എന്റെ രണ്ടു മക്കളും നിമിത്തമായി ! നഷ്ടപെട്ട തന്റെ ഐശ്വര്യം തിരികെക്കിട്ടി ! മീനാക്ഷിയാണ് ഇതിന്റെ പിന്നിൽ ! ആ സന്തോഷ വാർത്ത പങ്കുവെച്ച് കാവ്യ !

കാവ്യാ മാധവൻ മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ്. ഒരു സമയത്ത് മലയാള സിനിമ രംഗത്ത് താര റാണിയായി തിളങ്ങിയ കാവ്യ പക്ഷെ വിവാഹ ശേഷം ഇപ്പോൾ സിനിമ രംഗത്തുനിന്നും വിട്ടുനിൽക്കയാണ്. എന്നാൽ കാവ്യയുടെ ഓരോ പുതിയ വാർത്തകളും വിശേഷങ്ങളും വളരെ വേഗമാണ് ശ്രദ്ധ നേടുന്നത്. സിനിമ രംഗത്ത് സജീവമായിരിക്കുമ്പോഴാണ് കാവ്യ തനറെ പാരമ്പര്യമായ വസ്ത്ര വ്യാപാരത്തിലേക്ക് ചുവട് വെക്കുന്നത്. ലക്ഷ്യ എന്ന പേരിൽ കാവ്യക്ക് ഒരു ബൊട്ടീക്ക് ഉണ്ടായിരുന്നു. കാവ്യാ തന്നെ മോഡലായി എത്തിയ സ്ഥാപനം അന്ന് വളരെപെട്ടെന്നാണ് ക്ലിക്കായത്.

കാവ്യയുടെ ചേട്ടൻ ചേട്ടൻ ഫാഷൻ ഡിസൈനറാണ്. ചേട്ടനാണ് ഒരു ഓൺലൈൻ സംരഭം തുടങ്ങാനുള്ള ഐഡിയ കാവ്യക്ക് നൽകുന്നത്.  ആദ്യകാലങ്ങളിൽ തനിക്ക് ഒരു പേടി ഉണ്ടായിരുന്നുവെന്നും എന്നാൽ പിന്നീട് വളരെ ഈസിയായി തോന്നി എന്നും കാവ്യ പറഞ്ഞിട്ടുണ്ട്. തന്നെ അത് അട്രാക്റ്റ് ചെയ്തിട്ടുണ്ട് എങ്കിൽ അത് തന്നെയാണ് നല്ല തീരുമാനം എന്ന് തനിക്ക് തോന്നി എന്നും കാവ്യ പറഞ്ഞിരുന്നു. എന്നാൽ കാവ്യയുടെ ചില വ്യക്തിപരമായ പ്രശ്ങ്ങളിൽ പെട്ടതോടെ ലക്ഷ്യ എന്ന സഥാപനം അത്ര ആക്റ്റീവ് അല്ലാതെ മാറുകയായിരുന്നു. പിന്നീട് ദിലീപുമായുള്ള വിവാഹ ശേഷം കാവ്യാ പൂർണമായും ഒരു വീട്ടമ്മയായി മാറുകയായിരുന്നു.

എന്നാൽ തന്റെ മകൾ ജനിച്ചതിന് ശേഷം വീണ്ടും ‘ലക്ഷ്യ’ സജീവമായിരുന്നു എങ്കിലും അത്ര മികച്ച ഒരു രീതിയിൽ ആയിരുന്നില്ല കാവ്യയുടെ ബിസിനെസ്സ്. എന്നാൽ ഇപ്പോൾ  അതിനെല്ലാം ഒരു അവസാനം വരികയും വീണ്ടും തന്റെ ജീവിതത്തിൽ ആ സന്തോഷം കടന്ന് വന്നത് തന്റെ മക്കൾ കാരണമാണ് എന്നാണ് ഇപ്പോൾ കാവ്യ പറയുന്നത്.  അതിൽ എടുത്ത് പറയേണ്ടത് മൂത്തമകൾ മീനാക്ഷിയാണ്, ഓണത്തിന് മീനാക്ഷി പങ്കുവെച്ച ചിത്രങ്ങൾ നിമിഷനേരം കൊണ്ടാണ് വൈറലായി മാറിയത്. ആ ചിത്രത്തിൽ മീനാക്ഷി ധരിച്ചിരുന്ന വസ്ത്രങ്ങൾ വളരെ ശ്രദ്ധ നേടിയിരുന്നു, താര പുത്രി അത് തന്റെ സ്റ്റോറി ആക്കി ഇടുകയും ലക്ഷ്യയെ സപ്പോർട്ട് ചെയ്യുകയും ചെയ്തതോടെ ലക്ഷ്യയുടെ ഡിസൈന് വീണ്ടും ആവിശ്യകാർ എത്തുകയായിരുന്നു.

മീനാക്ഷിയും മഹാലക്ഷ്മിയും ധരിച്ചിരുന്ന അതേപോലെത്തെ തന്നെ ഡിസൈൻ ആവിശ്യപ്പെട്ട് നിരവധിപേരാണ് എത്തിയതെന്ന് കാവ്യ വളരെ സന്തോഷത്തോടെ പറയുന്നു. അതുകൂടാതെ അടുത്തിടെ കാവ്യ പങ്കെടുത്ത ചടങ്ങുകളിൽ താരം  അണിഞ്ഞ ചുരിദാർ മോഡലുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു ഇതും ലക്ഷ്യയുടെ ഡിസൈൻ ആയിരുന്നു എന്നാണ് സൂചന. ഏതായാലും ഇപ്പോൾ തന്റെ മക്കൾ കാരണം വീണ്ടും ബിസിനെസ്സിൽ പച്ചപിടിക്കാൻ സാധിച്ച കാവ്യ തന്റെ എല്ലാ ഐശ്വര്യങ്ങൾക്കും കാരണം തന്റെ മക്കൾ ആണെന്നാണ് പറയുന്നത്. ഇനി ലക്ഷ്യക്ക് കൂടുതൽ ശ്രദ്ധ കൊടുത്ത് ബിസിനെസ്സ് മെച്ചപ്പെടുത്താനാണ് കാവ്യയുടെ തീരുമാനം. ഏതായാലും ഈ തിരിച്ചുവരവിന് ആശംസകൾ അറിയിക്കുകയാണ് ആരാധകർ.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *