
അമ്മ യോഗത്തിൽ ഷമ്മി തിലകന്റെ കള്ളകളി കയ്യോടെ പിടികൂടി ശ്വേതാ മേനോൻ ! രക്ഷകനായി എത്തി മമ്മൂട്ടി ! ഇന്നലെ നടന്നത് നാടകീയ രംഗങ്ങൾ !
ഏവരും ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഒന്നായിരുന്നു ഇന്നലെ താര സംഘടനയായ അമ്മയിൽ നടന്നത്. അതിൽ ഇപ്പോൾ പുറത്ത് വരുന്നത് അവിടെ അരങ്ങേറിയ ചില നാടകീയ രംഗങ്ങളുടെ വാർത്തകളാണ്. അമ്മയിലെ തന്നെ ചില പ്രമുഖ താരങ്ങൾ വരെ പറഞ്ഞിരുന്നത് ഇലക്ഷനിൽ മണിയന്‍പിള്ള രാജുവും ആശാ ശരത്തും ജയിക്കുമെന്നായിരുന്നു. അതുതന്നെ സംഭവിക്കുമായിരുന്ന ഇന്നലെ ഒറ്റദിവസം കൊണ്ട് കാര്യങ്ങൾ ആകെ മാറിമറിയുകയായിരുന്നു.
ഇതോടെ ഇന്നലെ അമ്മയിലെ താരങ്ങൾക്കിടയിൽ ശ്വേതാ മേനോൻ ഒരു താരമായി മാറുകയായിരുന്നു. ഒരു കള്ളനെ കൈയോടെ പിടിച്ച നടിക്ക് തുടര്‍ന്ന് നാടന്ന വോട്ടിംഗില്‍ മുന്‍തൂക്കവും കിട്ടി. അങ്ങനെ അമ്മയിലെ വൈസ് പ്രസിഡന്റ് കസേരയില്‍ എത്തുന്ന ആദ്യ വനിതയായി ശ്വേതാ മേനോന് മാറുകയായിരുന്നു. ആ സംഭവം ഇങ്ങനെ ആമ്മയുടെ ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ തൊട്ടതെല്ലാം പിഴച്ചത് പതിവുപോലെ നടൻ ഷമ്മി തിലകനാണ്. ഷമ്മി മൂന്ന് പദവികളിലേക്ക് മത്സരിക്കാന്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കിയിരുന്നു.
പക്ഷെ നിർഭാഗ്യവശാൽ അതിൽ ഒന്നിലും ഒപ്പിട്ടിരുന്നില്ല എന്നതാണ്. അതുകൊണ്ടു തന്നെ ആ പത്രികയെല്ലാം തള്ളി പോയി. ഇത് നാണക്കേടുമായി. ഇന്നലെ കൊച്ചിയിലെ ക്രൗണ്‍പ്ലാസയില്‍ അമ്മയുടെ ജനറല്‍ ബോഡിയിലെ പ്രധാന ചര്‍ച്ചാ വിഷയവും ഷമ്മിയായിരുന്നു. ഇതിന് കാരണമായത് നടി ശ്വേതാ മേനോന്റെ ഇടപെടലും. ഇന്നലെ നടന്ന ജനറല്‍ ബോഡി യോഗത്തിനിടെ ആരും അറിയാതെ ഷമ്മി ഇത് റെക്കോർഡിങ് ചെയ്യുന്നുണ്ടായിരുന്നു. ശ്വേതയുടെ സൂക്ഷ്മതയാണ് ഷമ്മിയുടെ ഈ റിക്കോര്‍ഡിങ് പൊളിച്ചത്. ഇത് കണ്ടെത്തിയതോടെ ശ്വേത ചാടി എണീറ്റു. ഇവിടെ ഒരാള്‍ എല്ലാം റിക്കോര്‍ഡ് ചെയ്യുന്നുണ്ടെന്നും അത് ലൈവ് ടെലികാസ്റ്റാണോ എന്ന് അറിയില്ലെന്നും ശ്വേതാ യോഗത്തിനിടെ വിളിച്ചു പറഞ്ഞു. ഇതോടെയാണ് ഷമ്മിയുടെ വീഡിയോ ഷൂട്ട് പുറത്തറിഞ്ഞത്.

ഇതോടെ അവിടുത്തെ സംസാര വിഷയം ഷമ്മിയായി മാറുകയായിരുന്നു. അമ്മയ്ക്കെതിരെ ഷമ്മി നടത്തിയ എല്ലാ നീക്കങ്ങളും അപ്പോൾ അവിടെ ചര്‍ച്ചയായി. ആസ്ഥാന മന്ദിരത്തിനെതിരെ നടത്തിയ നീക്കങ്ങള്‍ അടക്കം അവിടെ സംസാരമായി. എന്തിനാണ് നിങ്ങള്‍ അമ്മയ്ക്കെതിരെ നില്ക്കുന്നതെന്ന ചോദ്യമാണ് പൊതുവായി അവിടെ അരങ്ങേറിയത്. വീഡിയോ റിക്കോര്‍ഡിംഗില്‍ ഷമ്മിയെ പുറത്താക്കണമെന്ന ആവശ്യവും ഉയര്‍ന്നു. എന്നാല്‍ ആ സമയത്ത് മമ്മൂട്ടി ഇടപെട്ടു. അങ്ങനെയാണ് ഷമ്മിയെ പുറത്താക്കല്‍ തീരുമാനം ഏവരും ഉപേക്ഷിച്ചത്. ഷമ്മിയെ പുറത്താക്കിയാല്‍ അത് സംഘടനയ്ക്ക് എതിരായ വികാരം ഉയര്‍ത്തുമെന്ന മമ്മൂട്ടി നിര്‍ദ്ദേശിച്ചു. ഇത് പൊതുവില്‍ അംഗീകരിക്കുകയും ചെയ്തു.
ഇനി ഇനി അടുത്ത എക്സിക്യൂട്ടീവിന് ഷമ്മിയുടെ വിഷയം ചർച്ചയാകും.ഈ അച്ചടക്കലംഘനത്തിന് ഷമ്മിയോട് വിശദീകരണം ചോദിക്കാനും സാധ്യതയുണ്ട്. ഇന്നലെ തുടക്കം മുതൽ ഷമ്മി അമ്മക്കെതിരെ രംഗത്ത് വരികയും സംഘടനയുടെ നിയമാവലി തെറ്റാണെന്ന് പോലും പ്രതികരിച്ചു. ഇതിനിടെയാണ് ശ്വേതാ മേനോന് വീഡിയോ ചിത്രീകരണം കണ്ടെത്തുന്നത്. ഇതോടെ ഷമ്മി ആകെ പ്രതിസന്ധിയിൽ ആക്കുകയായിരുന്നു, ഇതോടെ ഇന്നലെ ഷൈൻ ചെയ്ത ശ്വേതാ മേനോന് അത് വോട്ടിങ്ങിൽ ഗുണം ചെയ്യുകയും അതിൽ വിജയിക്കുകയും ചെയ്തു.
Leave a Reply