ചരിത്രം രചിച്ച് കുറുപ്പ് ബുർജ് ഖലീഫയിൽ തെളിഞ്ഞപ്പോൾ ചിലവ് ആയത് എത്ര….!

കോവിഡ് പ്രതിസന്ധിക്ക് ശേഷം വീണ്ടും തിയറ്ററുകൾ ആവേശത്തിലാക്കി കുറുപ്പ് എത്തിയിരിക്കുകയാണ്, സമ്മിശ്ര പ്രതികരണം നേടി കുറുപ്പ് തിയറ്ററുകളിൽ നിറഞ്ഞ് ഓടുകയാണ്. സിനിമ മേഖലക്ക് ഒരു പുത്തൻ ഉണർവും പ്രതീക്ഷയും  ഏകിയിരിക്കുകയാണ് ദുൽഖർ ചിത്രം കുറുപ്പ്. ലോകമെമ്പാടുമുള്ള തിയറ്ററുകളിലാണ് കുറുപ്പ് റിലീസ് ചെയ്തിരിക്കുന്നത്. കേരളം കണ്ട ഏറ്റവും സമർഥനായ കള്ളന്റെ കഥയാണ് കുറുപ്പ്, അതുകൊണ്ട് തന്നെ ഈ ചിത്രം ഏതൊരു മലയാളിക്കും ഒരു പുത്തൻ ആവേശമായിരിക്കും, ഈ ചിത്രത്തോടെ ദുൽഖർ സൽമാൻ എന്ന യുവ നടൻ സൂപ്പർ സ്റ്റാറുകളുടെ പദവിയിലേക്ക് എത്തിയിരിക്കുകയാണ്.

ഈ ചിത്രത്തിന് വേണ്ടി ഒരുപാട് ഹാർഡ് വർക്ക് ചെയ്തിരുന്നു എന്നും കുറുപ്പ് എന്ന ചിത്രം തന്റെ രണ്ടാമത്തെ കുട്ടിയാണെന്നും ദുൽഖർ തുറന്ന് പറഞ്ഞിരുന്നു. അതുപോലെ തന്നെ മലയാള സിനിമയെ സംബംന്ധിച്ച് ഒരു പുതിയ ചരിത്രം കൂടിയാണ് കുറുപ്പ് നേടിയിരിക്കുന്നത്. ആദ്യമായിട്ടാണ് ഒരു മലയാള ചിത്രത്തിന്റെ ടീസർ ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിക്കുന്നത്. മലയാളികളെ സംബന്ധിച്ച് ഇതൊരു അഭിമാന നിമിഷം കൂടിയായിരുന്നു. മലയാള സിനിമയുടെ മൂല്യം ഉയർത്തുന്ന ഇത്തരം പ്രമോഷൻ പരിപാടിക്ക് തുടക്കം കുറിച്ചത് മലയാളത്തിന്റെ സ്വന്തം കുഞ്ഞിക്ക തന്നെയാണ്. ഈ നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ ദുൽഖറിന്റെ ഭാര്യയും മകളും ഒപ്പമുണ്ടായിരുന്നു. അമാൽ വളരെ വികാരാധീനയായിട്ടാണ് ആ നിമിഷത്തെ നോക്കികണ്ടത്.

എന്നാൽ ഇതിന് എത്ര രൂപ ചിലവായിക്കാണും എന്ന് സാധാരണക്കാരായ നമ്മളിൽ പലരും ചിന്തിച്ചിരിക്കും, അതായത് ദുബായിലെ ഒരു സ്വാകാര്യ ഏജൻസിക്കാണ് ബുര്‍ജ് ഖലീഫയുടെ ലൈറ്റിനിങ് ഡിസ്‌പ്ലേ കൈകാര്യം ചെയ്യുന്നതിന്റെ ചുമതല. ബുര്‍ജ് ഖലീഫയുടെ ഉടമസ്ഥനായ ഏമാർ പ്രോപ്പർട്ടീസിന്റെ അനുമതി നേടാൻ നാല് ആഴ്ചക്ക് മുമ്പ് തന്നെ പ്രദർശിപ്പിക്കേണ്ട കണ്ടന്റ്റ് അവർക്ക് മുന്നിൽ പ്രദർശിപ്പിക്കേണ്ടതാണ്. പ്രദര്ശിപ്പിക്കേണ്ട കണ്ടന്റ്റ് ദൈർഹ്യം, സമയം, ദിവസം എന്നിവ അനുസരിച്ച് 250000 AED (50 ലക്ഷം) മുതൽ 1 മില്യൺ AED  വരെ ചിലവ് വരാം.

അതായത് 50 ലക്ഷം മുതൽ 2 കൊടിവരെ ചിലവ് വരാം. പ്രവർത്തി ദിവസം രാവിലെ 8  മുതൽ  10 മണിവരെയുള്ള ടൈം സ്ലോട്ടിൽ കണ്ടന്റ് പ്രദർശിപ്പിക്കാൻ 50 ലക്ഷം രൂപയാണ് ചിലവ് വരുന്നത്. വീക്കെൻഡ് ദിവസമായാൽ ഇത് 350000 AED എന്ന നിലയിൽ ഉയരും. ഇനി ഇപ്പോൾ ഏത് ദിവസവും 8 മുതൽ 10 വരെയുള്ള ടൈം സ്ലോട്ടിൽ  കണ്ടന്റ്  രണ്ടു പ്രാവിശ്യം 3 മിനിറ്റ് കണ്ടന്റ്  പ്രദർശിപ്പിക്കാൻ വരുന്ന ചിലവ് 1 കോടിയാണ്. 7 മണിക്കും 12 മണിക്കും ഇടക്ക് 3 മിനിറ്റ് കണ്ടന്റ് 5 തവണ പ്രദർശിപ്പിക്കാൻ  2 കോടിയാണ് തുക വരുന്നത്. കുറുപ്പിന്റെ ട്രൈലെർ പ്രദർപ്പിച്ച സമയം വെച്ച് 50 ലക്ഷം രൂപ ആകാനാണ് സാധ്യത…

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *