
ഏതൊക്കെ കണക്ഷന് സൂക്ഷിക്കണം, സൂക്ഷിക്കണ്ട എന്ന തീരുമാനത്തിലേക്ക് എത്തിയത് അതോടെയാണ് ! അന്ന് ഉപേക്ഷിച്ചതാണ് അത് ! ഷൈന്‍ ടോം ചാക്കോ പറയുന്നു!
തുടക്കം മുതൽ വളരെ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ നമ്മളെ വിസ്മയിപ്പിച്ചുള്ള ഒരു നടനാണ് ഷൈൻ ടോം ചാക്കോ. നടൻ എന്ന നൈലയിലല്ല സിനിമ രംഗത്ത് തുടക്കം കുറിച്ചത് സംവിധായകന് കമലിന്റെ സംവിധാന സഹായിയായി ഒൻപത് വര്‍ഷം പ്രവര്‍ത്തിച്ച ശേഷവുമാണ് ഷൈന്‍ അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്. കഥാപാത്രങ്ങളിലും വ്യത്യസ്തത പുലർത്തുന്ന ഷൈൻ തുടക്കം മുതൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. അന്നയും റസൂലും, ഇതിഹാസ, മസാല റിപ്പബ്ലിക്ക്, കമ്മട്ടിപ്പാടം, ആന്‍ മരിയ കലിപ്പിലാണ്, പോപ്കോണ്‍, ഉണ്ട, കുറുപ്പ്, ഇഷ്ക് എന്നിങ്ങനെ നിരവധി സിനിമകളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
അടുത്തിടെ ഇറങ്ങിയ ‘കുറുപ്പ്’ എന്ന ചിത്രത്തിൽ ഭാസിപ്പിള്ള എന്ന കഥാപാത്രം ദുൽഖറിനോളം പ്രാധാന്യം ആ കഥാപത്രത്തിന് ഷൈൻ നേടിയിരുന്നു, നിരവധി പേര് ഷൈനിന്റെ ആ പ്രകടനത്തെ പുകഴ്ത്തി രംഗത്ത് വന്നിരുന്നു. കൂടാതെ ഇനി ഒരുപിടി ചിത്രങ്ങളാണ് താരത്തിന്റേതായി പുറത്തിറങ്ങാനുള്ളത്. ഭീഷ്മ പര്‍വ്വം, റോയ്, വെള്ളേപ്പം തുടങ്ങിയ മലയാള സിനിമകളും ബീസ്റ്റ് എന്നിവയാണ് അത്. ഇപ്പോള്‍ തന്റെ സിനിമാ വിശേഷങ്ങളും അഭിനയ ജീവിതവും എത്രത്തോളം സുഖകരമായിട്ടാണ് കൊണ്ടുപോകുന്നത് എന്നും പുതുവര്‍ഷത്തിലേക്ക് കരുതി വെച്ചിരിക്കുന്നത് എന്താണെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് ഷൈന്‍.
ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് അഭിനയ മോഹം തോന്നി തുടങ്ങിയത്. പിന്നീട് അതിനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയായിരുന്നുവെന്നും അതിന്റെ ഫലമാണ് ഇപ്പോള്‍ കാണുന്ന നടനെന്ന പദവിയെന്നും ഷൈന്‍ പറയുന്നു. ഇന്ന് മലയാള സിനിമയിൽ അത്യാവിശം തിരക്കുള്ള ഒരു നടനായി ഷൈൻ മാറിയെങ്കിലും വാട്സ് ആപ്പ് പോലുള്ളവയില്‍ നിന്നും അകന്ന് നില്‍ക്കുകയാണ് താരം. അതിന്റെ കാരണമായി നടൻ പറയുന്നത്, ഒരു നമ്പർ ഉണ്ടായിരുന്നു. അത് പക്ഷെ ഞാൻ ജയിലില്‍ പോയ സമയത്ത് കട്ടായി പോയി. തിരികെ വന്നപ്പോള്‍ പിന്നെ അത് ആക്ടീവ് ചെയ്ത് എടുക്കാനൊന്നും തോന്നിയില്ല.

ഞാൻ അകത്തായിരുന്ന ആ രണ്ടു മാസത്തോളം വാട്സ് ആപ്പ് ഉപയോഗിച്ചിരുന്നില്ലല്ലോ, പിന്നെ തിരികെ വന്ന് കഴിഞ്ഞപ്പോള്‍ ഇനി ഇതിന്റെ ആവശ്യം ഉണ്ടോ എന്ന് ചിന്തിച്ചു. സത്യത്തിൽ ആ സമയത്താണ് എനിക്ക് ഏതൊക്കെ കണക്ഷന് സൂക്ഷിക്കണം സൂക്ഷിക്കണ്ട എന്ന തീരുമാനത്തിലേക്ക് എത്താൻ കഴിഞ്ഞത്. ഒന്നിനോടും എനിക്ക് അത്ര വലിയ ഭ്രമം തോന്നിയിട്ടില്ല. വസ്ത്രം, ബ്രാന്‍ഡഡ് ഉല്പന്നങ്ങള് എന്നിവയോടൊന്നും ഒരു താല്പര്യമില്ല. അതൊന്നും എന്നെ സംതൃപ്തിപ്പെടുത്താറുമില്ല എന്നും ഷൈന്‍ പറയുന്നു.
ഞാൻ ജയിലിൽ കഴിഞ്ഞ സമയത്താണ് ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടായത്. ‘ജീവിതത്തില്‍ ഞാൻ ആദ്യമായി ഞാന്‍ ഒരു പുസ്തകം വായിക്കുന്നത് ജയിലില്‍ വെച്ചാണ്. പൗലോ കൊയ്ലോയുടെ ദി ഫിഫ്ത് മൗണ്ടന്‍ എന്ന നോവല്‍. പുസ്തകങ്ങള്‍ക്ക് മനുഷ്യരെ ഒരുപാട് സ്വാധീനിക്കാന്‍ കഴിയുമെന്ന് ആ ദിവസങ്ങളില്‍ ഞാൻ തിരിച്ചറിഞ്ഞു. അറുപത് ദിവസം കഴിഞ്ഞാണ് ജാമ്യം കിട്ടിയത്. ആ സമയങ്ങളിൽ എനിക്ക് വേണ്ടി എന്റെ മമ്മി ഒരുപാട് കരഞ്ഞു പ്രാർഥിച്ചു. എന്നെ ജീവിതത്തിൽ പിടിച്ച് നിർത്തിയത് ആ ശക്തി ആണെന്നും ഷൈൻ പറയുന്നു.
Leave a Reply