
‘അപ്പുറത്ത് പൈപ്പുണ്ടാകും അവിടെ എങ്ങാനും പോയി കഴുക്’ ! പിറ്റേന്ന് അപ്പന്റെ കയ്യിൽ നിന്നും കാശ് വാങ്ങി ഞാനും അതൊരെണ്ണം മേടിച്ചു ! നേരിട്ട അവഗണനയെ കുറിച്ച് ടോവിനോ !
ഇന്ന് യുവ നായനാകമാരിൽ ഏറ്റവും കൂടുതൽ താര മൂല്യമുള്ള നായകന്മാരിൽ ഒരാളാണ് ടോവിനോ തോമസ്. സിനിമ പാരമ്പര്യത്തിന്റെ പേരിൽ നായകനിരയിലേക് എത്തപ്പെട്ട ആളല്ല ടോവിനോ, ഒരു നടൻ ആകണം എന്ന് ആഗ്രഹിച്ച് ഉറപ്പിച്ച് ഒരു സാധാരണ കുടുംബത്തിൽ നിന്നും ഒരുപാട് കഷ്ടപാടുകളൂം ബുദ്ധിമുട്ടുകളും നേരിട്ട് ഇന്ന് ടോവിനോ എന്ന വിലപിടിപ്പുള്ള ഒരു ബ്രാൻഡായി മാറാൻ കഴിഞ്ഞെങ്കിൽ അതിന് പിന്നിൽ ഒരുപാട് അവഗണനകളുടെയും കഥകൾ പറയാനുണ്ട്.
വളരെ ചെറിയ വേഷങ്ങളിൽ കൂടിയാണ് ടോവിനോയുടെ തുടക്കം, പിന്നീട് സഹ നടനായും, വില്ലനായും താരം പ്രത്യക്ഷപെട്ടു, അവിടെനിന്നും പിന്നീട് നായകനിലേക്കുള്ള തുടക്കം. ഒരു എഞ്ചിനീയറിങ് ബിരുദധാരികൂടിയാണ് ടൊവിനോ തോമസ്. 2013ൽ ദുൽഖർ സൽമാൻ സിനിമ എബിസിഡിയിൽ അഭിനയിച്ചത്തോടെ ടോവിണോയെ കൂടുതൽ ശ്രദ്ധിക്കപ്പെട്ടുതുടങ്ങി. ചിത്രത്തിൽ വില്ലനായിരുന്നു ടൊവിനോ. പിന്നീട് ഓഗസ്റ്റ് ക്ലബ്ബ്, സെവൻത് ഡേ, യുടു ബ്രൂട്ടസ്, കൂതറ, ഒന്നാം ലോക മഹായുദ്ധം തുടങ്ങിയ സിനിമകളിൽ ചെറിയ ചെറിയ വേഷങ്ങൾ ചെയ്തു. എന്ന് നിന്റെ മൊയ്തീൻ എന്ന ചിത്രത്തിലെ അപ്പു എന്ന കഥാപാത്രമാണ് പിന്നീട് ടൊവിനോയ്ക്ക് കരിയർ ബ്രേക്ക് ആയത്.
ഇപ്പോഴിതാ താൻ ചെറിയ വേഷങ്ങൾ ചെയ്തുകൊണ്ടിരുന്ന സമയത്ത് നേരിടേണ്ടി വന്ന ഒരു അപമാനത്തെ കുറിച്ചാണ് ടോവിനോ തുറന്ന് പറയുന്നത്. മേക്കപ്പ് ചെയ്യുമ്പോഴാണ് ഞാൻ ഒരു നടനാണ് എന്ന തോന്നൽ വന്ന് കൊണ്ടിരുന്നത്. അതുകൊണ്ട് തന്നെ മേക്കപ്പ് ചെയ്യുന്നതും ഷൂട്ട് കഴിയുമ്പോൾ മേക്കപ്പ് തുടച്ച് മാറ്റുമ്പോഴുമെല്ലാം ഞാൻ ഒരു നടനാണ് എന്ന തോന്നൽ എന്റെ ഉള്ളിൽ വരാറുണ്ടായിരുന്നു. അങ്ങനെയിരിക്കെ ഒരിക്കൽ ഷൂട്ട് കഴിഞ്ഞ് മേക്കപ്പ് അഴിക്കാൻ ചെന്നപ്പോൾ മേക്കപ്പ് മാനോട് വെറ്റ് വൈപ്പ്സ് ചോദിച്ചു.

