
‘സിനിമയിൽ ഒന്നും ആകാൻ പറ്റാതെ പോയ അച്ഛന്റെ മകൻ’ ! കെന്നഡി ജോൺ വിക്ടർ എന്ന ചിയാൻ വിക്രമിനെ കുറിച്ച് അധികമാർക്കും അറിയാത്ത ചില കാര്യങ്ങൾ !!
നമ്മൾ മലയാളികൾക്ക് എന്നും ഒരു പ്രത്യേക ഇഷ്ടമുള്ള നടനാണ് ചിയാൻ വിക്രം. തെന്നിന്ത്യയിലെ സൂപ്പർ സ്റ്റാറുകളിൽ ഒരാളായ വിക്രം നിരവധി കച്ചവട സിനിമകളുടെയും നിരൂപകപ്രശംസ നേടിയ ചിത്രങ്ങളുടെയുംഭാഗമായി സിനിമക്കുള്ളിൽ തന്റേതായ ഒരിടം നേടിയെടുത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ നിരവധി വേഷങ്ങൾ അഭിനയമികവ് കൊണ്ട് ശ്രദ്ധിയ്ക്കപ്പെട്ടിട്ടുണ്ട്. ചിയാൻ വിക്രം എന്ന പേരിൽ അറിയപ്പെടുന്ന താരം നിരവധി ഫിലിംഫെയർ അവാർഡുകളും മികച്ച നടനുള്ള ദേശീയ അവാർഡും സ്വന്തമാക്കിയ ആളാണ്.
നടന്റെ യഥാർഥ പേര് കെന്നഡി ജോൺ വിക്ടർ എന്നായിരുന്നു. കെന്നി എന്നായിരുന്നു വിളിപ്പേര്. എന്നാൽ അച്ഛന്റെ പേരിൽ നിന്ന് ‘VI’, കെന്നഡി എന്ന പേരിൽ നിന്ന് ‘K’, അമ്മയുടെ പേരിൽ നിന്ന് ‘RA’, ജന്മരാശി ചിഹ്നമായ ഏരീസിനെ സൂചിപ്പിക്കുന്ന ‘RAM’ എന്നീ ഭാഗങ്ങൾ ഒന്നിച്ച് ചേർത്ത് VIKRAM എന്ന പേര് സ്വീകരിക്കുകയായിരുന്നു. വിക്രത്തിന്റെ അച്ഛൻ വിനോദ് രാജും ഒരു നടനായിരുന്നു. പക്ഷെ അധികമാർക്കും അറിയില്ല കാരണം അദ്ദേഹം അങ്ങനെ അറിപ്പെടുന്ന ഒരു നടനൊന്നും ആയിരുന്നില്ല, ഒരുപാട് അവസരങ്ങൾക്ക് വേണ്ടി ശ്രമിച്ചിരുന്നു എങ്കിലും അതിന് കഴിഞ്ഞിരുന്നില്ല, കുറച്ച് കന്നഡ സിനിമകളിലും അഭിനച്ചിരുന്നു. ഗില്ലി, തിരുപ്പാച്ചി തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ആ അച്ഛന്റെ ഏറ്റവും വലിയ ആഹ്രഹമായിരുന്നു തനിക്ക് ആകാൻ പറ്റാത്തത് മകനിലൂടെ നിറവേറ്റണം എന്ന്.
ലൊയോള കോളേജിൽ നിന്നാണ് വിക്രം ഇംഗ്ലീഷിൽ ബിരുദം നേടിയ ആളാണ് വിക്രം. നായകവേഷങ്ങളിൽ അഭിനയിക്കുന്നതിന് മുമ്പ് മലയാളത്തിലടക്കം നിരവധി ചിത്രങ്ങളിൽ വിക്രം സഹതാരമായിഅഭിനയിച്ചിട്ടുണ്ട്. പിന്നണിഗായകനായും പ്രവർത്തിച്ചിട്ടുള്ള വിക്രം നിരവധി നടന്മാർക്ക് ശബ്ദം നൽകുകയും ചെയ്തിട്ടുണ്ട്. ശങ്കറിന്റെ ‘കാതലൻ’ എന്ന ചിത്രത്തിന് വേണ്ടി പ്രഭുദേവയ്ക്കും ‘കുരുതിപ്പുനൽ’ എന്ന ചിത്രത്തിൽ കമലഹാസനും ‘കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ’ എന്ന ചിത്രത്തിൽ അബ്ബാസിനും ശബ്ദം നൽകിയത് വിക്രമാണ്.

