‘ജീൻസും ടോപ്പുമൊക്കെയിട്ട് കുടുംബം നോക്കാതെ കറങ്ങി നടക്കുകയാണ്’ ! ഒറ്റക്കാണോ യാത്ര, ഭർത്താവ് കൂടെ വരാറുണ്ടോ ! മറുപടിയുമായി ലക്ഷ്മി നായർ !
വീട്ടമ്മമാരുടെ ഇഷ്ട താരമാണ് ലക്ഷ്മി നായർ. പാചകത്തിൽ ഡോക്ട്രേറ്റ് നേടിയിട്ടുള്ള ലക്ഷ്മിയുടെ പാചക പരിപാടിയായ മാജിക് ഓവൻ തുടങ്ങിയിട്ട് 21 വർഷം പൂർത്തിയാക്കുന്നു. പാചക പരിപാടികളിൽ വിധികർത്തയാവും താരം എത്താറുണ്ട്. തിരുവനന്തപുരം ലോ അക്കാഡമി പ്രിൻസിപ്പലായി സേവനമനുഷ്ഠിച്ച ആളുകൂടിയാണ് ലക്ഷ്മി നായർ. താരത്തിന്റെ മറ്റൊരു ജനപ്രിയ പരിപാടിയായിരുന്നു ‘ഫ്ലേവേഴ്സ് ഓഫ് ഇന്ത്യ’.
ഇതൊരു ട്രാവൽ ഷോ ആയിരുന്നു. വിവിധ രാജ്യങ്ങളിലെ തനത് രുചികളും അവിടുത്തെ പ്രത്യേകഥകളുമെല്ലാം കാണിച്ചിരുന്ന പരിപാടി വളരെ മികച്ച അഭിപ്രയം നേടിയതിനൊപ്പം ലക്ഷ്മി നായർക്ക് ചില വിമർശങ്ങളും നേരിടേണ്ടി വന്നിരുന്നു, അതിനെ കുറിച്ച് ഇപ്പോൾ ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ തുറന്ന് പറയുകയാണ് താരം. താൻ ഒരു സമയത്തും കുടുംബത്തിൽ ഇരിക്കുന്നില്ല, ജീൻസും ടോപ്പുമൊക്കെ ഇട്ട് ഇങ്ങനെ കറങ്ങി നടക്കുകയാണ്.
ഭര്‍ത്താവിനും മക്കള്‍ക്കും ഒന്നും കൊടുക്കാതെ നാട് ചുറ്റി നടക്കുന്നു, സ്ഥിരമായി യാത്ര ചെയ്ത് നടക്കുന്നത്കൊണ്ട് ഭര്‍ത്താവിന്റെയും മക്കളുടെയും കാര്യം ആരാണ് നോക്കുന്നത് എന്നൊക്കെയാണ് പൊതുവെയുള്ള കേൾക്കാറുള്ള ചോദ്യങ്ങൾ.. ഈ ഫ്ലേവേഴ്സ് ഓഫ് ഇന്ത്യ എന്ന പരിപാടി ഇങ്ങനെ എന്നും കണക്കുമ്പോൾ സ്വാഭാവികമായും പലർക്കും തോന്നും ഞാൻ ഇങ്ങനെ എന്നും യാത്രയിലായിരിക്കുമെന്ന്.
പക്ഷെ അത് അങ്ങനെയല്ല, ഒരു മാസത്തിൽ പത്ത് ദിവസം മാത്രമാണ് ഷൂട്ട് ഉണ്ടാകുക, പിന്നെ ഇതെന്റെ ജോലിയാണ്, ഒരു ട്രാവൽ ഷോ ആകുമ്പോൾ നമുക്ക് വീട്ടിലിരുന്ന് അത് ചെയ്യാൻ സാധിക്കില്ലല്ലോ, പിന്നെ ജീൻസും ടോപ്പും, എന്നെ മാജിക് ഓവൻ യെൻ പരിപാടിയിൽ സാരിയുടുത്ത് കണ്ടവർക്ക് പെട്ടന്ന് ആ വേഷത്തിൽ കണ്ടപ്പോൾ അത്ര രസിച്ചു കാണില്ല, യാത്ര ചെയ്യുമ്പോൾ സാരിയുമുടുത്ത് പോകാൻ എനിക്ക് സാധിക്കില്ല. ഏത് വസ്ത്ര ധരിക്കണമെന്നുള്ളത് എന്റെ ഇഷ്ടമാണ് എന്നും ലക്ഷ്മി പറയുന്നു…
പിന്നെ ഒരു മാസത്തിൽ പത്ത് ദിവസത്തെ ഷൂട്ട് കഴിഞ്ഞാൽ ബാക്കി സമയം താൻ തനറെ കുടുംബത്തോടൊപ്പമായിരിക്കും ഉണ്ടാകുക, എന്റെ ഭർത്താവും മക്കളുമാണ് എന്റെ ശക്തി, അവരുടെ പൂർണ പിന്തുണയുള്ളതുകൊണ്ടാണ് ഞാൻ ഇപ്പോഴും എന്റെ ജോലി തുടർന്നുകൊണ്ടുപോകുന്നത്. പിന്നെ മറ്റു ചിലർ ചോദിക്കുന്നുണ്ട് ഭർത്താവും കൂടെ വരാറുണ്ടോ, അതോ ഒറ്റക്കാണോ എന്നൊക്കെ അവരോട് എനിക്ക് പറയാനുള്ളത് എന്റെ ഭര്‍ത്താവിന് വേറെ പണിഒന്നുമില്ലേ.. അദ്ദേഹത്തിന്റെജോലി നോക്കാതെ എന്റെ പുറകേ നടന്നാല്‍ മതിയോ. ഭാര്യ മാത്രം വളര്‍ന്നാല്‍ പോരല്ലോ. അദ്ദേഹത്തിന്റെ ലൈഫും ഉയരണമല്ലോ. ഇതൊക്കെയാണ് ഒരു ദാമ്പത്യ ജീവിതത്തിൽ വേണ്ട പരസ്പര ബഹുമാനവും സ്നഹേവും എന്ന് പറയുന്നത്. ചിലപ്പോൾ മറ്റുള്ളവര്‍ക്ക് അത് മനസിലാകണമെന്നില്ല. പിന്നെ ഭാര്യ വന്ന് വിളമ്പി തരണമെന്ന വാശിയുള്ള ആളൊന്നുമല്ല എന്റെ ഭർത്താവ്, സ്ത്രീകള്‍ സ്വയം പര്യാപ്തമാവണം എന്ന് വിചാരിക്കുന്ന ആളാണ് അദ്ദേഹമെന്നും ലക്ഷ്മി നായർ പറയുന്നു..
Leave a Reply