
ഇതാണ് ആ മൂന്ന് മാലാഖ കുഞ്ഞുങ്ങൾ ! മകള്‍ക്ക് ഒന്നിച്ചുണ്ടായ മക്കളെ പുറംലോകത്തിന് പരിചയപ്പെടുത്തി ലക്ഷ്മി നായർ ! വീഡിയോ വൈറൽ !
മലയാളികൾക്ക് വളരെ പരിചിതയായ ആളാണ് ലക്ഷ്മി നായർ. പാചക വിദഗ്ധയായ ലക്ഷ്മി മാജിക് ഓവൻ എന്ന അതിനറെ പാചക പരിപാടിയിൽകൂടി കുടുംബ പ്രേക്ഷകരെ കയ്യിലെടുത്ത ലക്ഷ്മി ഇപ്പോൾ ഒരു യുട്യൂബ് ബ്ലോഗർ കൂടിയാണ്. ലക്ഷ്മിയുടെ യുട്യൂബ് ചാനലിന് ഇന്ന് ആരാധകർ ഏറെയാണ്. തനറെ പുതിയ പാചക രുചികളും, ഒപ്പം യാത്ര വിശേഷങ്ങളും ഒക്കെയായി ലക്ഷ്മി എന്നും ആരധകർക്ക് പ്രിയങ്കരയാണ്. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പാണ് തന്റെ മകള്‍ പാര്‍വതി ഗര്‍ഭിണിയാണെന്നും അവള് മൂന്ന് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്കി എന്നും ലക്ഷ്മി ആരാധകരോട് പങ്കുവെച്ചത്.
ഒരേ സമയം മൂന്ന് കുഞ്ഞുങ്ങൾ ഉണ്ടായത് കൊണ്ട് അവര്‍ ഒരുമിച്ച് നോക്കുന്നതിന്റെ ബുദ്ധിമുട്ട് കാരണം ലക്ഷ്മിയും വിദേശത്തേക്ക് പോയിരുന്നു. യാത്രകളും അതിനു ശേഷമുള്ള വിശേഷങ്ങളൊക്കെ താരം പങ്കുവെച്ചതിന് പിന്നാലെ ഇപ്പോള്‍ തന്റെ മൂന്ന് പേരക്കുട്ടികളെ പുറംലോകത്തിന് പരിചയപ്പെടുത്തുകയാണ് ലക്ഷ്മി ഇപ്പോള്‍. ഈ വീഡിയോ നിമിഷനേരം കൊണ്ട് വൈറലാവുകയും ചെയ്തു. മക്കളെ പരിചയപെടുത്തികൊണ്ട് ലക്ഷ്മി പറഞ്ഞത് ഇങ്ങനെ, എല്ലാവരുടെയും പ്രാര്‍ത്ഥനയാണ് ഞങ്ങളുടെ ഈ കണ്മണികള് 35 ആഴ്ചകള്‍ക്ക് ശേഷമാണ് പാര്‍വതി കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത് സിസേറിയന് ആയിരുന്നു.

ആ സമയങ്ങള്‍ ഒക്കെ പ്രാര്‍ത്ഥനയോടെയാണ് ഇരുന്നത് ഒക്കെ വന്നിരുന്നു പക്ഷേ എല്ലാം ഭംഗിയായി കുഞ്ഞുങ്ങളെ ഐസിയുവിലേക്ക് മാറ്റി വേണ്ടി വന്നില്ല എന്നത് അനുഗ്രഹമായി ആദ്യത്തെ ദിവസങ്ങള്‍ ഒക്കെ ഉറങ്ങാന്‍ പറ്റിയില്ല എന്ന് മകള്‍ പറഞ്ഞു രണ്ട് കിലോ വെയിറ്റ് ആയിരുന്നു കുഞ്ഞുങ്ങള്‍ക്ക് ഉണ്ടായിരുന്നത്എന്നും ലക്ഷ്മി നായര്‍ പറയുന്നു.ഇപ്പോൾ കുഞ്ഞുങ്ങൾക്ക് അഞ്ചു മാസംപ്രായമായിരിക്കുകയാണ്. ഇവരിൽ രണ്ടുപേർ ആൺ കുട്ടികളൂം ഒരാൾ പെൺകുട്ടിയുമാണ്. മക്കളുട പേര് യുവാന്‍, വിഹാന്, ലയ എന്നിങ്ങനെയാണ് ഇവരെ കൂടാതെ നാലു വയസ്സുകാരനായ ആയുഷ് എന്നൊരു മകനും പാര്‍വതിക്ക് ഉണ്ട്. പേരക്കുട്ടികളുടെ കൂടെയുള്ള ലക്ഷ്മിയുടെ വീഡിയോ വളരെ പെട്ടെന്നാണ് യൂട്യൂബില്‍ തരംഗമായി മാറിയത്.
മണിക്കൂറുകള്‍ കൊണ്ട് തന്നെ യൂട്യൂബിലെ ട്രെന്‍ഡിങ് നമ്പര്‍ വണ്‍ വീഡിയോ ആയി ഇത് മാറുകയും ചെയ്തിരുന്നു. ആ സന്തോഷം പങ്കുവെച്ചു കൊണ്ടും ലക്ഷ്മി എത്തിയിരുന്നു. മണിക്കൂറുകള്‍ക്കുള്ളില്‍ ലക്ഷക്കണക്കിന് ആളുകളാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്. ഏവരും വളരെ സന്തോഷത്തോടെ ആശംസകൾ അറിയിച്ചുകൊണ്ടാണ് രംഗത്ത് വന്നിരിക്കുന്നത്. ഈ കുഞ്ഞുങ്ങളെ കണ്ടതിൽ വളരെ സന്തോഷമെന്നും. ഈ കുഞ്ഞിനെ കാണിക്കാൻ ശ്രമിച്ച നിങ്ങളുടെ വലിയ മനസിനും ആശംസകൾ എന്നും കൂടുതൽ പേരും കമന്റ് ചെയ്യുനത്. നിലവില്‍ മകളെയും കുഞ്ഞുങ്ങളെയും നോക്കുന്നതിന് വേണ്ടി മാഞ്ചസ്റ്ററിലാണ് താരമുള്ളത്. വീട്ടിലേക്ക് വന്ന പുതിയ അതിഥികള്‍ക്കൊപ്പമായിരുന്നു ഇത്തവണ ലക്ഷ്മി ക്രിസ്തുമസും ദീപാവലിയുമൊക്കെ ആഘോഷിച്ചത്.
Leave a Reply