
കൂലിപ്പണിയും, പെട്രോൾ പമ്പിലെ ജോലിയും എനിക്ക് ഒരു കുറച്ചിലായി തോന്നിയിരുന്നില്ല ! പരാജയം ജീവിതം നശിപ്പിക്കാൻ തുടങ്ങിയപ്പോഴാണ് ആ തീരുമാനം എടുത്തത് ! നടൻ അബ്ബാസ് പറയുന്നു !
ഒരു തമിഴ് നടൻ ആണെങ്കിലും നടൻ അബ്ബാസിനെ നമ്മൾ മലയാളികൾക്ക് വളരെ പരിചിതമാണ്, മലയാളത്തിൽ മഞ്ജു വാര്യയുടെ നായകനായി കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഡ്രീംസ് എന്ന ചിത്രവും ചെയ്തിരുന്നു. മുൻ നിര നായകന്മാരോടൊപ്പവും, നായികമാരോടൊപ്പവും അഭിനയിക്കാൻ കഴിഞ്ഞെങ്കിലും അബ്ബാസിന് കരിയറിൽ ഒരു ഉയർച്ച ഉണ്ടായിരുന്നില്ല, പക്ഷെ ഒരുപാട് മികച്ച ചിത്രങ്ങളുടെ ഭാഗമാകാൻ നടന് കഴിഞ്ഞിരുന്നു. ചെറുപ്പം മുതൽ ജീവിതത്തിൽ പല വിഷമതകളും അനുഭവിച്ച ആളാണ് താനെന്ന് അബ്ബാസ് പറയുന്നു.
സിനിമയെക്കാൾ അബ്ബാസ് അറിയപ്പെട്ടത് ഹാർപ്പിക്കിന്റെ പരസ്യത്തിൽ കൂടിയാണ്, നായകനായും, വില്ലനായും, സഹതാരമായും സിനിമയിൽ നിലനിന്നെങ്കിലും പിന്നീട് അബ്ബാസിന് സിനിമയിൽ അവസരങ്ങൾ കുറയുകയാണ് ഉണ്ടായത്, തന്റെ ജീവിതത്തെ കുറിച്ച് നടന്റെ തുറന്ന് പറച്ചില് വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു. അബ്ബാസിന്റെ വാക്കുകൾ ഇങ്ങനെ. സിനിമയോട് ബൈ പറഞ്ഞ് താന്‍ പോയത് ന്യൂസിലാന്‍ഡിലേക്ക് ആയിരുന്നു, ഇന്ത്യയില്‍ ഒരു നടന് അഭിനയത്തില്‍ നിന്നും ഇടവേള എടുത്താലോ അല്ലെങ്കിലോ അവര്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളും മറ്റുള്ളവര്‍ നിരീക്ഷിച്ച് കൊണ്ടിരിക്കും.
പക്ഷെ പുറം രാജ്യങ്ങളിൽ അവർക്ക് അതിനുള്ള സമയമില്ല, ന്യൂസിലാന്‍ഡില്‍ എത്തിയതിന് ശേഷം പ്രെട്രോള്‍ പമ്പിലും ബൈക്ക് മെക്കാനിക് ഒക്കെയായി ഞാന്‍ ജോലി ചെയ്തിട്ടുണ്ട്. എനിക്ക് ഏറ്റവും പ്രിയപ്പെട്ട ജോലികളില്‍ ഒന്നാണത്. കാരണം ബൈക്കുകള്‍ എനിക്ക് ഏറെ ഇഷ്ടമാണ്. പിന്നെ കണ്‍സ്ട്രക്ഷന്‍ സൈറ്റില്‍ ജോലി എടുത്തിട്ടുണ്ടെന്നും അബ്ബാസ് വെളിപ്പെടുത്തുന്നു. ഇതെല്ലം വളരെ ഇഷ്ടത്തോടെയും അഭിമാനത്തോടെയും ചെയ്ത ജോലികളാണ്, നമ്മുടെ ഉള്ളിലുള്ള അഹം എന്ന ബോധത്തെ ഇല്ലാതാക്കുന്നതിന് ഈ ജീവിതം എന്നെ ഒത്തിരി സഹായിച്ചിട്ടുണ്ട്.