അന്ന് ഞാൻ അത്ര വലിയ നടനൊന്നുമല്ലായിരുന്നു. അതുകൊണ്ടായിരിക്കാം ചിലപ്പോൾ അയാൾക്ക് ഞാൻ വെറ്റ് വൈപ്പ്സ് ചോദിച്ചത് അത്രങ്ങോട്ട് ഇഷ്ടപ്പെടാതിരുന്നത്. അയാൾ എന്നോട് മറുപടിയായി പറഞ്ഞത്, പുറത്ത് പൈപ്പ് ഉണ്ട് അവിടെ എങ്ങാനും പോയി കഴുകാനാണ്. അന്നത്തെ അനുഭവത്തിന് ശേഷം പിറ്റേന്ന് ഞാൻ അപ്പന്റെ കൈയ്യിൽ നിന്നും പൈസ വാങ്ങി സ്വന്തമായി ഒരു വെറ്റ് വൈപ്പ് പാക്കറ്റുമായിട്ടാണ് ലൊക്കേഷനിൽ എത്തിയത്. എന്നിട്ട് അയാൾ കാണുന്ന തരത്തിൽ നിന്ന് വെറ്റ് വൈപ്പ് കൊണ്ട് മുഖം തുടച്ച് പ്രതികാരം വീട്ടി. എന്നും ടോവിനോ പറയുന്നു.
കൂടാതെ പലപ്പോഴും അഭിപ്രായങ്ങൾ തുറന്ന് പറയുന്നതിന്റെ പേരിൽ ടാർഗെറ്റ് ചെയ്യപ്പെട്ടിട്ടുമുണ്ട്. പിന്നെ ഞാൻ കാരണമാണ് മഴയും പ്രളയും വരുന്നത് എന്നുവരെ ചില കഥകൾ ആളുകൾ പടച്ചുവിടുന്നത് എന്തിനാണ് എന്ന് ഇനിക്ക് ഇതുവരേയും മനസിലായിട്ടില്ല. പ്രളയം വരുത്താനും മഴ വരുത്താനും കഴിവുണ്ടായിരുന്നെങ്കിൽ ഞാൻ ആദ്യം ഇത്തരം കഥകൾ പറഞ്ഞ് പരത്തുന്നവരെ ആദ്യം അതിൽ മു ക്കി കൊ ന്നേ നെ, ഈ കാലഘട്ടത്തിലും പുരോഗമന ചിന്താഗതിയില്ലാത്ത ഒരുപാട് പേര് നമുക്ക് ചുറ്റുമുണ്ടെന്നും ടോവിനോ പറയുന്നു.
നടന്റെ മിന്നൽ മുരളി എന്ന ചിത്രം ഇപ്പോൾ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. കഥാപാത്രത്തിന് വേണ്ടി ഏതറ്റം വരെയും പോകാൻ തയാറായി നില്കുന്ന ടോവിനോയുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനാമാണ് മിന്നൽ മുരളിയിൽ എന്നാണ് പ്രേക്ഷക അഭിപ്രായം. ബേസിൽ ജോസഫ് സംവിധായകനായ ചിത്രത്തിന്റെ സെക്കൻഡ് പാർട്ട് ഉടനെ ഉണ്ടാകുമെന്നും നിർമാതാവ് സോഫിയ പോൾ പറയുന്നു..
Leave a Reply