
മോഹന്‍ലാലിന് ലക്ഷ്യം ബിസിനസ് മാത്രമാണോ ! മോഹന്‍ലാല്‍ എന്ന നടന് പണ്ട് മുതലേ ഒരു പ്രൊഡ്യൂസര്‍ ആയിരുന്നു ! വിശദീകരണവുമായി ആരാധകര്‍ !
മലയാളികളുടെ സ്വന്തം ലാലേട്ടൻ. ഇന്ന് ഏറ്റവും കൂടുതൽ താര മൂല്യമുള്ള നായകന്മാരിൽ മുൻ നിരയിൽ നിൽക്കുന്നു, കൈ നിറയെ ചിത്രങ്ങൾ, മലയാള സിനിമയുടെ ചരിത്രത്തില്‍ ഏറ്റവും വലിയ മുതൽ മുടക്കിൽ പുറത്തിറങ്ങിയ ചിത്രമാണ് ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’. നൂറ് കോടിയ്ക്ക് മുകളില്‍ മുടക്ക് മുതല്‍ ആവശ്യമായി വന്ന സിനിമ കഴിഞ്ഞ മാസമാണ് തിയറ്ററുകളിലേക്ക് എത്തിയത്. ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് ഒത്തിരി വിവാദങ്ങള്‍ ഉയര്‍ന്ന് വന്നിരുന്നു.അതിൽ കൂടുതലും ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ടായിരുന്നു.
തിയറ്ററുകള്‍ക്ക് പകരം മരക്കാര്‍ ഒടിടി യില്‍ റിലീസ് ചെയ്യുമെന്നതിനെ പലരും എതിര്‍ത്തു. ഇതോടെ മോഹന്‍ലാലിന് ബിസിനസ് മാത്രമാണ് ലക്ഷ്യമെന്ന ആരോപണവും ശക്തമായി ഉയർന്നു വന്നിരുന്നു. എന്നാൽ മരക്കാരിന്റെ പ്രശ്ങ്ങൾ കടുത്തപ്പോൾ മോഹൻലാൽ തന്നെ ഉറക്കെ വിളിച്ചു പറഞ്ഞിരുന്നു ഞാൻ നൂറു ശതമാനം ബിസിനെസ്സ് കാരൻ തന്നെ ആണ്, നൂറ് കോടി മുടക്കിയാൽ 105 കോടി കിട്ടണം എന്ന് ആഗ്രഹിക്കുന്നതിൽ എന്താണ് തെറ്റ് എന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇപ്പോഴിതാ ഈ വിഷയത്തോട് പ്രതികരിച്ചുകൊണ്ട് ലാലേട്ടന്റെ ആരാധകര്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. അതിൽ പറയുന്നത് ഇങ്ങനെ, മരക്കാർ റിലീസ് സമയം തൊട്ട് കേട്ടു വരുന്ന ഒരു ആ രോ പണമാണ് ലാലേട്ടന് ബി സി നസ് മാത്രമാണ് ഇപ്പോഴത്തെ ലക്ഷ്യം എന്ന്, അല്ലാതെ നല്ല സിനിമ എടുക്കല്‍ അല്ല എന്ന്. അതു കൊണ്ട് മാത്രം ആണ് അദ്ദേഹം ആശീര്‍വാദിന്റെ സിനിമകള്‍ മാത്രം ചെയ്യുന്നു എന്നുള്ളത്. ഒരുപരിധി വരെ സിനിമയെ ബിസിനസ് ആയി തന്നെ സമീപിക്കുന്നവര്‍ തന്നെയാകും ഇന്ന് ഇന്‍ഡസ്ട്രയില്‍ കൂടുതലും പേരും.

ഇറക്കുന്ന പണത്തിനു ലാഭം ഇത് ചിന്തിക്കാത്തവര്‍ സിനിമ എടുക്കാന്‍ ഇറങ്ങുകയുമില്ല. ആ ഒരു ബിസിനസ് സ്കോപ്പ് കണ്ടിട്ട് തന്നെയാകണം ഒരു വിധം സേഫ് സോണില്‍ ആണെന്ന് തോന്നുന്ന പഴയതും ഒപ്പം പുതു തലമുറയില്‍പെട്ട നടനും, നടിയും, സംവിധായകരും എല്ലാം പ്രൊഡക്ഷനില്‍ ഒരു കൈ നോക്കുന്നത്. ഇനി മോഹന്‍ലാല്‍ പ്രൊഡ്യൂസ് ചെയ്ത സിനിമകൾ നോക്കാം. ഇതില്‍ കൂടുതലും കലാമൂല്യം ഉള്ളവയും, മാസ്സ് മസാലയും ഒക്കെ ഉണ്ടായിരുന്നു. കൂടുതല്‍ പൈസ എറിഞ്ഞു കൂടുതല്‍ പൈസ നേടുക എന്നതാണ് എല്ലാവരുടെയും ലക്ഷ്യം. പക്ഷെ ഇത് മലയാള സിനിമക്ക് ഗുണമേ ചെയ്യുകയുള്ളൂ.
മോഹൻലാൽ പണ്ടുമുതലേ ഒരു നിർമാതാവ് ആയിരുന്നു. അതു ആശീര്‍വാദില്‍ ആന്റണി പെരുമ്പാവൂരിന്റെ കയ്യില്‍ എത്തിയപ്പോള്‍ അതിന്റെ സ്കേല്‍ കൂടി എന്നുമാത്രം. മോഹൻലാലിൻറെ മാസ് ഇമേജ് ആണ് ആന്റണിയുടെ ബിസിനസ് ഐഡിയ എന്ന് തോന്നുന്നു. അതൊരു പരിധി വരെ വിജയിക്കുകയും ചെയ്തു. ഇനിയുള്ള പ്രൊജക്ടുകള്‍ അത്രയും ബഡ്ജറ്റ് ആവശ്യം ഉള്ള സിനിമകള്‍ തന്നെയാണ്. ആ റിസ്ക് എടുക്കാന്‍ ആശീര്‍വാദ് പോലെ വല്യ സ്കേല്‍ ഉള്ള പ്രൊഡക്ഷന്‍ ഹൗസ് മലയാളത്തില്‍ വേറെ വരുന്നില്ല എന്നുള്ളതാണ് സത്യം എന്നും ആ കുറിപ്പിൽ പറയുന്നു…
Leave a Reply