
ഒരുവിശേഷമുണ്ടെന്ന് പറഞ്ഞാണ് മഞ്ജു എന്നോട് ആ കാര്യം പറയുന്നത് ! ഒരുപാട് നന്മയുള്ള ഒരു കുട്ടിയാണ് ! മഞ്ജുവിനെ കുറിച്ച് രമാദേവി പറയുന്നു !
മലയാള സിനിമയുടെ ലേഡി സൂപ്പർ സ്റ്റാറാണ് മഞ്ജു വാര്യർ. അടുത്തറിയാവുന്നവരും ഒപ്പം സഹ പ്രവർത്തകരും എല്ലാവരും ഒരുപോലെ പറയുന്നു മഞ്ജുവിനെപോലെ ഇത്രയും നല്ല വ്യക്തി വേറെ കാണില്ല എന്ന്.. അതുപോലെ തന്നെ ഒരു സമയത്ത് സിനിമ സീരിയൽ രംഗത്ത് തിളങ്ങി നിന്ന നടിയായിരുന്നു രമാദേവി. ശ്രദ്ധേയമായ ഒരുപാട് വേഷങ്ങൾ അവർ ചെയ്തിരുന്നു. അടുത്തിടെ അവർ തന്റ്റെ സിനിമ ജീവിതത്തെ കുറിച്ച് തുറന്ന് പരഞ്ഞിരുന്നു. ആ കൂട്ടത്തിൽ മഞ്ജുവുമായുള്ള അടുപ്പത്തെ കുറിച്ചും മറ്റും രമാദേവി തുറന്ന് പറയുന്നു.
തൂവൽ കൊട്ടാരം എന്ന ചിത്രത്തിൽ ഞാൻ മഞ്ജുവിന്റെ അമ്മയായി അഭിനയിച്ചിരുന്നു, ശേഷം പ്രണയ വർണ്ണങ്ങൾ എന്ന ചിത്രത്തിൽ മഞ്ജുവിന്റെ ഏട്ടത്തി അമ്മായി അഭിനയിച്ചിരുന്നു. പ്രണയവര്ണങ്ങളില് അഭിനയിക്കാനായി വിളിച്ചത് രഞ്ജിത്താണ്. സിബി സാര്‍ പറഞ്ഞിട്ടാണ് വിളിക്കുന്നതെന്നായിരുന്നു പറഞ്ഞത്. ആ സിനിമയ്ക്ക് മുമ്പ് തന്നെ ഞാനും മഞ്ജുവുമായി നല്ല പരിചയമുണ്ട്. ഡാന്‍സ് ഫീല്‍ഡിലൊക്കെ പരസ്പ്പരം കാണാറുണ്ടായിരുന്നു. ആ സമയത്തൊക്കെ ഞാനും ഡാന്‍സ് ചെയ്യുമായിരുന്നു. ഒരു പ്രാവിശ്യം ഗുരുവായൂരില്‍ ഡാന്‍സ് ചെയ്യുന്ന എന്നെ കണ്ടപ്പോള്‍ അന്ന് ഞാൻ ധരിച്ചിരുന്ന കോസ്റ്റിയൂമിനെക്കുറിച്ചൊക്കെ മഞ്ജു ചോദിച്ചിരുന്നു. അന്നിട്ടുള്ള ആ കളര്‍ കോമ്പിനേഷന്‍ നന്നായിരുന്നു. നല്ലൊരു ഐറ്റമാണ് കളിച്ചതെന്നും പറഞ്ഞിരുന്നു. മഞ്ജുവിനെ പോലെ ഒരാൾ എന്നെ അഭിനന്ദിച്ചപ്പോള്‍ എനിക്ക് വല്യ സന്തോഷമായിരുന്നു.

പ്രണയ വർണ്ണങ്ങൾ എന്ന ചിത്രത്തിൽ എന്റെ മകളും ഉണ്ടായിരുന്നു. മഞ്ജു മകളുമായും വലിയ അടുപ്പമായിരുന്നു, കൊച്ചു കുട്ടികളോട് മഞ്ജുവിന് എന്നും ഒരു പ്രത്യേക ഇഷ്ടമാണ്. ആ സിനിയിൽ കാണുന്ന പോലെ തന്നെ സെറ്റിലും ആ കുട്ടികളുമായി എപ്പോഴും ഓടിച്ചാടി നടക്കുകയിരുന്നു. മഞ്ജുവിനെ പോലെ ഒരു സാധു സ്ത്രീയാണ് അവരുടെ അമ്മയും. ഞാനുമായി നല്ല അടുപ്പമായിരുന്നു. ഇടയ്ക്ക് വിളിക്കാറൊക്കെയുണ്ട്. വളരെ സ്നേഹവും കരുതലും എളിമയും വിനയവും എല്ലാമുള്ള ഒരു കുട്ടിയായിരുന്നു മഞ്ജു. തൂവല്‍ക്കൊട്ടാരത്തില്‍ ഞാന്‍ മഞ്ജുവിന്റെ അമ്മയായും അഭിനയിച്ചിരുന്നു. ദിലീപുമായുള്ള വിവാഹം കഴിഞ്ഞ് റിസപ്ക്ഷനിലേക്ക് എന്നേയും ക്ഷണിച്ചിരുന്നു. ആ വാക്കുകൾ ഞാൻ ഇപ്പോഴും ഓർക്കുന്നു.
മഞജു എന്നെ വിളിച്ചിട്ട് പറഞ്ഞത്, ചേച്ചി ഒരു വിശേഷമുണ്ട്, എന്റെ വിവാഹം കഴിഞ്ഞു. ഞാന്‍ ദിലീപേട്ടനെ കല്യാണം കഴിച്ചു, വൈകുന്നേരം അതിന്റെ റിസപക്ഷനുണ്ട്. ചേച്ചി കുടുംബത്തോടെ വരണം.. എന്നായിരുന്നു.. ഭര്‍ത്താവിനും മോള്ക്കുമൊപ്പമായാണ് ഞാന്‍ അന്ന് ആ റിസപക്ഷന് പോയത്. ദിലീപും മഞ്ജുവും ഡിവോഴ്സായതിനെക്കുറിച്ചും താരം സംസാരിച്ചിരുന്നു. ഇതിപ്പോൾ അവർ സിനിമ താരങ്ങൾ ആയതുകൊണ്ടാണ് അവരുടെ വിവാഹ മോചനം വലിയ വാർത്തയായത്. എല്ലാ മേഖലയിലുള്ളവരുടെ ജീവിതത്തിലും ഡൈവോഴ്സൊക്കെ നടക്കുന്നുണ്ട് എന്നും രമാദേവി പറയുന്നു.
Leave a Reply