നല്ല കഥകൾ ഉണ്ടെങ്കിൽ തീർച്ചയായും സിനിമയിലേക്ക് തിരിച്ചുവരും ! പക്ഷെ അത് ആ നടനോടൊപ്പം ആകണം എന്നാണ് ആഗ്രഹം ! പാർവതിയുടെ പുതിയ ലുക്ക് വൈറലാകുന്നു !

പാർവതി എന്ന അഭിനേത്രി ഒരു സമയത്ത് മലയാള സിനിമയുടെ മുഖശ്രീ ആയിരുന്നു. എത്ര എത്ര കഥാപാത്രങ്ങൾ മുകവുറ്റതാക്കിയ പാർവതി എന്ന അശ്വതി.  ബാലചന്ദ്രമേനോൻ ആണ് പാർവതിയെ മലയാള സിനിമക്ക് സമ്മാനിച്ചത്. അഭിനയിച്ച നിരവധി ഹിറ്റ് ചിത്രങ്ങൾ ഇപ്പോഴും മലയാളികൾ ഓർത്തിരിക്കുന്നു, ഹിറ്റ് നായകന്മാരുടെ ഒപ്പം തകർത്തഭിനയിച്ച പാർവതി നടൻ ജയറാമുമായി പ്രണയത്തിലാവുകയും ശേഷം വിവാഹത്തോടെ സിനിമയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു, ഇപ്പോൾ സിനിമയിൽ സജീവമല്ലെങ്കിലും പാർവതിയുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് എന്നും താല്പര്യമാണ്.

കുറച്ച് ദിവ്സസകൾക്ക് മുമ്പാണ് പാർവതി തന്റെ 53 മത് ജന്മദിനം ആഘോഷിച്ചത്. ഇപ്പോഴിതാ ഏറെ നാളുകൾക്ക് ശേഷം പാർവതിയെ ഒരു പൊതുവേദിയിൽ കണ്ട സന്തോഷത്തിലാണ് ആരാധകർ. ഒളിംപിക് അസോസിയേഷന്‍ നടത്തുന്ന കേരള ഗെയിംസിന്റെ പ്രചരണാര്‍ത്ഥം തിരുവനന്തപുരത്തെ വീവേഴ്സ് വില്ലേജാണ് ഫാഷന്‍ ഷോ ഒരുക്കിയത്.  ഈ വേദിയിൽ അതിസുന്ദരിയയായി എത്തിയ പാർവതിക്ക്പാ നിറഞ്ഞ കയ്യടിയാണ്ര്‍ ലഭിച്ചത്.

മലയാളികൾ ഒന്നടങ്കം വീണ്ടും വെള്ളിത്തിരയിൽ കാണാന്‍ ആഗ്രഹിക്കുന്ന നായിക, വലിയ ഒരു ഇടവേളക്ക് ശേഷം  ഫാഷന്‍ റാംപില്‍ ചുവടുവെച്ച് എത്തിയപ്പോൾ ആരാധകരും ആവേശത്തിലായി. സിനിമയിലേക്കുള്ള മടങ്ങിവരവല്ലങ്കിലും ഏറെ നാളുകൾക്ക് ശേഷം  പാര്‍വതിയെ നേരില്‍ കണ്ടതിന്റെ ആവേശവും സ്നേഹവും കനകക്കുന്നിലാകെ നിറഞ്ഞു.
പരമ്പരാഗത കൈത്തറി വസ്ത്രങ്ങളിലെ വിവിധ രൂപങ്ങളണിഞ്ഞ് 250ലേറെ മോഡലുകള്‍.

ഈ ഷോയുടെ മറ്റൊരു പ്രത്യേകാത പ്രഫഷണല്‍ മോഡലുകള്‍ക്കൊപ്പം ഭിന്നശേഷിക്കാരും, ട്രാന്‍സ്ജെന്‍ഡേഴ്സും, വീട്ടമ്മമാരും, കുട്ടികളും സദസിനെ ധന്യമാക്കാൻ ഉണ്ടായിരുന്നു. പാർവതിയുടെ സിനിമയിലേക്കുള്ള തിരിച്ചുവരവ് ഏവരും ആഗ്രഹിക്കുന്ന ഒന്നാണ്. എന്നാൽ നല്ലൊരു കഥ കിട്ടിയാൽ പാർവതി തീർച്ചയായും അഭിനയിക്കുമെന്ന് ജയറാം അടുത്തിടെ തുറന്ന് പറഞ്ഞിരുന്നു. എന്നാൽ പാർവതി തനറെ തിരിച്ചുവരവിനെ കുറിച്ച് പറഞ്ഞിരുന്നത് ഇങ്ങനെ, സിനിമകളിലേക്ക് ഇനിയൊരു തിരിച്ചുവരവുണ്ടെങ്കിൽ അത് ആ നടനോടൊപ്പം ആയിരിക്കണം എന്നാണ് താൻ ആഗ്രഹിക്കുന്നത് എന്ന് ഇപ്പോൾ പാർവതി തുറന്ന് പറഞ്ഞിരിക്കുകയാണ്, അത് വേറെ ആരുമല്ല നമ്മുടെ സ്വന്തം മമ്മൂക്ക തന്നെയാണ്, മമ്മൂട്ടിയുടെ നായികയായി താരം ഇതിനുമുമ്പും അഭിനയിച്ചിട്ടുണ്ട്, ആ ചിത്രങ്ങളെല്ലാം സൂപ്പർ ഹിറ്റുകൾ ആയിരുന്നു, ഇനിയും ഒരു സിനിമ ചെയ്യുന്നുണ്ട് എങ്കിൽ അത് മമ്മൂട്ടിയുടെ കൂടെ ആയിരിക്കണം എന്നാണ് താൻ ആഗ്രഹിക്കുന്നത് എന്നാണ് പാർവതി പറഞ്ഞിരിക്കുന്നത്

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *