നസ്രിയയും എന്റെ ഭാര്യയെ പോലെ ആകണം എന്നാണ് എന്റെ ആഗ്രഹം ! മരുമകളായി തിരഞ്ഞെടുക്കൽ കാരണങ്ങൾ പലത് ! ഫാസിൽ പറയുന്നു !

മലയാളത്തിലെ വളരെ പ്രശസ്ത താര കുടുംബങ്ങളിൽ ഒന്നാണ് സംവിധായകൻ ഫാസിലിന്റേത്, ഏറ്റവും മികച്ച സംവിധയകരിൽ ഒരാളായ ഫാസിൽ മലയാള സിനിമക്ക് നൽകിയ സംഭാവനകൾ വളരെ വലുതാണ്. നാല് മക്കളാണ് ഫാസിലിന്, രണ്ടും പെണ്കുട്ടികളൂം രണ്ടു ആൺകുട്ടികളൂം. അതിൽ ആൺ മക്കൾ രണ്ടുപേരും സിനിമ രംഗത്ത് തിരക്കുള്ള നടന്മാരാണ്. ഫഹദ് ബാലതമായി സിനിമയിൽ എത്തിയതാണ്. പപ്പയുടെ സ്വന്തം അപ്പൂസിൽ ബാലതാരമായാണ് ഫഹദ് അഭിനയത്തിലെത്തിയത്. പിന്നീട് ഫഹദ് നടനായി അഭിനയിച്ച ആദ്യ സിനിമ പരാജയമായിരുന്നതോടെ ഫഹദ് ഒരുപാട് പരിഹാസങ്ങൾ നേരിട്ടിരുന്നു.

അതോടെ സിനിമയിൽ നിന്നും ഒരു നീണ്ട ഇടവേള എടുത്ത ഫഹദ് പിന്നീട് സിനിമയിലേക്ക് വളരെ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. പിന്നീട ഈ നിമിഷം വരെ വിജയങ്ങളുടെ ഒരു പൊടി പൂരമായിരുന്നു ഫഹദിന്റെ സിനിമ കരിയറിൽ സംഭവിച്ചത്, ഇന്ന് അദ്ദേഹം സൗത്തിന്ത്യയിൽ തന്നെ വളരെ തിരക്കുള്ള പ്രശസ്തനായ നടനാണ്. ബാംഗ്ലൂര്‍ ഡേയ്‌സില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു ഇവരുടെ വിവാഹകാര്യം പുറത്തുവരുന്നത്. ഈ ചിത്രം കഴിഞ്ഞ് അധികം വൈകാതെ തന്നെ ഇരുവരും വിവാഹിതരാവുകയായിരുന്നു. അടുത്തിടെയാണ് 7ാം വിവാഹ വാര്‍ഷികം ഇരുവരും ആഘോഷിച്ചത്.

നാസിയ വിവാഹ ശേഷവും അഭിനയം സിനിമ നിർമ്മാണം എന്നീ മേഖലകളിൽ സജീവമാണ്. ഇപ്പോൾ ഫാസിൽ നസ്രിയയെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഫാസിലിന്റെ വാക്കുകൾ ഇങ്ങനെ, ചില സിനിമകലുഡ്‌ പൂജ സമയങ്ങളിലും ടിവി ഷോകളിലും നസ്രിയയെ കണ്ടിട്ടുണ്ട്, അങ്ങനെയെപ്പോഴോ ആണ് ഷാനുവിന് നസ്രിയയെ ആലോചിച്ചാലോ എന്ന ചിന്ത വരുന്നത്. ഷാനുവിനോട് ഇക്കാര്യം പറഞ്ഞപ്പോൾ എന്റെ മനസ്സിൽ ഉള്ള മറുപടി തന്നെയാണ് നൽകിയത്. നമുക്ക് പരിചയം ഉള്ള കുട്ടിയെപ്പോലെ തോനുന്നു എന്നാണ് ഷാനു മറുപടി നൽകിയത്.

ഈ കാര്യം നസ്രിയയുടെ രക്ഷിതാക്കളോട് ചോദിച്ചപ്പോൾ അവർക്കും അത് വളരെ സന്തോഷമുള്ള കാര്യമാണ്. അതുപോലെ തന്റെ മറ്റൊരു മകനായ ഫർഹാനോട് ചോദിച്ചപ്പോൾ അവന്റെ മറുപടിയാണ് എന്നെ ഏറെ രസകരമായി തോന്നിയത്. ഷാനൂന് നസ്രിയയെ ആലോചിച്ചാലോ എന്ന് ചോദിച്ചപ്പോൾ വാപ്പയെന്താ കോമഡി പറയുകയാണോ, ആ കുട്ടി അതിനു സമ്മതിക്കുമോ എന്നായിരുന്നു മറുപടി. അതോടെ ഒരു കാര്യം മനസിലായി, നസ്രിയയെ ആലോചിച്ചതിൽ ആരും കുറ്റം പറയില്ല എന്ന്.

വളരെ മുടുക്കിയും, ക്യൂട്ടും അതുപോലെ വളരെ  ഇന്റലിജൻസ് ആയ കുട്ടിയാണ് നസ്രിയ. ഏത് കാര്യവും വളരെ പോസിറ്റീവായിട്ടാണ് അവൾ എടുക്കുന്നത്, പലസമയത്തും നസ്രിയയുടെ പോസിറ്റീവ് ചിന്ത കണ്ടിട്ട് അത്ഭുതം തോന്നിയിട്ടുണ്ട്. അതുപോലെ ഞാൻ സിനിമയിൽ ആയിരുന്നപ്പോൾ എന്റെ കുടുംബം നോക്കിയിരുന്നത് എന്റെ ഭാര്യയാണ്, നസ്രിയയും അതെ പോലെ തന്നെ വേണം എന്നാണ് ആഗ്രഹം. ഇവിടെ നിൽക്കുന്നതിനേക്കാൾ ഷാനുവിന്റെ കൂടെ വേണം എന്നാണ് ആഗ്രഹം. അതുപോലെ തന്നെ അവളും സിനിമയുടെ ഏതെങ്കിലും മേഖലകളിൽ ആക്റ്റീവ് ആയിരിക്കണം എന്നും ആഗ്രഹമുണ്ട്.

അതുപോലെ എനിക്ക് എന്റെ രണ്ടു ആണ്മക്കളുമായി കമ്മ്യൂണികേറ്റ് ചെയ്യാൻ സാധിക്കുന്നതിനേക്കാളും എളുപ്പം നസ്രിയയുമായി കമ്മ്യൂണിക്കേറ്റ് ചെയ്യാൻ പറ്റും എന്ന് തോന്നിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഷാനുവിന്റെയും ഫർഹാന്റെയും രക്ഷാകർത്താവായി നസ്രിയയെ പോസ്റ്റ് ചെയ്‌താൽ നന്നായിരിക്കും എന്ന് തോന്നിയിട്ടുണ്ട്. അവൾ അങ്ങനെ ഒരു കുട്ടിയാണ് എന്നും ഫാസിൽ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *