
‘നടി ചിന്നു ഇനി ഹരീഷ് ഉത്തമന് സ്വന്തം’ ! ദാമ്പത്യ ജീവിതത്തിൻ്റെ പുതിയ തുടക്കം ! ചർച്ചയായി ഗുരുവായൂരിൽ നടന്ന നടൻ്റെ ആദ്യ വിവാഹം!
മലയാള സിനിമ പ്രേമികൾക്ക് വളരെ സുപരിചിതയായ നടിയാണ് ചിന്നു കുരുവിള. ഒരുപാട് സിനിമകൾ ചെയ്തിട്ടില്ല എങ്കിലും ചെയ്ത സിനിമകളിലെല്ലാം ശ്രദ്ധേയ വേഷമായിരുന്നു. നോർത്ത് 24 കാതം, ലുക്ക ചുപ്പി, കസബ എന്നീ സിനിമകളിലൂടെയാണ് ചിന്നു പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. കൂടാതെ പ്രശസ്ത ഛായാഗ്രാഹകൻ മനോജ് പിള്ളയുടെ സഹായി കൂടിയാണ് ചിന്നു. മാമാങ്കം ഉൾപ്പടെയുള്ള നിരവധി സിനിമകളിൽ ചിന്നു ക്യാമറ അസിസ്റ്റന്റായി പ്രവർത്തിച്ചിട്ടുമുണ്ട്.
ഇന്ന് തെന്നിന്ത്യൻ സിനിമ ലോകത്ത് വളരെ തിരക്കുള്ള നടനാണ് ഹരീഷ് ഉത്തമൻ. വില്ലൻ കഥാപാത്രങ്ങളിൽ വളരെ തിരക്കുള്ള നടൻ മലയാളത്തിലും സജീവമാണ്. സൂര്യ പ്രഭാകരൻ സംവിധാനം ചെയ്ത ‘താ’ എന്ന തമിഴ് ചിത്രത്തിൽ നായകനായിക്കൊണ്ടായിരുന്നു ഹരീഷ് ഉത്തമന്റെ തുടക്കം. ആ വർഷം തന്നെ ‘ഗൗരവം’ എന്ന തെലുങ്കു ചിത്രത്തിലും അഭിനയിച്ചു. ശേഷം പൃഥ്വിരാജ് നായകനായ മുംബൈ പോലീസ് എന്ന സിനിമയിലൂടെയാണ് മലയാളത്തിലെത്തുന്നത്. തുടർന്ന് മായാനദി, കോടതിസമക്ഷം ബാലൻ വക്കീൽ, കൽക്കി, കാസിമിന്റെ കടൽ എന്നീ അഞ്ച് മലയാള സിനിമകളിൽ ഹരീഷ് അഭിനയിച്ചു.
ഇപ്പോൾ ഏറ്റവും പുതിയതി വന്ന വാർത്ത ഇവർ ഇരുവരും വിവാഹിതരായി എന്ന വാർത്തയാണ്. ഇരുവരും മാവേലിക്കര സബ് രജിസ്ട്രാർ ഓഫിസിൽ വച്ചായിരുന്നു വിവാഹിതരായത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൻ്റെ ഭാഗമായത്. ഹരീഷിൻ്റേത് ഇത് പുനർ വിവാഹമാണ്. ഇപ്പോഴിതാ ഇവരുടെ വിവാഹ വാർത്ത വലിയ വാർത്താ പ്രാധാന്യം നേടുമ്പോൾ ഹരീഷിൻ്റെ മുൻവിവാഹ വാർത്തയാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.

2018 നവംബർ 6നായിരുന്നു ഹരീഷ് ഗുരുവായൂർ ക്ഷേത്ര നടയിൽ വെച്ച് തൻ്റെ പ്രണയിനിയെ വിവാഹം ചെയ്തിരുന്നു. മുംബൈ സ്വദേശിയായ അമൃത കല്ല്യാണ്പൂറായിരുന്നു ഹരീഷിൻ്റെ മുൻഭാര്യ. അമൃത ഒരു മേയ്ക്കപ്പ് ആര്ട്ടിസ്റ്റാണ്. ഏറെ നാളത്തെ പ്രണത്തിനു ശേഷമായിരുന്നു ഇരുവരും അന്ന് വിവാഹിതരായിരുന്നത്. എന്നാൽ ഈ ബന്ധം അധിക കാലം നീണ്ടില്ല. ആ ബന്ധം വേർപെടുത്തിയ ശേഷമാണ് ഹരീഷ് ചിന്നുവിനെ വിവാഹം ചെയ്തിരിക്കുന്നത്.
ഏതായാലും നായികയ്ക്കും വില്ലനും അവരുടെ പുതിയ ജീവിതത്തിന് ആശംസകൾ അറിയിക്കുകയാണ് ഇപ്പോൾ സിനിമ ലോകം. മമ്മൂട്ടി നായകനായെത്തുന്ന ‘ഭീഷ്മ പർവം’ ആണ് ഹരീഷിൻറെ വരാനിരിക്കുന്ന പുതിയ സിനിമ. ഹരീഷ് പാരമൗണ്ട് എയർവേയ്സിൽ കാബിൻക്രുവായി ജോലിനോക്കുകയും അതിനു ശേഷം ഒരു കോമേഴ്സൽ കമ്പനിയിൽ ജോലി ചെയ്തുവരുന്നതിനിടയിലാണ് സംവിധായകൻ സൂര്യ പ്രഭാകരനെ കാണുന്നതും അദ്ദേഹം വഴി തമിഴ് സിനിമയിൽ തുടക്കം കുറിക്കുന്നതും. അൻപതിലധികം തമിഴ്, തെലുങ്കു് സിനിമകളിൽ ഹരീഷ് അഭിനയിച്ചിട്ടുണ്ട്. കോയമ്പത്തൂരിലെ ഒരു മലയാളി കുടുംബത്തിലാണ് ഹരീഷ് ജനിച്ചത്. വിവാഹ മോചനങ്ങളുടെ കാലമായതുകൊണ്ടുകൂടി ഇരുവർക്കും ധീർഹ നാൾ വിവാഹ മംഗള ആശംസകൾ നൽകുകയാണ് സിനിമ ലോകം.
Leave a Reply