായകൻ അനൂപ് കാരണം ഞാൻ ആ സിനിമ ചെയ്യാൻ തീരുമാനിക്കുക ആയിരുന്നു. എന്റെ മകൻ ഗോകുൽ അവന്റെ ഇഷ്ടം കൊണ്ടാണ് സിനിമയിൽ എത്തിയത്. അല്ലാതെ ഞാൻ പറഞ്ഞിട്ടോ നിർബന്ധിച്ചിട്ടോ അല്ല, അതുമാത്രമല്ല  അവന്റെ സിനിമ ജീവിതത്തിനായി  ഞാൻ  ഒരു തരിമ്പ് പോലും അവനെ സഹായിച്ചിട്ടില്ല. അവന് വേണ്ടി ആരോടും ചാൻസ് ചോദിച്ചിട്ടില്ല. എനിക്ക് വേണ്ടി പോലും ഞാൻ ആരോടും ചാൻസ്  ചോദിച്ചിട്ടില്ല.

ഞാൻ അവൻ അഭിനയച്ച സിനിമകൾ പോലും തിയറ്ററിൽ പോയി കണ്ടിരുന്നില്ല.    ഗോകുലിന്റെ ഒരു സിനിമ മാത്രമാണ് തീയേറ്ററിൽ പോയിരുന്ന് കണ്ടത്. അതും രാധിക  നിർബന്ധിച്ചിട്ടാണ്. അവന്റെ കാര്യത്തിൽ തീരെ ശ്രദ്ധിക്കാതെയിരിക്കുന്നത് കുഞ്ഞിന് മാനസിമായി പ്രയാസമുണ്ടാക്കുന്നുണ്ടെന്ന് അവൾ എന്നോട് പറഞ്ഞു. അങ്ങനെയാണ് ‘ഇര’ എന്ന അവന്റെ സിനിമ ഞാൻ ആദ്യമായി കാണുന്നത്. അതുകണ്ടപ്പോൾ എനിക്ക് കുറ്റബോധം തോന്നിപ്പോയി. എന്റെ കുഞ്ഞിന്റെ ക്രിയേറ്റീവ് സൈഡ് എങ്കിലും പ്രോത്സാഹിപ്പിക്കാൻ അച്ഛൻ എന്ന രീതിയിൽ ഞാൻ ശ്രദ്ധിക്കണമായിരുന്നു എന്ന് തോന്നി’ സുരേഷ് ​ഗോപി പറയുന്നു.

ഞാൻ സിനിമ ചെയ്യരുത് എന്ന് ആഗ്രഹിക്കുന്നവര്‍ ഒരുപാട് പേര് സിനിമയിൽ തന്നെയുണ്ട്, പക്ഷെ അത് ആരൊക്കെയാണ് എന്ന് എനിക്കിപ്പോഴും അറിയില്ല. ഞാൻ തകർന്ന് കാണാൻ ആഗ്രഹിക്കുന്നവർ. എന്നെ എന്തിനും ഏതിനും അനാവശ്യമായി വിമര്‍ശിക്കുന്നവരില്‍ പലരും താല്‍ക്കാലിക സൗകര്യത്തിന് വേണ്ടി അങ്ങനെ ചെയ്യുന്നവരാണ്. ആ വിമര്‍ശകരൊക്കെ താന്‍ മരിച്ചാല്‍ എല്ലാം തിരുത്തി പറയും. അന്ന് അവര്‍ തന്റെ നല്ല പ്രവൃത്തികളുടെ ചരിത്രവും സത്യസന്ധതയും ചികഞ്ഞെടുക്കും. അപ്പോള്‍ അതെല്ലാം മുകളിലിരുന്ന് താന്‍ കേട്ടോളാമെന്നും സുരേഷ് ഗോപി പറയുന്നു. താന്‍ പെട്ടെന്ന് മുളച്ചുവന്ന ഒരു രാഷ്ട്രീയക്കാരനല്ല. എല്ലാ പാര്‍ട്ടിയിലെ നേതാക്കള്‍ക്ക് വേണ്ടിയും സാമൂഹ്യ വിഷയങ്ങള്‍ക്ക് വേണ്ടിയും പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *