ഓരോ സിനിമയും ഒരു പഠനാനുഭവം, ഞാന്‍ വീണ് പോകുമ്പോഴെല്ലാം നിങ്ങള്‍ എന്നെ പിടിച്ചുയര്‍ത്തി ! പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് ദുൽഖർ !

ദുൽഖർ സൽമാൻ നായകനായി റിലീസ് ചെയ്ത ഏറ്റവും പുതിയ സിനിമയാണ് കിംഗ് ഓഫ് കൊത്ത. വലിയ ഹൈപ്പിൽ റിലീസ് ചെയ്ത സിനിമ പക്ഷെ പ്രേക്ഷകരുടെ പ്രതീക്ഷകൊത്ത് ഉയർന്നില്ല എന്നാണ് സമൂഹ മാധ്യമങ്ങളിലെ അഭിപ്രായം. താര പുത്രന്മാർ ഒത്തുകൂടിയ ചിത്രം കൂടിയാണിത്. പ്രശസ്ത സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.  അദ്ദേഹത്തോടപ്പം ദുൽഖറും പ്രണവും ഒന്നിച്ചപ്പോൾ അത് ഒരു പുതിയ തുടക്കമാകുകയായിരുന്നു.

എന്നാൽ ചിത്രത്തിനെതിരെ നടക്കുന്നത് കനത്ത ഡിഗ്രേഡിങ് ആണെന്നാണ് ഒരു വിഭാഗം ആളുകൾ പറയുന്നത്. ഇപ്പോഴിതാ കിംഗ് ഓഫ് കൊത്ത’ നെഗറ്റീവ് പ്രചാരണങ്ങള്‍ നേടുന്നതിനിടയിലും തിയേറ്ററില്‍ എത്തുന്ന പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് ദുല്‍ഖര്‍ സല്‍മാന്‍. ദുൽഖർ പങ്കുവെച്ച കുറിപ്പിൽ പറയുന്നത് ഇങ്ങനെ, സ്‌നേഹം! എനിക്ക് സ്വപ്നം കാണാന്‍ കഴിയുന്നതിലും കൂടുതല്‍ സ്‌നേഹം എനിക്ക് എപ്പോഴും ലഭിച്ചിട്ടുണ്ട്. ഞാന്‍ ഇവിടെയുണ്ടാകാന്‍ കാരണം നിങ്ങള്‍ ഓരോരുത്തരും ആണ്. ആ സ്‌നേഹം കാരണം ഞാന്‍ എല്ലാ സമയത്തും എല്ലാം നല്‍കുന്നു. ഞാന്‍ വീണ് പോകുമ്പോഴെല്ലാം നിങ്ങള്‍ എന്നെ പിടിച്ചുയര്‍ത്തി.

ആ കരുത്ത് എന്നെ കഠിനമായി പരിശ്രമിക്കുന്നത് വീണ്ടും തുടരാന്‍ പ്രോത്സാഹിപ്പിക്കുന്നു. ഞങ്ങളുടെ സിനിമയ്ക്ക് പ്രേക്ഷകരില്‍ നിന്ന് ഇത്രയധികം സ്നേഹം ലഭിക്കുന്നതില്‍ ഞാന്‍ വിനീതനാണ്. ഒരു സെറ്റിലെ എല്ലാ ദിവസവും ഓരോ സിനിമയും ഒരു പഠനാനുഭവമാണ്. നിങ്ങളെ രസിപ്പിക്കാന്‍ ഞങ്ങളുടെ സിനിമയ്ക്ക് അവസരം നല്‍കുന്ന ഓരോരുത്തര്‍ക്കും നന്ദി, നിങ്ങളുടെ ഓണത്തിന്റെ ഭാഗമാകാന്‍ ഞങ്ങള്‍ക്ക് സാധിച്ചതില്‍ സന്തോഷം. ഞങ്ങളുടെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് പ്രേക്ഷകര്‍ക്ക് നന്ദി പറയുന്നു” എന്നാണ് ദുല്‍ഖര്‍ കുറിച്ചത്.

 

അതുപോലെ തന്നെ സിനിമയെ കുറിച്ച് മോശം മോശം അഭിപ്രായം പ്രചരിപ്പിക്കുന്നവർക്ക് എതിരെ നടൻ ഷമ്മി തിലകനും രംഗത്ത് വന്നിരുന്നു. കിങ് ഓഫ് കൊത്ത’ നല്ല സിനിമയാണെന്നും എന്തുകൊണ്ടാണ് സിനിമയെ ഡീഗ്രേഡ് ചെയ്യുന്ന പ്രവർത്തനങ്ങളുണ്ടാകുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും സിനിമയിൽ ദുൽഖറിന്റെ അച്ഛനായി അഭിനയിച്ച ഷമ്മി തിലകൻ. സിനിമയിൽ അഭിനയിച്ചുകൊണ്ടിരുന്നപ്പോൾ തന്നെ അഭിലാഷ് ജോഷിയുടെ സംവിധാന മികവ് മനസ്സിലായതാണ്, സിനിമ കണ്ടപ്പോഴാണ് എത്രത്തോളം മികച്ച ഒരു സംവിധായകനാണ് അഭിലാഷ് എന്ന് പൂർണമായും മനസ്സിലാക്കിയത് എന്ന് ഷമ്മി തിലകൻ പറയുന്നു.

അതുപോലെ തന്നെ സൂപ്പർ ഹിറ്റ് സംവിധായകനായ ജോഷിയുടെ നൂറാമത്തെ സിനിമയോട് നവാഗതനായ അഭിലാഷിന്റെ ആദ്യചിത്രം താരതമ്യം ചെയ്യരുതെന്നാണ് ഷമ്മി തിലകൻ പറയുന്നത്. പിതാവിന്റെ മഹത്വത്തിന്റെ ഭാരം മക്കളുടെ തലയിൽ വച്ച് കെട്ടരുതെന്നും താനും അത്തരത്തിലുള്ള അനുഭവങ്ങളിലൂടെ കടന്നുപോയവനാണെന്നും ഷമ്മി തിലകൻ മനോരമ ഓൺലൈനിനോട് പറഞ്ഞു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *