
അവരുടെ യഥാർഥ ജീവിതവുമായി കഥാപാത്രത്തിന് സാമ്യം ഉള്ളതുകൊണ്ട് പേടിച്ചാണ് ഞാൻ വിളിക്കാതിരുന്നത് ! എന്റെ നായികമാർക്ക് ഇത്രയും സൗന്ദര്യം ആവിശ്യമില്ലായിരുന്നു ! ലാൽജോസ്
മലയ സിനിമ രംഗത്ത് വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്റേതായ സ്ഥാനം നേടിയെടുത്ത ആളാണ് ലാൽജോസ്. തുടക്കം തന്നെ സൂപ്പർ സ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ഒരു മറവത്തൂർ കനവ് എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് സിനിമ രംഗത്തേക്ക് കടന്ന് വന്നത്. ശേഷം ഒരുപാട് ഹിറ്റ് ചിത്രങ്ങൾ മലയാളത്തിന് നൽകിയ ലാൽ ജോസിന്റെ ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം ‘മ്യാവു’ ആണ്. മംമ്ത മോഹൻദാസ് സൗബിൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയത്. ഇതാദ്യമായിട്ടാണ് ലാൽ ജോസിനോടൊപ്പം മംമ്തയും സൗബിനും അഭിനയിക്കുന്നത്. പൂർണ്ണമായും ഗൾഫിൽ ചിത്രീകരിച്ച സിനിമ തിയേറ്റർ റിലീസായിട്ടായിരുന്നു എത്തിയത്. സമ്മിശ്ര പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്.
ഇപ്പോൾ ഏറെ ശ്രദ്ധ നേടിയ മറ്റൊരു കാര്യം മംമ്ത മോഹൻദാസ് ലാൽജോസിനോട് ചോദിച്ച ഒരു ചോദ്യവും അതിന് അദ്ദേഹം നൽകിയ ഉത്തരവുമാണ്. മംമ്തയുടെ ചോദ്യം ഇങ്ങനെ ആയിരുന്നു. എന്നെ വെച്ച് സിനിമ എടുക്കാൻ ഇത്രയും വൈകിയത് എന്താണെന്നായിരുന്നു ചോദിച്ചത്. വനിതയിലൂടെയാണ് ഇക്കാര്യം ചോദിക്കുന്നത്. ഉത്തരവും ലാൽ ജോസ് നൽകിയിട്ടുണ്ട്. ” ഞാൻ സിനിമയിൽ എത്തിയിട്ട് 15 വർഷമായി. ഇത്രനാളായിട്ടും എന്താണ് എന്നെ സിനിമയിലേക്ക് വിളിക്കാഞ്ഞത്, എന്നാണ് മംമ്തയുടെ ചോദ്യം.

അദ്ദേഹത്തിന്റെ ആ മറുപടി ഇങ്ങനെ ആയിരുന്നു, ഇതുവരെയുള്ള എന്റെ നായികമാർക്കൊന്നും ഇത്രയും സൗന്ദര്യം ആവശ്യമില്ലായിരുന്നു എന്നാണ് ലാൽ ജോസ് പറയുന്നത്. മംമ്തയ്ക്ക് സിറ്റി ഗേളിന്റെ ഛായയും പെരുമാറ്റവുമാണ്. എന്റെ സിനിമകൾ മിക്കതും ഗ്രാമീണപശ്ചാത്തലത്തിലുള്ളവയും. എന്നാൽ ‘മ്യാവൂ’വിലെ സുലേഖയുടെ വേഷം കൃത്യമാണ്. സുലു സുന്ദരിയാണ്, ഗൾഫിൽ ജനിച്ചു വളർന്നവളാണ്. തലശ്ശേരിക്കാരിയാണ്. മംമ്തയ്ക്ക് തലശ്ശേരി ഭാഷ അറിയാം എന്നതും ഗുണമായി. മൂന്നു മുതിർന്ന കുട്ടികളുടെ അമ്മ എന്ന കാര്യത്തിൽ മംമ്തയ്ക്ക് സംശയമുണ്ടായിരുന്നു. നേരത്തെ വിവാഹം കഴിഞ്ഞതാണ്, പ്രായം കൂടിയ കഥാപാത്രമല്ല എന്നു പറഞ്ഞു മനസിലാക്കുക ആയിരുന്നു.
എന്നാൽ മറ്റൊരു പ്രധാനകാര്യം ഞാൻ ഇതിന് മുമ്പ് എന്റെ ചിത്രമായ ഡയമണ്ട് നെക്ലെയ്സിൽ സംവൃത ചെയ്ത കഥാപാത്രത്തിനായി സത്യത്തിൽ ഞാൻ ആദ്യം ആലോചിച്ചത് മംമ്തയെ ആയിരുന്നു. എന്നാൽ മംമ്തയുടെ യഥാർഥ ജീവിതവുമായി ബന്ധമുള്ള കഥാപാത്രമായതു കൊണ്ട് ഞാൻ മംമ്തയെ വിളിക്കാൻ മടിച്ചു എന്നും അദ്ദഹം കൂട്ടിച്ചർത്തു. ക്യാ,ൻ,സ,ർ ബാധിച്ച പെൺകുട്ടിയുടെ വേഷം അഭിനയിക്കുന്നതു വൈകാരികമായ ഷോക്ക് ആകുമോ എന്നായിരുന്നു എന്റെ അപ്പോഴത്തെ ഒരു സംശയം. ആ രോഗദിനങ്ങൾ മംമ്ത മറക്കാൻ ശ്രമിക്കുമ്പോൾ ഞാനത് മനപൂർവം ഓർമിപ്പിക്കുന്ന പോലെ ആകുമോ എന്ന പേടി കൊണ്ടാണ് വിളിക്കാതിരുന്നത് എന്നും ലാൽജോസ് പറയുന്നു.
Leave a Reply