അതിലും ഏറെ ശ്രദ്ദേയമായ കാര്യം വിക്രമിന്റെ ഭാര്യ ശൈലജ ഒരു മലയാളിയായാണ്. 980-ൽ കാലൊടിഞ്ഞതിനെ തുടർന്ന് വിക്രം വിശ്രമത്തിലായിരുന്ന സമയത്തായിരുന്നു വിവാഹം. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം നടന്നത്. ക്രിസ്തീയ ആചാര പ്രകാരം പള്ളിയിൽവെച്ചും വിവാഹച്ചടങ്ങ് നടന്നിരുന്നു. മണിരത്നം സംവിധാനം ചെയ്ത വിക്രം നായകനായി എത്തിയ ‘രാവണൻ’ ജർമൻ ഭാഷയിൽ മൊഴിമാറ്റം ചെയ്യപ്പെട്ട ആദ്യത്തെ ഇന്ത്യൻ സിനിമയാണ്. ഏഴു വർഷത്തോളം നീണ്ട കഠിന പ്രയത്നത്തിനൊടുവിലാണ് വിക്രം തമിഴ് സിനിമാ രംഗത്ത് അംഗീകരിക്കപ്പെടുന്ന നടനായി മാറിയത്. തന്റെ കഥാപാത്രത്തിന് വേണ്ടി എന്ത് കഷ്ടപ്പാടും ബുദ്ധിമുട്ടും സഹിക്കാൻ തയാറായ വിക്രം എന്നും നമ്മളെ വിസ്മയിപ്പിച്ചുട്ടുള്ള ആളാണ്.
മോഹനലാലിനെ കുറിച്ചും മമ്മൂട്ടിയെ കുറിച്ചും വിക്രത്തിന്റെ വാക്കുകൾ ഇങ്ങനെ ഞാന്‍ ഒരു പക്കാ മമ്മൂട്ടി ഫാന്‍ ആണ്. പ്രത്യേകിച്ച് മലയാളത്തില്‍ ഞാന്‍ തുടങ്ങിയത് തന്നെ അദ്ദേഹത്തിന്റെ സിനിമകളിലാണ്. മമ്മൂക്കയുടെ മൂന്ന് പടങ്ങള്‍ ഞങ്ങൾ ഒരുമിച്ച് ചെയ്തിട്ടുണ്ട്. ഞാന്‍ എപ്പോഴും മമ്മൂക്കയെ കുറിച്ച് വളരെ അത്ഭുതപ്പെടാറുണ്ട്. അദ്ദേഹം ഈ പ്രായത്തിലും ഏറ്റവും സ്മാര്‍ട്ട് ആയിട്ടുള്ള ഹീറോ ആണ്. വീട്ടില്‍ എന്റെ ഭാര്യ ഒരു കടുത്ത ലാലേട്ടന് ഫാനാണ്. അത് പോലെ ഒരു ഫാന്‍ വേറെ ഉണ്ടാവില്ല. അത്രക്ക് ഇഷ്ടമാണ്. എല്ലാ ലാലേട്ടന് പടവും ഞാന്‍ കണ്ടിട്ടുണ്ട്. എന്നോട് കാണണം എന്ന് ഭാര്യ പറയും. അങ്ങനെ സിനിമകള്‍ കണ്ട് ഞാനും ഒരു ഫാനാണ്. മമ്മൂക്കയോട് ഭയങ്കര ഇഷ്ടം. ലാലേട്ടനും ഇഷ്ടം.
Leave a Reply