
‘ഫാസിലിന്റെ ഈ കണ്ടെത്തൽ പ,രാ,ജ,യ,മാ,യി,രു,ന്നോ’ ! നായകൻ അമേരിക്കയിലും നായിക ഇന്ന് ലോകപ്രശസ്തയും !
ചില സിനിമകൾ നമ്മളെ ഒരുപാട് സ്വാധീനിക്കാറുണ്ട്. അത്തരത്തിൽ ഒരു കാലഘട്ടത്തിൽ കൗമാരക്കാരെ മോഹിപ്പിച്ച സിനിമ ആയിരുന്നു ‘എന്നെന്നും കണ്ണേട്ടന്റെ’. ഈ ചിത്രം കണ്ടിട്ടില്ലാത്ത മലയാളികൾ ചുരുക്കമായിരിക്കും. 1986 ൽ ഫാസിൽ സംവിധാനം ചെയ്ത് പുറത്തിറക്കിയ ഈ ചിത്രത്തിൽ പുതുമുഖങ്ങളായ സംഗീതും സോണിയയുമാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 1986 ലെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള പുരസ്കാരം ലഭിച്ചിരുന്നു. ശ്രീവിദ്യയ്ക്ക് മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്കാരവും ലഭിച്ചു. നിരൂപക പ്രശംസ ഏറ്റുവാങ്ങിയെങ്കിലും ഈ ചിത്രം ബോക്സോഫീസിൽ വമ്പൻ പരാജയമായിരുന്നു. പക്ഷേ ഇതേ ചിത്രം ഫാസിൽ തന്നെ തമിഴിൽ ‘വർഷം പതിനാറ്’ എന്ന പേരിൽ പുനർനിർമിച്ചപ്പോൾ അവിടെ ഈ ചിത്രം വമ്പൻ വിജയമായിരുന്നു.
ചിത്രം ഇറങ്ങിയിട്ട് വർഷങ്ങൾ ഒരുപാട് ആകുന്നു എങ്കിലും ചിത്രത്തിലെ ആ രണ്ടു മുഖങ്ങൾ ഇന്നും നമ്മൾ മലയാളികളുടെ കണ്മുന്നിൽ നിന്നും മാഞ്ഞിട്ടില്ല. ഒരു വിഷു റിലീസായിട്ടാണ് അന്ന് ചിത്രം പുറത്തിറങ്ങിയത്. കണ്ണനും കണ്ണേട്ടന്റെ രാധികയും പുതുമുഖങ്ങൾ ആയിരുന്നു. കണ്ണേട്ടനായി കൗമാരക്കാരനായ എത്തിയ ചുള്ളൻ ചെക്കൻ സംഗീത് പിള്ള ആയിരുന്നു. ഈ സിനിമയിൽ അഭിനയിക്കുമ്പോൾ സംഗീത് ആസ്ട്രേലിയയിൽ പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു. സംഗീതിന്റെ മാതാപിതാക്കൾക്ക് അവിടെ ആയിരുന്നു ജോലി, കണ്ണൻ എന്ന കഥാപാത്രത്തിന് ശബ്ദം കൊടുത്തത് നടനും ഗായകനുമായ കൃഷ്ണചന്ദ്രൻ ആയിരുന്നു.
ഈ ചിത്രത്തിൽ അഭിനയിക്കാൻ വേണ്ടി മാത്രം സംഗീത് ആസ്ട്രേലിയയിൽ നിന്നും നാട്ടിൽ എത്തുകയായിരുന്നു. സിനിമ ചെയ്ത ശേഷം വീണ്ടും ആസ്ട്രേലിയയിലേക്ക് മടങ്ങുകയും ചെയ്തു. ശേഷം ഇന്ഡഗ്രേറ്റഡ് മാർക്കറ്റിങ്, ബ്രാൻഡ് ഡെവലപ്പ്മെന്റ് എന്നീ മേഖലകളിൽ ജോലി ചെയ്തിരുന്നു. ശേഷം 2005 മുതൽ ബി ബി ഡി ഒ എന്ന ഇന്റർനാഷണൽ പരസ്യ കമ്പനിയിൽ ജോലി ചെയ്തിരുന്നു. ഈ ജോലിയുടെ ഭാഗമായി കുറച്ചുനാൾ ഇന്ത്യയിലും താമസിച്ചിരുന്നു. ഇപ്പോൾ അദ്ദേഹം വിവാഹിതനും മൂന്ന് കുട്ടികളുടെ അച്ഛനുമാണ്. ഭാര്യ വന്ദനയാണ്, ഇവർ ഇപ്പോൾ കുടുംബ സമേതം ന്യൂയോർക്കിലാണ് താമസം.

അതുപോലെ ചിത്രത്തിൽ കണ്ണേട്ടന്റെ രാധികയായി എത്തിയത് സോണിയ ജി നായർ ആയിരുന്നു. സോണിയ ബാലതാരമായിട്ടാണ് സിനിമയിൽ എത്തിയത്. മനോരഥം, തീക്കടൽ എന്നിങ്ങനെ ഒന്ന് രണ്ടു ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു. ശേഷം ആദ്യമായി നായികയായത് എന്നെന്നും കേന്നേട്ടന്റെ എന്ന ചിത്രത്തിലാണ്. സോണിയക്ക് ശബ്ദം നൽകിയത് ഭാഗ്യലക്ഷ്മി ആയിരുന്നു. കോട്ടയം ബിസിഎം കോളേജിൽ പ്രീഡിഗ്രിക്ക് പഠിച്ചുകൊണ്ടിരിന്നപ്പോൾ ആയിരുന്നു ആ ചിത്രത്തിൽ അഭിനയിച്ചത്. എന്നാൽ ആദ്യ സിനിമക്ക് ശേഷം അവർ സിനിമ ലോകത്തോട് തന്നെ വിടപറഞ്ഞു, നൃത്ത രംഗത്ത് വളരെ സജീവമാകുകയും. ഇപ്പോൾ വിവാഹ ശേഷം സോണിയ ഓസ്ട്രേലിയയിലേക്ക് പോകുകയായിരുന്നു. അവിടെയും നൃത്ത വിദ്യാലയം നടത്തുകയും ഒപ്പം ഉപരിപഠനം പൂർത്തിയാക്കുകയും ചെയ്തിരുന്നു. കുടുംബമായി സന്തോഷമായിരിക്കുന്നു. അവർ ഇന്ന് ലോക പ്രശസ്ത നർത്തകിയായായിരുന്നു.
ട്രാജഡി ഇഷ്ടമല്ലാത്ത സോണിയ ഈ സിനിമയുടെ ചിത്രീകരണ സമയത്ത് ഫാസിലിനോട് പറഞ്ഞരുന്നു ഇതിന്റെ ക്ളൈമാക്സ് ഒന്ന് മാറ്റാൻ പറ്റുമോ എന്ന്.. നായകനും നായികയും രണ്ടുവഴിക്ക് പിരിയുന്നത് കഷ്ടമാണ് എന്നും.. പക്ഷെ എന്നിട്ടും ചിത്രത്തിന്റെ ക്ളൈമാക്സ് ട്രാജഡി ആയിരുന്നു….
Leave a Reply