‘തന്റെ സ്വപ്നം സഫലമായ സന്തോഷത്തിൽ മഞ്ജു വാര്യർ’ ! ജീവിതത്തിൽ ഏറ്റവും കൂടുതൽ ആരാധിച്ച ആളോടൊപ്പമുള്ള നിമിഷങ്ങളിൽ തുള്ളിച്ചാടി മഞ്ജു ! ആശംസ അറിയിച്ച് ആരാധകർ !

ഇന്ന് ഇന്ത്യൻ സിനിമ അറിയപ്പെടുന്ന പ്രശസ്ത നടിയാണ് നമ്മുടെ സ്വന്തം മഞ്ജു വാര്യർ. അവർ ഇന്ന് ഉയരങ്ങളിൽ ഉയരങ്ങളിലേക്ക് പൊക്കോണ്ടിരിക്കുകയാണ്. മലയാളവും തമിഴും കടന്ന് ബോളിവുഡിൽ തന്റെ സാനിധ്യം അറിയിച്ച മഞ്ജു ഇന്ന് ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിമാരിൽ ഒരാളായി ഇതിനോടകം തന്നെ മാറിക്കഴിഞ്ഞു. ഇത്രയും വർഷത്തെ ഇടവേളക്ക് ശേഷം ഒരു നടി അഭിനയ രംഗത്ത് നിന്നത്തിന് ശേഷം ഒരു തിരിച്ചു വരവ് നടത്തുമ്പോൾ അതിൽ ഇത്രയും വലിയ സ്വീകാര്യത ലഭിച്ച മറ്റൊരു നടി വേറെ ഉണ്ടോ എന്നുപോലും സംശയിച്ചുപോകും.

ഇപ്പോഴിതാ തന്റെ ജീവിതത്തിൽ സംഭവിച്ച ഒരു സ്വപ്നം യാഥാർഥ്യാമായതിന്റെ സന്തോഷത്തിലാണ് മഞ്ജു. സ്‌കൂൾ കാലഘട്ടം തൊട്ട് ആരാധിച്ച, അദ്ദേഹത്തോടുള്ള കടുത്ത ആരാധന കാരണം ബുക്കുകളിൽ പടങ്ങൾ വെട്ടി ഒട്ടിച്ചും ഒരുപാട് ആരാധിച്ച മനുഷ്യൻ. സാക്ഷാൽ പ്രഭുദേവ. ഇന്നിതാ തന്റെ സ്വപ്നം സഫലമായി എന്ന് പറഞ്ഞുകൊണ്ട് ,മഞ്ജു പങ്കുവെച്ച ചിത്രങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. നവാഗതനായ ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ആയിഷയുടെ രചന ആഷിഫ് കക്കോടിയാണ്. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ് പ്രഭുദേവ എത്തിച്ചേർന്നത്. നീണ്ട ഇടവേളക്കു ശേഷമാണ് പ്രഭുദേവ ഒരു മലയാളം ചിത്രത്തിന്റെ കൊറിയോഗ്രാഫി ചെയ്യുന്നത്.

ഇതിനുമുമ്പ് മഞ്ജു തന്നെ തന്റെ ആരാധന തുറന്ന് പറഞ്ഞ ആ വീഡിയോ കൂടി ഇതിന്റെ ഒപ്പം വൈറലായി മാറുകയാണ്. നൃത്തത്തോട് പ്രണയം സൂക്ഷിക്കുന്ന രണ്ടുപേർ ഒന്നിക്കുന്നു എന്നതിനപ്പുറം, ഇതൊരു ആരാധികയുടെ സുവർനിമിഷങ്ങളിൽ ഒന്നാണ്. തനിക്കേറെ ആരാധന തോന്നിയിട്ടുള്ള താരമാണ് പ്രഭുദേവ എന്ന് ഒരഭിമുഖത്തിൽ മഞ്ജു തുറന്നു പറഞ്ഞിരുന്നു. ആ വിഡിയോയിൽ മഞ്ജുവിന്റെ വാക്കുകൾ ഇങ്ങനെ, ലാലേട്ടന്റെയും മമ്മൂക്കയുടെയും ശോഭന ചേച്ചിയുടേയുമൊക്കെ ആരാധികയായിരുന്നു ഞാൻ.

പക്ഷേ എന്റെ ഓർമ്മയിൽ ഞാനിങ്ങനെ പടങ്ങൾ വെട്ടി ഒട്ടിച്ചിരുന്നതും കത്തെഴുതാൻ ശ്രമിച്ചിരുന്നതുമൊക്കെ മറ്റൊരാൾക്കായിരുന്നു. അത് ഇന്ത്യയുടെ മൈക്കിൾ ജാക്സൺ എന്നു വിളിക്കുന്ന പ്രഭുദേവയ്ക്ക് ആയിരുന്നു. എന്നെ നേരിട്ടറിയുന്ന എല്ലാവർക്കുമറിയാം, എനിക്ക് പ്രഭുദേവയോടുള്ള ക്രേസ്. അത് അന്നുമുണ്ട്, ഇന്നുമുണ്ട്,” പ്രഭുദേവയോടും അദ്ദേഹത്തിന്റെ നൃത്തത്തോടുമുള്ള തന്റെ ആരാധനയെ കുറിച്ച് മഞ്ജു വാര്യർ പറഞ്ഞിരുന്നത്.

ഇപ്പോൾ മഞ്ജു പ്രഭുദേവയ്ക്ക് ഒപ്പം ഡാൻസ് പ്രാക്ടീസിൽ നിൽക്കുന്ന ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് സ്വപ്‍നം സഫലമായി എന്നാണ് കുറിച്ചിരിക്കുന്നത്. ഈ നടന വിസ്മയത്തിനായി കാത്തിരിക്കുന്നു എന്നാണ് ആരാധകരുടെ കമന്റുകൾ.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *