
‘പതിനെട്ട് വർഷത്തെ ദാമ്പത്യം ഞങ്ങൾ അവസാനിപ്പിക്കുന്നു’ ! ഇനി ഒരുമിച്ചില്ല ! ധനുഷും ഐശ്വര്യ രജനികാന്തും വേർപിരിയുന്നു !
ഇന്ന് ഇന്ത്യൻ സിനിമയിൽ അറിയപ്പടുന്ന പ്രശസ്ത നടനാണ് ധനുഷ്. ഹോളിവുഡ് സിനിമയിൽ വരെ തന്റെ സാനിധ്യം അറിയിച്ച ധനുഷ് മികച്ച നടനുള്ള ദേശിയ പുരസ്കാരംവരെ സ്വന്തമാക്കി കഴിഞ്ഞു. ഇന്ന് സിനിമ ലോകത്ത് വിവാഹവും വേർപിരിയലും ഒരു നിത്യ സംഭവമായി മാറിക്കഴിഞ്ഞു. ധനുഷും സൂപ്പർ സ്റ്റാർ രജനികാന്തിന്റെ മകൾ ഐശ്വര്യയും തമ്മിൽ വിവാഹിതരായത് അന്ന് സിനിമ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. ഇരുവർക്കും രണ്ടു ആൺമക്കളാണ് ഉള്ളത്, മനോഹരമായിരുന്ന ഇവരുടെ ദാമ്പത്യ ജീവിതം ആരാധകർക്കും ഒരുപാട് സന്തോഷം നല്കുന്നതായിരിന്നു.
പക്ഷെ ഇപ്പോഴിതാ ഏവരെയും ഞെട്ടിച്ചുകൊണ്ട് ധനുഷ് ആ വാർത്ത പുറത്തുവിട്ടിരിക്കുകയാണ്. എന്ന് ഇന്നലെ, ജനുവരി 17 ന് രാത്രി ധനുഷ് ട്വിറ്ററിലൂട ഔദ്യോഗികമായി അറിയിച്ചു. ഞങ്ങള്‍ക്ക് ഞങ്ങളുടെ സ്വകാര്യത അനുവദിയ്ക്കണം എന്ന് നടന് പറയുന്നു. ഒരു ഗോസിപ്പുകള്‍ക്കും ഇട കൊടുക്കാതെയാണ് ധനുഷിന്റെയും ഐശ്വര്യ രജനികാന്തിന്റെയും വേര്‍പിരിയല്‍ വാര്‍ത്ത പുറത്ത് വന്നിരിയ്ക്കുന്നത്.
വളരെ ഞെട്ടലോടെയാണ് ഈ വാർത്ത സിനിമ ലോകവും ആരാധകരും കേട്ടത്.. ധനുഷ് കുറിച്ചത് ഇങ്ങനെ, പതിനെട്ട് വര്‍ഷങ്ങള്‍ ഞങ്ങള്‍ സുഹൃത്തുക്കളായും ദമ്പതികളായും മാതാപിതാക്കളായും പരസ്പരം വഴികാട്ടികളായും കഴിഞ്ഞു.. ഞങ്ങളുടെ ഉയര്‍ച്ചയുടെയും പരസ്പരം മനസ്സിലാക്കുന്നതിന്റെയും പൊരുത്തപ്പെടലിന്റെയും യാത്രയായിരുന്നു അത്. പക്ഷെ ഇന്ന് അത് വേര്‍പിരിയലില്‍ എത്തി നില്‍ക്കുകയാണ് ഞങ്ങള്‍. ഞാനും ഐശ്വര്യയും ദാമ്പത്യ ജീവിതം അവസാനിപ്പിയ്ക്കാനും വ്യക്തികള്‍ എന്ന നിലയില്‍ സ്വയം മനസ്സിലാക്കാനുള്ള സമയമെടുക്കാനും തീരുമാനിച്ചു എന്നാണ് ധനുഷ് കുറിച്ചിരിക്കുന്നത്.

അതുപോലെ തന്നെ ധനുഷ് പങ്കുവച്ച അതേ സ്റ്റേറ്റ്മെന്റ് ഐശ്വര്യ ധനുഷും തന്റെ ട്വിറ്റര്‍ പേജില്‍ പങ്കുവച്ചു. ‘ക്യാപ്ഷന്റെ ആവശ്യം ഇല്ല. നിങ്ങള്‍ മനസ്സിലാക്കുക എന്നതും നിങ്ങളുടെ സ്നേഹവും ആണ് ആവശ്യം’ എന്ന് പറഞ്ഞുകൊണ്ടാണ് ഐശ്വര്യ വിവാഹ മോചിതരാകുന്നു എന്ന സ്റ്റേറ്റ്മെന്റ് പങ്കുവച്ചത്. ധനുഷ് സിനിമയില്‍ വന്ന് രണ്ട് വര്‍ഷം കഴിയുമ്പോഴേക്കും താരത്തിന്റെ വിവാഹം കഴിഞ്ഞു. ധനുഷിനെ ഇഷ്ടമാണ് എന്ന് ഐശ്വര്യയാണ് രജനികാന്തിനോട് പറഞ്ഞത്. പ്രണയത്തിന് പ്രായം പ്രശ്നമല്ല എന്ന് തെളിയിച്ച് 2004 ല്‍ ധനുഷും ഐശ്വര്യയും വിവാഹിതരായി. ധനുഷിനെക്കാൾ രണ്ടു വയസ് മൂത്തതാണ് ഐഷ്വര്യ.
പക്ഷെ അതൊന്നും അവരുടെ ദാമ്പത്യ ജീവിതത്തിന് ഒരു പ്രശ്നമല്ലായിരുന്നു. ധനുഷിന്റെ വളര്‍ച്ചയില്‍ ഐശ്വര്യ കൂടെ നിന്നു. യാത്ര, ലിങ്ക എന്നിവരാണ് മക്കള്‍. ഇതിനുമുമ്പ് ധനുഷും നടി അമലാപോളിന്റെ പേരിൽ പല ഗോസിപ്പുകളും വന്നിരുന്നു എങ്കിലും അതെല്ലാം വെറും കിംവദന്തികള്‍ മാത്രമാണെന്ന് ഐഷ്വര്യയും ധനുഷും ഒരുപോലെ പറഞ്ഞുകൊണ്ട് എത്തിയിരുന്നു. താരദമ്പതികളുടെ അവധി ആഘോഷങ്ങളുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പാറിപ്പറക്കാന്‍ തുടങ്ങിയതോടെ ഗോസിപ്പുകള്‍ അവസാനിച്ചു. പക്ഷെ ഇത് ഇപ്പോൾ വളരെ അവിശ്വസനീയമായ ഒരു വാർത്ത ആയിരുന്നു.
Leave a Reply