അവിടെ നിന്നും കുറച്ച് നാളുകൾക്ക് ശേഷം ഞാൻ ഓസ്ട്രേലിയയിലേക്ക് പോയി. അവിടെ പബ്ലിക് സ്പീങ്ങില്‍ സര്ട്ടിഫിക്കേഷന് കോഴ്സ് ചെയ്തു. അതിനും ഒരു കാരണമുണ്ട്. എന്റെ കുട്ടിക്കാലം എനിക്ക് ആത്മഹത്യ പ്രവണത വളരെ കൂടുതലായിരുന്നു. ഇപ്പോഴത്തെ ടീനേജേഴ്സിനെ അത്തരം ചിന്തകളില്‍ നിന്നും വ്യത്യചലിപ്പിക്കുന്നതും അവരെ ബോധവത്കരിക്കുന്നതും എനിക്ക് ഏറെ ഇഷ്ടമാണ്. അതുകൊണ്ടാണ് ആ കോഴ്സ് ചെയ്തത്.
എന്റെ മാതാപിതാക്കൾ വളരെ സ്ട്രിക്ടായിരുന്നു. ഞാനാണെങ്കില്‍ പഠിക്കാന്‍ വളരെ മോശവും. പരീക്ഷ എഴുതാന്‍ പോലും എനിക്ക് ഇഷ്ടമല്ലായിരുന്നു. ചോദ്യങ്ങള്‍ക്ക് ഉത്തരം അറിയാമെങ്കില്‍ പോലും എഴുതില്ല. ആരെങ്കിലും ചോദിച്ചാല്‍ ഞാന്‍ കൃത്യമായി പറഞ്ഞ് കൊടുക്കും. പക്ഷേ എഴുതാന്‍ ഇഷ്ടമല്ല. അതുകൊണ്ട് പരീക്ഷകളില്‍ തോല്‍ക്കുന്നത് സ്ഥിരമായി. അത് കാരണം സ്ഥിരമായി എനിക്ക് വഴക്ക് കേട്ട് കൊണ്ടിരുന്നു.
ആ സമയം തൊട്ട് എനിക്ക് ഡിപ്രെഷൻ ഉണ്ടായിരുന്നു, അതുകൊണ്ടു തന്നെ പലപ്പോഴും ഞാന്‍ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചു. രണ്ട് തവണയൊക്കെ വീട് വിട്ട് ഞാന്‍ പോയിട്ടുണ്ട്. ഇങ്ങനെ പോകുന്ന ഓരോ തവണയും എന്നെ സുഹൃത്തുക്കള്‍ കണ്ടെത്തി വീട്ടിലെത്തിക്കും. മാതാപിതാക്കളുടെയും അധ്യാപകരുടെയും വഴക്ക് പറയലില്‍ നിന്നും രക്ഷപ്പെടാന്‍ കള്ളം പറയുന്നതും ഞാനൊരു ശീലമാക്കി. അങ്ങനെ സ്വാഭാവികമായി നുണ പറഞ്ഞാണ് ഞാനൊരു അഭിനേതാവ് ആയത് പോലും. കൗമാര പ്രായത്തിലുള്ള കുട്ടികള്‍ക്ക് തീര്‍ച്ചയായും എന്റെ ജീവിതകഥ പ്രചോദനകരമാകുമെന്ന് കൂടി അബ്ബാസ് പറയുന്നു. അതുകൊണ്ടാണ് പബ്ലിക് സ്പീങ്ങിലേക്ക് താന്‍ തിരിഞ്ഞത് എന്നും നടൻ പറയുന്നു.. അബ്ബാസ് വിവാഹിതനും രണ്ടുകുട്ടികളുടെ അച്ഛനുമാണ്.
Leave a Reply