
‘ഞാൻ ഒരിക്കലും പാർവതിക്ക് ചേർന്ന നായകൻ ആയിരുന്നില്ല’ ! പക്ഷെ പാർവതിയുടെ സമീപനം എന്നെ ഞെട്ടിച്ചു ! തന്റെ ആദ്യ നായികയെ കുറിച്ച് അന്ന് റിസബാവ പറഞ്ഞിരുന്നത് ! ഓർമകൾ പങ്കുവെച്ച് പാർവതിയും !
റിസബാവ എന്ന നടനെ നമ്മൾ മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയില്ല, കഴിവിനൊത്ത കഥാപാത്രങ്ങൾ അദ്ദേഹത്തിന് ലഭിച്ചിരുന്നില്ല എങ്കിലും ജോൺ ഹോനായി എന്ന ഒരൊറ്റ കഥാപാത്രം തന്നെ ധാരാളമായിരുന്നു. വളരെ പ്രതീക്ഷിത വേർപാടായിരുന്നു റിസബാവയുടേത്. 2021 നിരവധി താരങ്ങളെ നമുക്ക് നഷ്ടമായി. സെപ്റ്റംബര്‍ 13 നാണ് റിസബാവ യാത്രയായത്. വൃക്ക രോഗത്തെ തുടര്‍ന്നായുരുന്നു വിയോഗം. സഹ പ്രവർത്തകരെയും ആരാധകരെയും ഞെട്ടിച്ച ഒരു വിയോഗമായിരുന്നു അദ്ദേഹത്തിന്റേത്.
ഇപ്പോഴിതാ അദ്ദേഹത്തിന്റെ സിനിമയിലെ ആദ്യ നായികയും നമ്മുടെ പ്രിയങ്കരിയായ നടി പാർവതിയെ കുറിച്ചും റിസബാവ നൽകിയിരുന്ന ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്, റിബാവയുടെ വാക്കുകൾ ഇങ്ങനെ, ആദ്യ ചിത്രം ‘ഡോക്ടര്‍ പശുപതി’യിലും പിന്നീട് ‘ആമിന ടെയ്ലേഴ്സ്’ലും ഞങ്ങള്‍ ഒരുമിച്ച് അഭിനയച്ചിരുന്നു. ഒരു തുടക്കാരൻ എന്ന നിലയിൽ ആദ്യ നായിക അന്നത്തെ മുൻ നിര നായികമാരിൽ ഒരാളായ പാർവതി എന്നെന്ന് അരിഞ്ഞത് മുതൽ ടെൻഷൻ കാരണം ആകെ വലഞ്ഞിരുന്നു.
ഞാൻ സിനിമ രംഗത്ത് വരുന്നതിന് തൊട്ട് മുമ്പ് തന്നെ ദൂരദർശനിൽ ചിത്രഗീതം പരുപാടിയിൽ പാർവതിയുടെ സിനിമ പാട്ടുകൾ കാണിക്കുമ്പോൾ അന്നത്തെ ചെറുപ്പാകർ പറയുന്നത് കേട്ടിട്ടുണ്ട്, പാര്‍വ്വതിക്കൊപ്പം വന്ന പുതിയ നായകന്മാൻ കലക്കുമെന്ന്.. ഇതൊക്കെ മനസ്സിൽ ഇരിക്കുന്നത് കൊണ്ടും ആകെ വെപ്രാളവും ടെൻഷനും ആയിരുന്നു. പക്ഷെ പാർവതിയുടെ പെരുമാറ്റം എന്നെ ഞെട്ടിച്ചു, അത്രയും വലിയ നടി ആയിരുന്നിട്ട് കൂടി അവർ ഒരു തുടക്കകാരൻ എന്ന നിൽയിൽ എന്നോട് വളരെ നന്നായിട്ടാണ് പെരുമാറിയത്.

പാർവതിയുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരുന്ന ഒരു നായകനായിരുന്നില്ല ഞാന്‍, പക്ഷെ വളരെ കാലമായി അടുപ്പമുള്ള ഒരാളെപ്പോലെയായാണ് പാര്‍വതി എന്നെ കണ്ടത്. ആ പിന്തുണ ഒരുപാട് ആശ്വാസമേകിയിരുന്നു. സിപിംളായ ആളാണ് പാര്‍വതി. ഇന്നും പാര്‍വതിയോട് ഭയങ്കര ബഹുമാനവും സ്നേഹവും സൂക്ഷിക്കുന്നയാളാണ്. അന്ന് പാര്‍വതി പെരുമാറിയ പോലെ ഒരാര്‍ടിസ്റ്റും എന്നോട് പെരുമാറിയിട്ടില്ല എന്നും അദ്ദേഹം പരഞ്ഞിരുന്നു. അതുപോലെ പാർവതിയും റിസബാവയെ കുറിച്ച് പറഞ്ഞതും ശ്രദ്ധ നേടിയിരുന്നു. നല്ല സഹപ്രവര്ത്തകന്. വളരെ ഫ്രണ്ട്ലിയായിരുന്നു. എപ്പോഴും ചിരിച്ചു കൊണ്ടു നില്ക്കും. നെഗറ്റിവിറ്റികളൊന്നുമില്ലാത്ത, വളരെ നല്ലൊരു മനുഷ്യന്. നമുക്ക് കൂടെ അഭിനയിക്കാൻ വളരെ ഈസിയായിരുന്നു. സിനിമയ്ക്കപ്പുറത്തേക്ക് ആ സൗഹൃദം നീണ്ടില്ലെങ്കിലും റിസയെക്കുറിച്ച് ഓര്‍ക്കാന്‍ നല്ല അനുഭവങ്ങള്‍ മാത്രമേയുള്ളൂ.
പലപ്പോഴും ഞാൻ ചിന്തിച്ചിട്ടുണ്ട് ഇത്രയും പാവം മനുഷ്യൻ എങ്ങനെ വില്ലന്‍ വേഷങ്ങള്‍ മനോഹരമായി ചെയ്തു ഫലിപ്പിക്കുന്നതെന്ന്. അദ്ദേഹം ജയറാമിനൊപ്പവും കുറേയേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. റിസ ആരെയും വിഷമിപ്പിക്കുന്ന രീതിയിൽ പെരുമാറില്ല. അതാണ് പ്രകൃതം. എല്ലാവരോടും വളരെ സ്നേഹത്തോടെയാണ് ഇടപഴകുക. അവസാനം ഞങ്ങള്‍ കണ്ടത് മഴവില്‍ മനോരമയുടെ ഒരു പരിപാടിയിലാണ്. ഇത്രയും കഴിവുള്ള ഒരു നടൻ ആയിരുന്നിട്ടും കഴിവിനൊത്ത അവസരങ്ങള്‍ റിസയ്ക്ക് കിട്ടിയിരുന്നില്ല എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. കുറേയധികം ക്യാരക്ടര്‍ റോളുകളൊക്കെ ചെയ്തെങ്കിലും അതിനപ്പുറം മലയാള സിനിമ ഉപയോഗിക്കേണ്ട നടനായിരുന്നു റിസ എന്ന് തോന്നിയിട്ടുണ്ട് എന്നും പാർവതി പറയുന്നു.
Leave a Reply