അവരോടുള്ള എന്റെ ആരാധനയുടെ പേരിലായിരിക്കും ഇനി ഇത് അറിയപ്പെടാൻ പോകുന്നത് ! സ്വകാര്യമായി സംസാരിക്കാന്‍ സാഹചര്യം കിട്ടിയാൽ ആ കാര്യം ഞാൻ ചോദിക്കും !!

മലയാളികളുടെ ഒരു സ്വാകാര്യ അഹങ്കാരമായി മാറികൊണ്ടിരിക്കുകയാണ് ഇന്ന് നടി മഞ്ജു വാര്യർ. ഏറെ നാളത്തെ ഇടവേളക്ക് ശേഷം നിർത്തിയെടുത്തുനിന്ന് തുടങ്ങി മറ്റാർക്കും ലഭിക്കാത്ത സ്വീകാര്യത നേടി ഇന്ന് സൗത്തിന്ത്യ അറിയപ്പെടുന്ന പ്രശസ്ത നടിമാരിൽ ഒരാളാണ് മഞ്ജു വാര്യർ. വ്യക്തി ജീവിതത്തിൽ നേരിട്ട വെല്ലുവിളികൾ ഒരു സ്ത്രീ എന്ന രീതിയിൽ വളരെ കരുതയായിട്ടാണ് അവർ നേരിട്ടത്, ഇന്ന് തളരുന്ന ഓരോ സ്ത്രീകൾക്കും ഉയര്ത്ത് എഴുനേൽക്കാനുള്ള പ്രചോദനമാണ് മഞ്ജു. സൗത്തിന്ത്യയിൽ ഉപരി ഇന്ന് ബോളിവുഡിൽ തന്റെ പുതിയ ചിത്രത്തിന്റെ തിരക്കിലാണ്  മഞ്ജു.

ഇപ്പോഴിതാ മഞ്ജുവിനെ കുറിച്ച് സംവിധായകൻ സനൽ കുമാർ ശശിധരൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായി മാറിയത്. തന്റെ പുതിയ സിനിമയായ കയറ്റത്തിലൂടെ മഞ്ജു വാര്യര്‍ എന്ന അത്ഭുതകരമായ സ്ത്രീയെ കണ്ടുമുട്ടാന്‍ സാധിച്ചുവെന്നാണ്  സംവിധായകന്‍ സനല്‍ക്കുമാര്‍ ശശിധരന്‍ പറയുന്നത്. കയറ്റം എന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവാണ്. ആ സിനിമയിലൂടെ എനിക്ക് ഈ അത്ഭുതകരമായ സ്ത്രീയെ കണ്ടുമുട്ടാന്‍ സാധിച്ചു. അവര്‍ ബഹുമുഖയായ കലാകാരിയാണ്, നര്‍ത്തകിയാണ്, എഴുത്തുകാരിയാണ് സംവിധായികയാണ്, അത്ഭുതകരമായ വ്യക്തിത്വമാണ് എന്നും അദ്ദേഹം പറയുന്നു.

അതിലുപരി എനിക്ക് അവരോട് സ്വകാര്യമായി സംസാരിക്കാന്‍ ഒരു  സാഹചര്യം ലഭിച്ചില്ലെങ്കിലും ഇനി സ്വകാര്യമായി ലഭിക്കുന്ന ഏതെങ്കിലും ഒരു അവസരത്തില്‍ ഞങ്ങളുടെ സംവിധാനങ്ങളെ കുറിച്ച് അവരുടെ അനുഭവങ്ങള്‍ ചോദിച്ചറിയാന്‍ ഞാൻ അതിയായി  ആഗ്രഹിക്കുന്നു. അവരോടുള്ള എന്റെ ആരാധനയുടെയും സ്‌നേഹത്തിന്റെയും പേരിലായിരിക്കും ‘കയറ്റം’ എന്ന എന്റെ ഈ ചെറിയ സിനിമ ഓര്‍മിക്കപ്പെടാന്‍ പോകുന്നതെന്നു തോന്നുന്നു, എന്നും സനല്‍ കുമാര്‍ ശശിധരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അന്താരാഷ്ട്ര പുരസ്‌കാരങ്ങൾ നേടിയെടുത്ത  നിമിഷ സജയനും ജോജു ജോർജും പ്രധാന വേഷങ്ങളിലെത്തിയ ചോല എന്ന ചിത്രത്തിന്  ശേഷം സനൽകുമാർ ശശിധരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കയറ്റം’. ‘ചോല’യിലൂടെ സംവിധാനത്തിനുള്ള പ്രത്യേക ജൂറി പരാമർശം സനൽകുമാർ ശശിധരനെ തേടിയെത്തിയിരുന്നു. വളരെ ഏറെ പ്രത്യേകതകളുള്ള ചിത്രമാണ് കയറ്റം. ഒരു സാധാരണ  ഐ ഫോണിലാണ് കയറ്റം സിനിമയുടെ ചിത്രീകരണം മുഴുവന്‍ നടത്തിയിരുന്നത്. 25 ദിവസം കൊണ്ടാണ് സിനിമ പൂര്‍ത്തിയാക്കിയത്. വേദ്, ഗൗരവ് രവീന്ദ്രന്‍, സുജിത് കോയിക്കല്‍, രതീഷ് ഈറ്റില്ലം, ദേവനാരായണന്‍, സോണിത് ചന്ദ്രന്‍, ആസ്ത ഗുപ്ത, അഷിത, നന്ദു, ഭൂപേന്ദ്ര ഖുറാന എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളായെത്തിയത്.

കൂടാതെ ഈ ചിത്രത്തിന്റെ നിർമാണത്തിൽ മഞ്ജുവിനും പങ്കുണ്ട്. നിവ് ആര്‍ട്ട് മൂവീസ്, മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ ഷാജി മാത്യു, അരുണ മാത്യു, മഞ്ജു വാര്യര്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിച്ചത് കൂടാതെ ചിത്രത്തിന്റെ ഛായാഗ്രഹണം ചന്ദ്രു സെല്‍വരാജാണ്.

 

 

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *