
അമേരിക്കയിലേക്ക് വരാനും, ഞാൻ എങ്ങനെയാണെന്ന് നോക്കി മനസിലാക്കിയതിനു ശേഷം വിവാഹം തീരുമാനിക്കാം എന്നാണ് പ്രവീൺ പറഞ്ഞത് ! അർച്ചന സുശീലൻ പറയുന്നു !
കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരമാണ് നടി അർച്ചന സുശീലൻ. ഗ്ലോറി എന്ന കഥാപാത്രത്തിന്റെ പേരിലാണ് ഇപ്പോഴും അർച്ചനയെ അറിയപ്പെടുന്നത്. മനസപുത്രി എന്ന സീരിയലിൽ വില്ലത്തി വേഷം ചെയ്തുകൊണ്ടാണ് താരം അഭിനയ രംഗത്ത് എത്തുന്നത്., ഒരു മികച്ച ഡാൻസർ കൂടിയായ അർച്ചന നിരവധി സ്റ്റേജ് ഷോകൾ ചെയ്തിട്ടുണ്ട്. അഭിനയ രംഗത്ത് തിളങ്ങി നിന്ന സമയത്താണ് അർച്ചന ആദ്യം വിവാഹിതയാകുന്നത്. അർച്ചനയുടെ സഹോദരനെ ആയിരുന്നു നടി ആര്യ വിവാഹം കഴിച്ചിരുന്നത്.
പക്ഷെ ആ ബദ്ധം പിരിഞ്ഞെങ്കിലും അർച്ചനയും ആര്യയും ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്. വളരെ ആഡംബരമായി നടന്ന അർച്ചനയുടെ വിവാഹം വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു. പക്ഷെ ഈ ബദ്ധം എന്നാണ് വേർപിരിഞ്ഞത് എന്ന് ഇപ്പോഴും പ്രേക്ഷകർക്ക് അത്ര വ്യക്തമല്ല എങ്കിലും ഏറെ കാലമായി അർച്ചന സിംഗിൾ ലൈഫ് ആയിരുന്നു. പിന്നീട് നമ്മൾ കണ്ടത് പെട്ടന്ന് അമേരിക്കയിൽ വെച്ച് വിവാഹിതയായ അർച്ചനയെ ആണ്. ഇപ്പോഴിതാ തനറെ വിവാഹത്തെ കുറിച്ച് അർച്ചന പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.
മാട്രിമോണി സൈറ്റ് വഴിയാണ് തങ്ങൾ പരിചയപെടുന്നത് എന്നാണ് അർച്ചന പറയുന്നത്. ഏകദേശം കഴിഞ്ഞ ക്രിസ്തുമസ് ടൈമില്‍ ആണ് ഞാന്‍ മാട്രിമോണി സൈറ്റിൽ സൈന്‍ ആപ്പ് ചെയ്യുന്നത്. ഓള്‍മോസ്റ്റ് ആ സമയത്തോടെയാണ് പ്രവീണും അതിലേക്ക് ജോയിൻ ചെയ്തത്. അങ്ങനെ ഞങ്ങള്‍ കണക്റ്റ് ആയി, ജനുവരി ആദ്യം മെസേജ് പരസ്പരം അയച്ചു. ജനുവരി അഞ്ചൊക്കെ ആയപ്പോഴാണ് പരസ്പരം വീഡിയോകോള്‍ ചെയ്യുന്നത്. പക്ഷെ ആദ്യമൊക്കെ എനിക്ക് ഒരുപാട് കണ്‍ഫ്യൂഷന്‍സ് ഉണ്ടായിരുന്നു, കാരണം യൂ എസ്സില്‍ ആണ് പുള്ളി. പക്ഷെ സംസാരിക്കുമ്പോള്‍ ഞാന്‍ വളരെ കംഫര്‍ട്ട് ആയി ഫീൽ ചെയ്തു.

അദ്ദേഹം കഴിഞ്ഞ പതിനെട്ട് വർഷമായി അവിടെ സെറ്റിൽ ചെയ്തിരിക്കുകയാണ്, മുംബൈയിലാണ് അദ്ദേഹം പഠിച്ച് വളര്‍ന്നത്, ആദ്യമായി സംസാരിക്കുമ്പോൾ ഞങ്ങൾ ഏകദേശം ആറു മണിക്കൂറോളം സംസാരിച്ചു, ഹിന്ദിയില്‍ ആണ് ആദ്യം സംസാരിക്കുന്നത്. ആദ്യം സംസാരിക്കുമ്പോള്‍ തന്നെ നമുക്ക് ഒരു പോസിറ്റീവ് വൈബ് ഫീല്‍ ചെയ്തിരുന്നു. അങ്ങനെ ഞങ്ങൾ ഒരുപാട് സംസാരിക്കാൻ തുടങ്ങി, അതോടൊപ്പം കുടുംബങ്ങൾ തമ്മിൽ പരിചയപ്പെടുകയും കൂടുതൽ അടുക്കുകയും ചെയ്തു.
ശേഷം അദ്ദേഹം എന്നോട് പറഞ്ഞു, അമേരിക്കയിലേക്ക് വരാനും ഞാന്‍ എങ്ങിനെയാണ് എന്ന് നോക്കി മനസിലാക്കിയ ശേഷം ഒരു തീരുമാനം എടുത്താൽ മതിയെന്നും, അറേഞ്ച്ഡ് കം ലവ് ആണ് ഞങ്ങളുടേത്, അങ്ങനെ വിവാഹം നടത്താൻ തീരുമാനിച്ചു, സുഖമില്ലാതിരുന്നത് കൊണ്ട് അമ്മയ്ക്കും അച്ഛനും വരാൻ പറ്റിയില്ല, പക്ഷെ വീഡിയോ കോളിലൂടെ അനുഗ്രഹം വാങ്ങിയിരുന്നു, ഇനി ഭർത്താവ് പ്രവീണിനൊപ്പം ഇവിടെ തന്നെ സെറ്റിൽ ചെയ്യാനാണ് തീരുമാനം. ഇപ്പോൾ താൻ അതീവ സന്തോഷവതി ആണെന്നും അർച്ചന പറയുന്നു.
Leave a Reply