ഒരുപാട് അനുഭവിച്ചു, ജോലി ഇല്ലാതിരുന്നത് കൊണ്ട് വീട്ടുവാടക കൊടുക്കാൻ കഴിഞ്ഞിരുന്നില്ല ! ജീവിതം അവസാനിപ്പിക്കാൻ തോന്നി ! അബ്ബാസ് പറയുന്നു !

നായകനായും സഹ നടനായും നിരവധി സിനിമകളിൽ തിളങ്ങി നിന്ന നടനായിരുന്നു അബ്ബാസ്.  മലയത്തിലും ഒരുപിടി ചിത്രങ്ങൾ അബ്ബാസ് ചെയ്തിരുന്നു. അബ്ബാസ് എന്ന നടന്റെ ഏറ്റവും വലിയ ഒരു പ്രത്യേകത അദ്ദേഹം നിരവധി സൂപ്പർ നായികമാരുടെ ഒപ്പം അഭിനയിച്ചിട്ടുണ്ട് എന്നതാണ്. ഐഷ്വര്യ റായി മുതൽ ഇങ്ങു മലയാളത്തിൽ മഞ്ജു വാര്യയുടെ നായകനായി കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രത്തിൽ വരെ അബ്ബാസ് തിളങ്ങിയിരുന്നു. ഡ്രീംസ് എന്ന ചിത്രവും ചെയ്തിരുന്നു. പക്ഷെ ഒരുപാട് മികച്ച ചിത്രങ്ങളുടെ ഭാഗമാകാൻ നടന് കഴിഞ്ഞിരുന്നു എങ്കിലും  അബ്ബാസിന് കരിയറിൽ ഒരു ഉയർച്ച ഉണ്ടായിരുന്നില്ല.

ജീവിതത്തിലും കരിയറിലും തനിക്ക് തോൽവികൾ മാത്രമാണ് ഉണ്ടായത് എന്ന് പറയുകയാണ് അബ്ബാസ്. ആദ്യ സിനിമയായ കാതൽ ദേശം ഹിറ്റായതോടെ ഒറ്റ രാത്രികൊണ്ട് സ്റ്റാർ ആയി മാറിയ ആളാണ് ഞാൻ. സിനിമയുടെ പുറകെ ഉള്ള അലച്ചിൽ ആയിരുന്നത് കൊണ്ട് മക്കളുടെ വളർച്ച, അവരുടെ കൂടെ സമയം ചിലവാക്കാൻ പോലും എനിക്ക് കഴിഞ്ഞില്ല. അതൊക്കെ ഇപ്പോൾ വലിയ കുറവായി തോന്നുന്നു.

അതുപോലെ സിനിമ രംഗത്ത് എനിക്ക് വലിയ പരാജയങ്ങൾ ഉണ്ടായിരുന്നു. സിനിമയിലേക്ക് വന്ന് എട്ട് മാസം എനിക്ക് വർക്കില്ലായിരുന്നു. വീട്ട് വാടക കൊടുക്കണം, ജോലിക്കാർക്ക് ശമ്പളം കൊടുക്കണം. പക്ഷെ പണമില്ല. അങ്ങനെയാണ് ആർബി ചൗധരി സാറിനെ കാണുന്നത്. എനിക്ക് ജോലി വേണം, കാശില്ല എന്ന് പറഞ്ഞു. അങ്ങനെ പൂവേലി എന്ന സിനിമയിലേക്ക് അവസരം ലഭിച്ചു. ആ സിനിമയുടെ സെറ്റിൽ എല്ലാവരും എന്നെ നോക്കി. ഹീറോയായി വന്നിട്ട് ഇപ്പോൾ ചെയ്യുന്ന റോൾ നോക്കെന്ന സംസാരം വന്നു. ആ ​ഘട്ടം വളരെ മോശമായിരുന്നു. അതിന് ശേഷം പടയപ്പ ഉൾപ്പെടെയുള്ള നല്ല സിനിമകൾ ലഭിച്ചു. ജീവിതത്തിൽ ഉയർച്ചയും താഴ്ചയും ഉണ്ടാകുമെന്ന് അപ്പോഴാണ് തിരിച്ചറിഞ്ഞത്.

 

അന്ന് കുറച്ച് കഴിഞ്ഞിപ്പോൾ സിനിമ ജീവിതം എനിക്ക് മടുത്തു, അങ്ങനെയാണ് വിദേശത്തേക്ക് പോയത്, ന്യൂസിലാന്‍ഡില്‍ എത്തിയതിന് ശേഷം പ്രെട്രോള്‍ പമ്പിലും ബൈക്ക് മെക്കാനിക് ഒക്കെയായി ഞാന്‍ ജോലി ചെയ്തിട്ടുണ്ട്. എനിക്ക് ഏറ്റവും പ്രിയപ്പെട്ട ജോലികളില്‍ ഒന്നാണത്. കാരണം ബൈക്കുകള്‍ എനിക്ക് ഏറെ ഇഷ്ടമാണ്. പിന്നെ കണ്‍സ്ട്രക്ഷന്‍ സൈറ്റില്‍ ജോലി എടുത്തിട്ടുണ്ടെന്നും അബ്ബാസ് വെളിപ്പെടുത്തുന്നു. ഇതെല്ലം വളരെ ഇഷ്ടത്തോടെയും അഭിമാനത്തോടെയും ചെയ്ത ജോലികളാണ്, നമ്മുടെ ഉള്ളിലുള്ള അഹം എന്ന ബോധത്തെ ഇല്ലാതാക്കുന്നതിന് ഈ ജീവിതം എന്നെ ഒത്തിരി സഹായിച്ചിട്ടുണ്ട്. എന്റെ ചെറുപ്പ കാലവും വളരെ മോശമായിരുന്നു, എപ്പോഴും ആത്മഹത്യാ ചെയ്യണം എന്ന ഒരു മനസായിരുന്നു എനിക്ക്. ചെറിയ കാര്യങ്ങളിൽ പോലും ഡിപ്രഷൻ അനുഭവിക്കുമായിരുന്നു ഇപ്പോൾ സമാധാനമുള്ള ജീവിതമാണ് എന്നും ന്നും അബ്ബാസ് പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *